- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റേത് അപകട മരണമാണെന്ന് കരുതുന്നില്ലെന്ന് ലളിത; ശിവദാസനെ കാണാതായെന്ന് പരാതി നൽകിയിട്ടും പൊലീസ് കേസ് എടുത്തില്ല; 19ന് വീട്ടിലേക്ക് വിളിച്ചത് ശിവദാസൻ തന്നെയെന്നും ഭാര്യ; കമ്പകക്കാനത്ത മരിച്ച അയ്യപ്പ ഭക്തൻ ശിവദാസന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
പത്തനംതിട്ട: ശബരിമല കാട്ടിൽ മരിച്ച അയ്യപ്പ ഭക്തൻ ശിവദാസന്റെത് അപകട മരണമാണെന്ന് കരുതുന്നില്ലെന്ന് ഭാര്യ ലളിത. കാണാതായെന്ന് പരാതി നൽകിയിട്ടും പൊലീസ് കേസ് എടുത്തില്ലെന്നും ശിവദാസന്റെ കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ മാസം 18ന് തന്നെയാണ് ശിവദാസൻ ശബരിമലയിലേക്ക് പോയത്. 19ന് മറ്റൊരാളുടെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ചത് ഭർത്താവ് തന്നെയാണെന്നും ലളിത പറയുന്നു. എന്നാൽ ഭർത്താവിന്റേത് അപകടമരണമല്ലെന്ന നിലപാടാണ് ശിവദാസിന്റെ കുടുംബം. ശിവദാസിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കുടുംബം മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. പൊലീസിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് ശിവദാസന്റെ കുടുംബം ആരോപിക്കുന്നത്. എന്നാൽ അതിർത്തി തർക്കം നേരത്തെ പരിഹരച്ചതാണെന്നും പറഞ്ഞ മകൻ ശരത് ശിവദാസന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും പറഞ്ഞു. പൊലീസിന്റെ വീഴ്‌ച്ചയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഇവർ പറയുന്നത്. പരാതി നൽകിയപ്പോൾ കൃത്യ സമയത്ത് തന്നെ അന്വേഷണം നടത്തിയിരുന്നെങ്കിൽ ശിവദാസനെ രക്ഷിക്കാമായിരുന്നെന്നാണ് കുടുംബം മാധ്യമങ്
പത്തനംതിട്ട: ശബരിമല കാട്ടിൽ മരിച്ച അയ്യപ്പ ഭക്തൻ ശിവദാസന്റെത് അപകട മരണമാണെന്ന് കരുതുന്നില്ലെന്ന് ഭാര്യ ലളിത. കാണാതായെന്ന് പരാതി നൽകിയിട്ടും പൊലീസ് കേസ് എടുത്തില്ലെന്നും ശിവദാസന്റെ കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ മാസം 18ന് തന്നെയാണ് ശിവദാസൻ ശബരിമലയിലേക്ക് പോയത്. 19ന് മറ്റൊരാളുടെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ചത് ഭർത്താവ് തന്നെയാണെന്നും ലളിത പറയുന്നു. എന്നാൽ ഭർത്താവിന്റേത് അപകടമരണമല്ലെന്ന നിലപാടാണ് ശിവദാസിന്റെ കുടുംബം.
ശിവദാസിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കുടുംബം മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. പൊലീസിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് ശിവദാസന്റെ കുടുംബം ആരോപിക്കുന്നത്. എന്നാൽ അതിർത്തി തർക്കം നേരത്തെ പരിഹരച്ചതാണെന്നും പറഞ്ഞ മകൻ ശരത് ശിവദാസന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും പറഞ്ഞു. പൊലീസിന്റെ വീഴ്‌ച്ചയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഇവർ പറയുന്നത്. പരാതി നൽകിയപ്പോൾ കൃത്യ സമയത്ത് തന്നെ അന്വേഷണം നടത്തിയിരുന്നെങ്കിൽ ശിവദാസനെ രക്ഷിക്കാമായിരുന്നെന്നാണ് കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കുന്നത്.
അതേസമയം ശിവദാസന്റെ മരണം അപകടത്തിലൂടെയെന്ന നിഗമനമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ പൊലീസ് കൃത്യ സമയത്ത് അന്വേഷിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ശിവദാസനെ മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞേനെ. ശിവദാസന്റെ മരണം അപകടത്തിൽ തുടയെല്ല് പൊട്ടിയുണ്ടായ ആന്തരരക്തസ്രാവം മൂലമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ഇന്നലെ രാവിലെ ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. പന്തളം തുമ്പമണിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ശിവദാസന്റെ മൃതദേഹം ജന്മനാടായ മാന്നാറിലാണു സംസ്‌കരിച്ചത്. മോപ്പഡ് മറിഞ്ഞോ ആന ചവിട്ടയതു മൂലമോ ഉണ്ടായതാകാം അപകടമെന്നാണ് പ്രാഥമിക നിഗമനം. ആനത്താരയ്ക്ക് സമീപമാണ് അപകടമുണ്ടായതെന്നതും നിർണ്ണായകമാണ്. വിഷയത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ബിജെപി. ഹർത്താൽ നടത്തിയത്. എന്നാൽ, തീർത്ഥാടകൻ മരിച്ചതു അപകടത്തിലാണെന്ന് വ്യക്തമായതോടെ നേതൃത്വം മലക്കംമറിഞ്ഞു.
കഴിഞ്ഞ 18-ന് ഇരുചക്രവാഹനത്തിൽ ശബരിമലയ്ക്കു പോയ പന്തളം മുളമ്പുഴ തുരുത്തിക്കര ശരത്ഭവനിൽ ശിവദാസൻ ആചാരി (60) പിറ്റേന്നു മടക്കയാത്രയിലാണ് അപകടത്തിൽപ്പെട്ടു മരിച്ചത്. പ്ലാപ്പള്ളി കമ്പകത്തുംവളവിനു സമീപം 30 അടി താഴ്ചയിലാണു മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ ബിജെപി. ജില്ലാഹർത്താലും പ്രഖ്യാപിച്ചു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണു ശിവദാസൻ പൊലീസ് മർദനം മൂലമല്ല മരിച്ചതെന്നു വ്യക്തമായത്. ഇതോടെ ഹർത്താലിന്റെ കാരണം മാറ്റിപ്പറഞ്ഞ്, മുഖം രക്ഷിക്കാൻ ബിജെപി. നേതൃത്വം രംഗത്തെത്തി. ശിവദാസനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി അന്വേഷിക്കാൻ വൈകിയതിനാണു ഹർത്താൽ നടത്തിയതെന്നു ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. പൊലീസ് നടപടിയുടെ രക്തസാക്ഷിയാണു ശിവദാസനെന്നും അദ്ദേഹം 'അവകാശപ്പെട്ടു'. നിരോധനാജ്ഞയുണ്ടായിരുന്ന സ്ഥലത്താണു മൃതദേഹം കണ്ടെത്തിയത്. പരാതി കിട്ടിയിട്ടും അന്വേഷിക്കാതിരുന്നതു ദുരൂഹമാണ്. മൂന്നു പൊലീസ് സ്റ്റേഷനുകളിൽ ശിവദാസന്റെ മകൻ പരാതിയുമായി കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ലെന്നു രാധാകൃഷ്ണൻ ആരോപിച്ചു.
ഇതിനിടെ വഴിത്തർക്കവുമായി ബന്ധപ്പെട്ട് ബിജെപി-ആർ.എസ്.എസ്. പ്രവർത്തകർ കഴിഞ്ഞ ഓഗസ്റ്റ് 23-നു ശിവദാസനെ മർദിച്ചിരുന്നതായ വിവരം പൊലീസും പുറത്തുവിട്ടു. ഇതേത്തുടർന്ന് അദ്ദേഹം രണ്ടുദിവസം പന്തളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതം ബിജെപിയെ വെട്ടിലാക്കി. കഴിഞ്ഞ ഏപ്രിൽ 26 നാണ് സമീപവാസികളായ നാണി, ഗൗരി, മണി, സാവിത്രി എന്നിവരെ പ്രതികളാക്കി ശിവദാസൻ പൊലീസിൽ പരാതി നൽകിയത്. തന്റെ വീട്ടിലേക്കുള്ള നടപ്പു വഴിയിലൂടെ മോപ്പെഡ് കൊണ്ടുപോകാൻ അനുവദിക്കുന്നില്ല എന്നായിരുന്നു പരാതി. സമീപവാസികളെല്ലാം ഈ വഴിയാണ് ഉപയോഗിക്കുന്നത്. പക്ഷേ, താൻ ടൂവീലർ കൊണ്ടു പോകുമ്പോൾ മാത്രം ഇവർ തടയുന്നു. എതിർക്കുമ്പോൾ ഭീഷണി മുഴക്കുന്നുവെന്നും മർദിക്കാൻ ശ്രമിക്കുന്നുവെന്നുമൊക്കെയാണ് അന്ന് ശിവദാസൻ പൊലീസിൽ പറഞ്ഞത്. ഇനി വാഹനം കൊണ്ടു പോയാൽ അത് കത്തിച്ചു കളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
നാലു കുടുംബങ്ങളിൽപ്പെട്ടവരായിരുന്നു പ്രതികൾ. ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിച്ചു വിട്ടു. അന്ന് പ്രതികൾക്ക് ഒത്താശ ചെയ്യാനെത്തിയത് ബിജെപി-ആർഎസ്എസ് പ്രവർത്തകരായിരുന്നു. ശിവദാസനെ അന്ന് ഇവർ മർദിച്ചു. വിശ്വകർമ സമുദായത്തിൽപ്പെട്ട ശിവദാസനെ എതിർത്തിരുന്നത് നായർ സമുദായാംഗങ്ങളായിരുന്നു. അവർക്കൊപ്പം അന്ന് നിലപാട് സ്വീകരിച്ച ബിജെപിയും സംഘപരിവാറുമാണ് ഇന്നലെ ശിവദാസനെ അവരുടെ സ്വന്തം രക്തസാക്ഷിയാക്കി മാറ്റിയത്. അതേസമയം, ശിവദാസന്റെ മരണത്തിൽ പ്രതിഷേധിച്ച് ചാടിക്കയറി ഹർത്താൽ നടത്തിയ ബിജെപി ജില്ലാ നേതൃത്വം വെട്ടിലായി. എല്ലാ മലയാളമാസവും ഒന്നിന് മുടങ്ങാതെ മല ചവിട്ടിയിരുന്ന അയ്യപ്പഭക്തനാണ് ശിവദാസൻ. അയ്യപ്പന്റെ ജന്മഗേഹത്തിന് സമീപമായതു കൊണ്ടാകാം ശിവദാസന്റെ ഭക്തി കളങ്കമില്ലാത്തതും അനുപമവുമായിരുന്നു. ജീവിതപ്രാരബ്ധമാണ് ഇയാളെ അയ്യപ്പസ്വാമിയുടെ പരമഭക്തനാക്കി മാറ്റിയത്.