- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്രസർക്കാർ എത്രയും വേഗം ഓർഡിനൻസ് കൊണ്ടുവരണം; ആവശ്യമെങ്കിൽ രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി 92ലേതു പോലുള്ള പ്രക്ഷോഭങ്ങൾ നടത്തും; അയോധ്യ കേസ് സുപ്രീം കോടതി മുൻഗണനാ വിഷയമായി പരിഗണിക്കണമെന്നും ആർഎസ്എസ്
മുംബൈ: രാമക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്രസർക്കാർ എത്രയും വേഗം ഓർഡിനൻസ് കൊണ്ടുവരണം. വേണ്ടി വന്നാൽ രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി 1992 ലേതുപോലെയുള്ള പ്രക്ഷോഭങ്ങൾ നടത്തുമെന്നും ആർഎസ്എസ് ജനറൽ െസക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കി. അയോധ്യ കേസ് സുപ്രീം കോടതി മുൻഗണനാ വിഷയമായി പരിഗണിക്കണം. ഹിന്ദുക്കളുടെ വികാരം മനസിലാക്കി കേസ് വേഗത്തിൽ തീർപ്പാക്കണമെന്നും ആർ.എസ്.എസ് ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷൻ അമിത് ഷാ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സംഘടന നിലപാടറിയിച്ചിരിക്കുന്നത്. ഇനിയും അനന്തമായി കാത്തിരിക്കാനാകില്ലെന്ന് ആർ.എസ്.എസ് സർ കാര്യവാഹ് സുരേഷ് ജോഷി പറഞ്ഞു. 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഓർഡിനൻസ് കേന്ദ്രസർക്കാർ കൊണ്ടുവരണമെന്നാണ് ആർ.എസ്.എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് ആർ.എസ്.എസ് കരുതിയിരുന്നത്. എന്നാൽ കേസിൽ വാദം കേൾക്കുന്നത് ജനുവരിയിലേക്ക് നീട്ടിവെക്കുകയാണ് സുപ്രീം
മുംബൈ: രാമക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്രസർക്കാർ എത്രയും വേഗം ഓർഡിനൻസ് കൊണ്ടുവരണം. വേണ്ടി വന്നാൽ രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി 1992 ലേതുപോലെയുള്ള പ്രക്ഷോഭങ്ങൾ നടത്തുമെന്നും ആർഎസ്എസ് ജനറൽ െസക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കി. അയോധ്യ കേസ് സുപ്രീം കോടതി മുൻഗണനാ വിഷയമായി പരിഗണിക്കണം. ഹിന്ദുക്കളുടെ വികാരം മനസിലാക്കി കേസ് വേഗത്തിൽ തീർപ്പാക്കണമെന്നും ആർ.എസ്.എസ് ആവശ്യപ്പെട്ടു.
ബിജെപി അധ്യക്ഷൻ അമിത് ഷാ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സംഘടന നിലപാടറിയിച്ചിരിക്കുന്നത്. ഇനിയും അനന്തമായി കാത്തിരിക്കാനാകില്ലെന്ന് ആർ.എസ്.എസ് സർ കാര്യവാഹ് സുരേഷ് ജോഷി പറഞ്ഞു. 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഓർഡിനൻസ് കേന്ദ്രസർക്കാർ കൊണ്ടുവരണമെന്നാണ് ആർ.എസ്.എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് ആർ.എസ്.എസ് കരുതിയിരുന്നത്. എന്നാൽ കേസിൽ വാദം കേൾക്കുന്നത് ജനുവരിയിലേക്ക് നീട്ടിവെക്കുകയാണ് സുപ്രീംകോടതി ചെയ്തത്. അതിനാൽ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയില്ലെങ്കിൽ 1992ലേതുപോലെയുള്ള പ്രക്ഷോഭത്തിലേക്ക് പോകുമെന്നും അതിന് ആർ.എസ്.എസ് നേതൃത്വം നൽകുമെന്നുമാണ് മുന്നറിയിപ്പ്.
രാമക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്രസർക്കാർ എത്രയും വേഗം ഓർഡിനൻസ് കൊണ്ടുവരണം. അതല്ലെങ്കിൽ 1992 വീണ്ടും ആവർത്തിക്കുമെന്നാണ് ആർ.എസ്.എസ് വ്യക്തമാക്കുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാർ രാമക്ഷേത്രനിർമ്മാണം ആഗ്രഹിക്കുന്നു. കോടതിയെ ബഹുമാനിക്കുന്നുവെന്നും കോടതി ജനവികാരം ഉൾക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നതായും ഭയ്യാജി ജോഷി പറഞ്ഞു. മുംബൈയ്ക്കടുത്ത് ഭായിന്ദറിൽ ത്രിദിന ആർഎസ്എസ് യോഗത്തിന്റെ സമാപനദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധ്യക്ഷൻ അമിത് ഷാ യോഗവേദിയിൽ എത്തി മുതിർന്ന ആർഎസ്എസ് നേതാക്കളുമായി ഇന്നു രാവിലെ ചർച്ച നടത്തിയിരുന്നു.