തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ ഭാര്യാപിതാവ് അയ്മനം കൃഷ്ണൻകുട്ടി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ എസ്ഡി കോളേജ് അദ്ധ്യാപിക ആയിരുന്ന മന്ത്രി സുധാകരന്റെ പത്‌നി ജൂബിലി നവപ്രഭയുടെ പിതാവാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന്.