- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ ജ്യോതിക്കായി ഭക്തർ തെരുവിലിറങ്ങുമ്പോൾ നുഴഞ്ഞ് കയറാൻ നക്‌സൽ സംഘടനകൾ; കേരളാ തമിഴ്‌നാട് അതിർത്തിയിൽ നക്‌സൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്‌ട്രൈക്കേഴ്‌സ് ഗ്രൂപ്പ് ഒരുങ്ങുന്നത് വൻ നുഴഞ്ഞ് കയറ്റത്തിന്; കാട്ടിലൂടെ യുവതികൾ അടക്കമുള്ളവരെ ഓപ്പറേഷന് ചുമതലപ്പെടുത്തിതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; മുൻകരുതലോടെ സംഘപരിവാറുകാരും രംഗത്ത്
പത്തനംതിട്ട: ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണം ആവശ്യപ്പെട്ട് കാസർകോട് ഹൊസങ്കിടി മുതൽ കന്യാകുമാരി ത്രിവേണി സംഗമം വരെ നാളെ നടക്കുന്ന അയ്യപ്പ ജ്യോതി അട്ടിമറിക്കാൻ പദ്ധതിയുമായി നക്‌സൽ ഗ്രൂപ്പ് രംഗത്ത്. അയ്യപ്പ ജ്യോതിക്കായി ഭക്തർ തെരുവിലിറങ്ങുമ്പോൾ ശബരിമലയിലേക്ക് നുഴഞ്ഞു കയറാൻ നക്‌സൽ സംഘടനകൾ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. അയ്യപ്പ ജ്യോതി അട്ടിമറിക്കാൻ സംഘപരിവാറിന്റെ അയ്യപ്പ ജ്യോതിക്ക് ഏണി വച്ച് നക്‌സൽ ഗ്രൂപ്പുകളുടെ സ്‌ട്രൈക്കേഴ്‌സ് ശബരിമലയിലേക്കെത്തുന്നതായാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ 26 ന് സംഘപരിവാർ സംഘടനകൾ അയ്യപ്പ ജ്യോതി തെളിക്കാൻ തിരക്കിലായിരിക്കുമെന്നതിനാൽ അന്ന് കാട്ടിലൂടെ യുവതികളെയടക്കം അനായാസം ശബരിമലയിലെത്തിക്കാൻ കഴിയുമെന്നാണ് നക്‌സൽ ഗ്രൂപ്പുകളുടെ കണക്കുകൂട്ടൽ. ഇതിനു വേണ്ടിയുള്ള പദ്ധതികൾ ഇവർ ദിവസങ്ങൾക്ക് മുന്നേ തയ്യാറാക്കി കഴിഞ്ഞു. കേരള തമിഴ്‌നാട് അതിർത്തി കാടുകളിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സ്‌ട്രൈക്കേഴ്‌സ് ഗ്രൂപ്പുകൾക്ക് ശബരിമലക്കാടുകൾ
പത്തനംതിട്ട: ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണം ആവശ്യപ്പെട്ട് കാസർകോട് ഹൊസങ്കിടി മുതൽ കന്യാകുമാരി ത്രിവേണി സംഗമം വരെ നാളെ നടക്കുന്ന അയ്യപ്പ ജ്യോതി അട്ടിമറിക്കാൻ പദ്ധതിയുമായി നക്‌സൽ ഗ്രൂപ്പ് രംഗത്ത്. അയ്യപ്പ ജ്യോതിക്കായി ഭക്തർ തെരുവിലിറങ്ങുമ്പോൾ ശബരിമലയിലേക്ക് നുഴഞ്ഞു കയറാൻ നക്‌സൽ സംഘടനകൾ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. അയ്യപ്പ ജ്യോതി അട്ടിമറിക്കാൻ സംഘപരിവാറിന്റെ അയ്യപ്പ ജ്യോതിക്ക് ഏണി വച്ച് നക്‌സൽ ഗ്രൂപ്പുകളുടെ സ്‌ട്രൈക്കേഴ്‌സ് ശബരിമലയിലേക്കെത്തുന്നതായാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നത്.
ഡിസംബർ 26 ന് സംഘപരിവാർ സംഘടനകൾ അയ്യപ്പ ജ്യോതി തെളിക്കാൻ തിരക്കിലായിരിക്കുമെന്നതിനാൽ അന്ന് കാട്ടിലൂടെ യുവതികളെയടക്കം അനായാസം ശബരിമലയിലെത്തിക്കാൻ കഴിയുമെന്നാണ് നക്‌സൽ ഗ്രൂപ്പുകളുടെ കണക്കുകൂട്ടൽ. ഇതിനു വേണ്ടിയുള്ള പദ്ധതികൾ ഇവർ ദിവസങ്ങൾക്ക് മുന്നേ തയ്യാറാക്കി കഴിഞ്ഞു. കേരള തമിഴ്‌നാട് അതിർത്തി കാടുകളിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സ്‌ട്രൈക്കേഴ്‌സ് ഗ്രൂപ്പുകൾക്ക് ശബരിമലക്കാടുകൾ പുത്തരിയല്ലെന്നാണ് അവരുടെ വാദം. അതിനാൽ തന്നെ വളരെ അനായാസം യുവതികളെ അടക്കം ഈ സംഘത്തിന് ശബരിമലയിൽ എത്തിക്കാൻ സാധിക്കും. സ്‌ട്രൈക്കേഴ്‌സ് ഗ്രൂപ്പിന്റെ കാട്ടിലൂടെയുള്ള ഈ ഓപ്പറേഷന് യുവതികളടക്കമാണ് ചുക്കാൻ പിടിക്കുന്നത്. പുൽമേട് വഴിയും പമ്പവഴിയും എത്തുന്ന ഇവർ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് ശബരിമലയിലെത്തുമെന്നാണ് കരുതുന്നത്. അതേസമയം ഇവർ പൊലീസ് സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഇതോടെ അപകടം മണത്തറിഞ്ഞ് മുൻകരുതലോടെ സംഘപരിവാറുകാരും രംഗത്തുണ്ട്. നക്‌സൽ ഗ്രൂപ്പുകൾ കാട്ടിലൂടെ എത്തിയാൽ ഏത് വിധേനയും തടയാനും സംഘപരിവാറുകാരും പദ്ധതി ഒരുക്കി തുടങ്ങി. എന്നാൽ അയ്യപ്പ ജ്യോതി തെളിയിക്കാൻ സ്ത്രീകളുടെ സംഘത്തിന് ഓരോ മേഖലകൾ തിരിച്ചു നൽകിയിട്ടുണ്ടെന്നും ശബരിമലയിൽ അൻപതിനായിരത്തോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ രംഗത്തുണ്ടെന്നും സംഘപരിവാർ നേതാക്കൾ പറയുന്നു. മാത്രമല്ല കാടുകളിലും തങ്ങളുടെ പ്രവർത്തകർ തീർത്ഥാടകനകാലത്തിന്റെ തുടക്കം മുതൽ സജീവമായി രംഗത്തുണ്ട്. ഇതുവരെയും നിശ്ചയിക്കപ്പെട്ട പ്രവർത്തകർ കൃത്യമായി എത്തി അവരെ ഏൽപ്പിച്ച കാര്യം പൂർത്തിയാക്കി മടങ്ങിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. അതുകൊണ്ട് തന്നെ കാടുകളിലൂടെ നക്‌സൽ പ്രവർത്തകർ എത്തിയാലും പേടിക്കാനില്ലെന്ന നിലപാടിലാണ് സംഘപരിവാറുകാർ.
തമിഴ് നാട്ടിൽ നിന്നെത്തിയ നക്‌സൽ ഗ്രൂപ്പുകൾക്ക് നേരത്തേ പൊലീസ് സഹായം നൽകിയത് സിപിഎം സംസ്ഥാന നേതൃത്വത്തിലും അഭിപ്രായ വ്യത്യാസത്തിനിടയാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ നടപടികൾ തെക്കൻ കേരളത്തിൽ പാർട്ടിക്ക് തിരിച്ചടി നൽകുമെന്നാണ് ഇവരുടെ പക്ഷം. പാർട്ടി ഫണ്ട് പിരിക്കാൻ തെക്കൻ ജില്ലകളിൽ ചെന്ന പലർക്കും നല്ല പ്രതികരണമല്ല ലഭിച്ചത്. ഡിവൈഎഫ് ഐയുടെ ഉച്ചഭക്ഷണ പരിപാടിക്ക് പൊതിച്ചോറ് ശേഖരിക്കാൻ ചെന്നവരോടും പലയിടങ്ങളിലും ജനങ്ങൾ പ്രതിഷേധം അറിയിച്ചു.
അതിനിടെ അയ്യപ്പജ്യോതി 11 സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ശബരിമല കർമ്മസമിതി അറിയിച്ചു. നേരത്തെ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തരുടെ അഭ്യർത്ഥന പ്രകാരം ജ്യോതി കന്യാകുമാരി വരെ നീട്ടിയിരുന്നു. മാതാ അമൃതാനന്ദമയി അടക്കമുള്ളവർ ജ്യോതിയുടെ ഭാഗമാകുമെന്നാണ് സൂചന. മഠത്തിന്റെ ആഹ്വാനപ്രകാരം അമൃതാനന്ദമയി ഭക്തരും ദീപം തെളിയിക്കാനെത്തും. ഇതിന് വിപുലമായ ഒരുക്കങ്ങൾ നടക്കും. മഠത്തിന്റെ ആസ്ഥാനത്താകും അമൃതാനന്ദമയി അയ്യപ്പജ്യോതി തെളിക്കുകയെന്നാണ് സൂചന. എൻഎസ്എസ് ഭാരവാഹികളും ജ്യോതിയുടെ ഭാഗമാകും. എന്നാൽ എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അണിചേരുമോ എന്നതിൽ വ്യക്തതയില്ല. ആർഎസ്എസ് പരിപാടിയായി ഇത് വ്യാഖ്യാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. അപ്പോഴും കരയോഗങ്ങളിൽ നിന്ന് എൻ എസ് എസ് അംഗങ്ങൾ സജീവമായി അയ്യപ്പജ്യോതിയിൽ പങ്കെടുക്കും. സർക്കാരിന്റെ വനിതാ മതിലിനോളം വരുന്ന പരിപാടിയായി ഇത് മാറ്റാനാണ് ശ്രമം.
വനിതാ മതിലിൽ സത്രീകൾ മാത്രമാണ് അണിനിരക്കുന്നത്. അതുകൊണ്ട് തന്നെ അയ്യപ്പജ്യോതിയിലും സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടാനാണ് തീരുമാനം. പന്തളം രാജകൊട്ടാര പ്രതിനിധികളും ജ്വാലയിൽ അണിനിരക്കാൻ സാധ്യതയുണ്ട്. ഹൊസങ്കടി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കൊണ്ടെയൂർ ആശ്രമം മഠാധിപതി സ്വാമി യോഗോനന്ദ സരസ്വതിദീപം തെളിക്കും. ഓരോ കിലോ മീറ്ററിലും പൗരപ്രമുഖന്മാർ ദീപം തെളിക്കും. 250 വിശ്വാസ സംരക്ഷണ സമ്മേളനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടത്തും. 10 ലക്ഷം വിശ്വാസികൾ ജ്യോതിയിൽ പങ്കാളികളാകും. കളയിക്കവിളയിലാണു ജ്യോതി തമിഴ്‌നാട്ടിൽ പ്രവേശിക്കുക. ഇവിടെ സുരേഷ് ഗോപി എംപി ദീപം തെളിച്ചു സന്ദേശം കൈമാറും. തമിഴ്‌നാട്ടിലെ 65 കേന്ദ്രങ്ങളിൽ ജ്യോതിസംഗമം നടത്തും.
ഹൊസങ്കടി ശ്രീധർമശാസ്താ ക്ഷേത്രം മുതൽ പാറശാല വരെ ജ്യോതി തെളിയിക്കാനായിരുന്നു ആദ്യ തീരുമാനം. കളയിക്കാവിള, മാർത്താണ്ഡം, തക്കല, പാർവതീ പുരം, കന്യാകുമാരി, ത്രിവേണീ സംഗമം വരെയുള്ള 64 കിലോമീറ്റർ ദൂരമാണ് കൂട്ടിയത്. 731.4 കിലോമീറ്റർ ജ്യോതി തെളിയിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ 795 കിലോമീറ്റർ ദൂരമാകും അയ്യപ്പജ്യോതി തെളിയുക. പാതകളുടെ ഇടതുവശം ചേർന്നാണ് ജ്യോതി തെളിക്കുക. പ്രധാന കേന്ദ്രങ്ങളിൽ വൈകിട്ട് 5നു വിശ്വാസസംരക്ഷണ സമ്മേളനം നടത്തും. ആറിനു ദീപം തെളിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു
അങ്കമാലിവരെ ദേശീയപാതയിലും പിന്നീട് എം സി റോഡിലുമാണ് ജ്യോതി തെളിയുക. ഒരു മീറ്റർ ഇടവിട്ടാണ് ജ്യോതി തെളിയിക്കുന്നത്. ഒരു മീറ്ററിൽ ഒരാൾ എന്ന നിലയിൽ വിശ്വാസികൾ ജ്യോതി തെളിയിക്കുന്നതിന് എത്തിച്ചേരും. നൂറോളം അയ്യപ്പ വിശ്വാസ സംരക്ഷണ സമ്മേളനങ്ങൾ ഇതോടൊപ്പം നടക്കുന്നുണ്ട്.