കൊച്ചി: കേരളത്തിലെ സ്‌കൂളുകളും കോളേജിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു കൂട്ടായ്മയാണ് ടൂറിസം ക്ലബ്.ടൂറിസത്തിന്റെ വികസനത്തിന് വേണ്ടി വിദ്യാർത്ഥിയെന്ന നിലയിൽ തങ്ങൾക്കെന്തു ചെയ്യാൻ കഴിയും എന്ന് തെളിയിച്ചാണ് ഈ വിദ്യാർത്ഥികൾ വ്യത്യസ്തരാകുന്നത്.സെന്റ് സേവിയേഴ്സ് കോളേജ് ഫോർ വുമെൻസിലെ അവസാന വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ തുടർച്ചെ രണ്ടു വർഷമായി കോളേജിന് ടൂറിസം ക്ലബ് പുരസ്‌കാരം ലഭിച്ചിരിക്കുന്നു.

നിരവധി പ്രവർത്തനങ്ങളാണ് ഇവർ ടൂറിസം ക്ലബ്ബിലൂടെ നടത്തുന്നത്. ആലുവ ഡിസ്ട്രിക് കലക്ടർ രാജാമണിക്ക്യം ആയിരുന്നു അവസാനവർഷം ടൂറിസം ക്ലബ് ഉത്ഘാടനം ചെയ്തത് അന്ന് മുതൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഫലമായാണ്. പുരസ്‌കാരം ലഭിച്ചത്.ക്ലബ് വിപുലീകരണത്തിനു വേണ്ടിയുള്ള തുക കണ്ടെത്തുകയായിരുന്നു എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം ഇതിനായി ക്ലബ്ബിലെ അംഗങ്ങളുടെയും അദ്ധ്യാപകരുടെയും വീട്ടിൽ നിർമ്മിച്ച ജൈവ പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം വിറ്റും, കോളേജിൽ മൈലാഞ്ചി ഫെസ്റ്റ് നടത്തിയുമായിരുന്നു ഫണ്ട് കണ്ടെത്തിയിരുന്നത്.

എല്ലാമാസവും ഒരു ആഴ്‌ച്ച ടൂറിസം വീക്കായി ഇവർ ആഘോഷിക്കുകയും കുട്ടികൾക്ക് ക്ലാസുകൾ എടുക്കുകയും അവരിൽ ടൂറിസത്തിന്റെ കുറിച്ച് അവബോധമുണ്ടാക്കുകയും ചെയ്തിരുന്നു. കോളേജ് ആലുവയിൽ ആയതുകൊണ്ട് തന്നെ ആലുവ എന്ന സ്ഥലത്തെ കൂടുതൽ പ്രചരിപ്പിക്കുക എന്നതുകൊണ്ട് തന്നെ ആലുവയെ കുറിച്ച് ഒരു ഡോക്യൂമെന്ററി ചെയുകയും ചെയ്തിരുന്നു.

നിരവധി കോളേജുകളിൽ ക്ലാസ്സുകളും ,പ്രചാരണം നടത്തുകയും ചെയ്തു. മറ്റുകോളേജിൽ ടൂറിസം ക്ലബ്ബുകൾ നടത്തുന്ന പരിപാടികളിൽ നിരവധിസമ്മാനവും നേടിയിട്ടുണ്ട് ഇവർ അതുകൊണ്ട് തന്നെ തനിക് പുരസ്‌കാരം കിട്ടിയതിൽ സന്തോഷമുണ്ടെങ്കിലും സെന്റ് സേവിയേഴ്സ് കോളേജിന് കിട്ടാത്തതിൽ സങ്കടമുണ്ടെന്നും അയേന പറഞ്ഞു.

ആലുവയിലെ തന്നെ അൻപതോളം സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് മത്സരം സംഘടിപ്പിച്ചു . അതുകൊണ്ട് തന്നെയും ക്ലബിന് പുരസ്‌കാരം കിട്ടാഞ്ഞതിൽ അയേനയ്ക് സങ്കടമുണ്ട്./ ഇതിനെല്ലാം കോ -ഓർഡിനേറ്റേഴ്സ് ആയ സോണിയ ജോൺ മാര്‌ക്കോസ്ഉം,ജാസ്മിൻ ഗോൺസാൽവസ് എന്നീ അദ്ധ്യാപകരുടെ മികച്ച സപ്പോർട്ട് കൊണ്ടാണ് പുരസ്‌കാരം നേടാൻ കഴിഞ്ഞതെന്നും. അയേന പറഞ്ഞു.