- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയോധ്യയിൽ ചിത്രമെടുത്തത് ഐസിസ് ബന്ധമുള്ള മൂവാറ്റുപുഴക്കാരെന്ന് ഐബി; വിനോദ സഞ്ചാരികളെന്ന മൊഴിയിൽ വിശ്വസിച്ച് വിട്ടയച്ചവർക്ക് പിന്നാലെ കേന്ദ്ര ഏജൻസികൾ; പൊലീസും നിരീക്ഷണം തുടരും
ന്യൂഡൽഹി: അയോധ്യയിൽ കഴിഞ്ഞ മാസം 19നു സംശയകരമായ സാഹചര്യത്തിൽ യുപി പൊലീസ് പിടികൂടിയ അഞ്ചു മലയാളികളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. മൂവാറ്റുപുഴ സ്വദേശികളായ അഡ്വ. എം.എം. അലിയാർ, ജോബി പുതുപ്പാടി (ജാഫർ), തദേവൂസ്, ഉമ്മർ, കീച്ചേരിപ്പടി അലിക്കുഞ്ഞ് എന്നിവരെ കുറിച്ചാണ് സംശങ്ങൾ. ഐസിസ് ബന്ധമുണ്ടെന്ന സംശയത്തിലാണ് നിരീക്ഷണം. ഇതിനുള്ള നിർദ്ദേശം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) സംസ്ഥാന ഇന്റലിജൻസിനു നിർദ്ദേശം നൽകി. സംഘത്തെ കുറിച്ചു ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) അന്വേഷണം ആരംഭിച്ചു. ഐസിസ് ബന്ധത്തിന്റെ പേരിൽ എൻഐഎ അന്വേഷണം നേരിടുന്ന ബിഹാർ സ്വദേശിനി യാസ്മിനുമായി ഇവർക്കു ബന്ധമുണ്ടെന്ന് ഐബി കണ്ടെത്തിയിരുന്നു. ഐഎസിൽ ചേരാൻ മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രേരിപ്പിച്ചുവെന്ന പേരിലാണ് യാസ്മിനെതിരെ അന്വേഷണം നടക്കുന്നത്. യാസ്മിനെ ജാമ്യത്തിലിറക്കിയത് അഭിഭാഷകനായ അലിയാരാണ്. ജാഫറും അലിക്കുഞ്ഞും ആൾ ജാമ്യവും നൽകി. സംഘത്തിലെ ഉമ്മർ റിട്ട. എസ്‌ഐയാണ്. അയോധ്യയിൽ ചിത്രമെടുക്കുന്നതിനിടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വിനോദസഞ്
ന്യൂഡൽഹി: അയോധ്യയിൽ കഴിഞ്ഞ മാസം 19നു സംശയകരമായ സാഹചര്യത്തിൽ യുപി പൊലീസ് പിടികൂടിയ അഞ്ചു മലയാളികളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. മൂവാറ്റുപുഴ സ്വദേശികളായ അഡ്വ. എം.എം. അലിയാർ, ജോബി പുതുപ്പാടി (ജാഫർ), തദേവൂസ്, ഉമ്മർ, കീച്ചേരിപ്പടി അലിക്കുഞ്ഞ് എന്നിവരെ കുറിച്ചാണ് സംശങ്ങൾ. ഐസിസ് ബന്ധമുണ്ടെന്ന സംശയത്തിലാണ് നിരീക്ഷണം.
ഇതിനുള്ള നിർദ്ദേശം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) സംസ്ഥാന ഇന്റലിജൻസിനു നിർദ്ദേശം നൽകി. സംഘത്തെ കുറിച്ചു ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) അന്വേഷണം ആരംഭിച്ചു. ഐസിസ് ബന്ധത്തിന്റെ പേരിൽ എൻഐഎ അന്വേഷണം നേരിടുന്ന ബിഹാർ സ്വദേശിനി യാസ്മിനുമായി ഇവർക്കു ബന്ധമുണ്ടെന്ന് ഐബി കണ്ടെത്തിയിരുന്നു. ഐഎസിൽ ചേരാൻ മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രേരിപ്പിച്ചുവെന്ന പേരിലാണ് യാസ്മിനെതിരെ അന്വേഷണം നടക്കുന്നത്.
യാസ്മിനെ ജാമ്യത്തിലിറക്കിയത് അഭിഭാഷകനായ അലിയാരാണ്. ജാഫറും അലിക്കുഞ്ഞും ആൾ ജാമ്യവും നൽകി. സംഘത്തിലെ ഉമ്മർ റിട്ട. എസ്‌ഐയാണ്. അയോധ്യയിൽ ചിത്രമെടുക്കുന്നതിനിടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വിനോദസഞ്ചാരികളാണെന്നും അയോധ്യയിൽ ചിത്രമെടുക്കുന്നതിനുള്ള നിരോധനം അറിയാതെ ചെയ്തതാണെന്നുമാണ് ഇവർ മൊഴി നൽകിയത്. പിന്നീടാണ് ഇവരുടെ പശ്ചാത്തലം ഐബിക്ക് പിടികിട്ടിയത്. ഇതോടെ കരുതൽ തുടരാൻ തീരുമാനിച്ചു.
ജാമ്യം നൽകി വിട്ടയച്ചെങ്കിലും സംഭവത്തെ കുറിച്ച് യുപി പൊലീസ് ഐബിക്കു റിപ്പോർട്ട് നൽകിയിരുന്നു. നാട്ടിൽ മടങ്ങിയെത്തിയ സംഘം ഐബിയുടെയും പൊലീസിന്റെയും നിരീക്ഷണത്തിലാണ്. ഐബി നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ഐസിസ് ബന്ധ സാധ്യതകളെകുറിച്ചു സൂചനകൾ ലഭിച്ചത്.
യാസ്മിൻ ഉൾപ്പെടെയുള്ളവരുമായി സംഘത്തിനുള്ള ബന്ധവും പ്രാദേശിക ബന്ധങ്ങളും യാത്രാ, ഫോൺ വിവരങ്ങളും ഐബിയും എൻഐഎയും അന്വേഷിക്കുന്നുണ്ട്. എൻഐഎ ഉദ്യോഗസ്ഥർ മൂവാറ്റുപുഴയിലെത്തി അന്വേഷണം നടത്തിയതായും സൂചനയുണ്ട്.