- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിയുടെ ആഘാതത്തിൽ സൂപ്പർഫാസ്റ്റ് ബസിന്റെ ഡ്രൈവർ സീറ്റ് ഒഴികെ വലതുവശം മുഴുവൻ നിശേഷം തകർന്നു; അപകടകാരണം അലറിക്കുതിച്ചെത്തിയ സ്വകാര്യ ബസിന്റെ പിഴവെന്ന് റിപ്പോർട്ട്; കൊല്ലപ്പെട്ട രണ്ട് പെൺകുട്ടികളും ഇൻഫോസിസ് ജീവനക്കാരികൾ; യുവാവ് യുഎസ് ടി ഗ്ലോബൽ ജീവനക്കാരനും; പരിക്കേറ്റവരിൽ ഭൂരിഭാഗവും ടെക്കികൾ തന്നെ
ചടയമംഗലം: എം.സി. റോഡിൽ ആയൂരിനടുത്ത് കമ്പങ്കോട് പാലത്തിനുസമീപം സൂപ്പർ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടാതിന് കാരണവും അമിത വേഗം തന്നെ. പതിവ് പോലെ സ്വകാര്യ ബസിന്റെ മത്സരപാച്ചിലാണ് ദുരന്തമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ രണ്ടുസ്ത്രീകളടക്കം മൂന്നുപേർ മരിച്ചു. മുപ്പതോളം പേരെ ഗുരുതരനിലയിൽ വെഞ്ഞാറമൂട്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസപത്രികളിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവർ സീറ്റ് ഒഴിച്ചുള്ള ഭാഗം നിശ്ശേഷം തകർന്നു. സീറ്റുകൾ ഇളകിമാറി. സ്വകാര്യ ബസിന്റെയും മുൻഭാഗം തകർന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിൽ നിന്നും അങ്കമാലിയിലേക്ക് പോയ പ്രതിവാര കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ടെക്‌നോ പാർക്കിലെ ജീവനക്കാർ ആഴ്ചയവസാനം വീട്ടിലേക്കു പോകാൻ ആശ്രയിക്കുന്ന സൂപ്പർഫാസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ധാരാളം ടെക്കികളും ബസിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തിൽപ്പെട്ടവരിൽ ഏറെയും ടെക്കികളാണ്. അമിതവേഗതയിലായിരുന്ന സ്വകാര്യബസ് സൂപ്പർഫാസ്റ്റിന്റെ വശത്തു
ചടയമംഗലം: എം.സി. റോഡിൽ ആയൂരിനടുത്ത് കമ്പങ്കോട് പാലത്തിനുസമീപം സൂപ്പർ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടാതിന് കാരണവും അമിത വേഗം തന്നെ. പതിവ് പോലെ സ്വകാര്യ ബസിന്റെ മത്സരപാച്ചിലാണ് ദുരന്തമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ രണ്ടുസ്ത്രീകളടക്കം മൂന്നുപേർ മരിച്ചു. മുപ്പതോളം പേരെ ഗുരുതരനിലയിൽ വെഞ്ഞാറമൂട്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസപത്രികളിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവർ സീറ്റ് ഒഴിച്ചുള്ള ഭാഗം നിശ്ശേഷം തകർന്നു. സീറ്റുകൾ ഇളകിമാറി. സ്വകാര്യ ബസിന്റെയും മുൻഭാഗം തകർന്നു.
തിരുവനന്തപുരം ടെക്‌നോപാർക്കിൽ നിന്നും അങ്കമാലിയിലേക്ക് പോയ പ്രതിവാര കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ടെക്‌നോ പാർക്കിലെ ജീവനക്കാർ ആഴ്ചയവസാനം വീട്ടിലേക്കു പോകാൻ ആശ്രയിക്കുന്ന സൂപ്പർഫാസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ധാരാളം ടെക്കികളും ബസിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തിൽപ്പെട്ടവരിൽ ഏറെയും ടെക്കികളാണ്. അമിതവേഗതയിലായിരുന്ന സ്വകാര്യബസ് സൂപ്പർഫാസ്റ്റിന്റെ വശത്തുവന്ന് ഇടിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു. അപകടത്തിൽ കെഎസ്ആർടിസി ബസ് നിശ്ശേഷം തകർന്നു. കെഎസ്ആർടിസി ബസിലുണ്ടായിരുന്നവരാണു മരിച്ചത്.
പെരുമ്പാവൂർ സ്വദേശിയുമായ രമ്യാ വർക്കി(25)യുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ലിൻസ് തോമസും റോമി ജോർജുമാണ് മരിച്ച മറ്റ് രണ്ടു പേർ. രമ്യയും ലിൻസും ഇൻഫോസിസ് ജീവനക്കാരാണ്. ടെക്‌നോപാർക്കിലെ യുഎസ്‌ടി ഗ്ലോബലിലെ ജീവനക്കാരനായാിരുന്നു റോമി. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കമാണ് ഇവർക്ക് ദുരന്തമായത്.
അഞ്ചു(18), അഞ്ജലി(30), ജിനിറ്റ(24), അംബിക(45), ചിപ്പി(26), ക്രിസ്്‌ലി(26), അംബിക(42), സതീദേവി(74), ജയിംസ് ഡേവിഡ്(45), പുഷ്പവല്ലി(46), സൂര്യ(25) എന്നിവരാണ് വെഞ്ഞാറുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ളത്. ഇളമണ്ണൂർ മുകളിൽ കിഴക്കതിൽ മഹേഷ് ( 26), പന്തളം ശ്രീനിധിയിൽ നിഷ ചന്ദ്രൻ (32) എന്നിവർ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. മൂവാറ്റുപുഴ കാമശ്ശേരിയിൽ അജീഷ (24), അടൂർ മണക്കാല ശാലോംഭവനിൽ ബിനി ബാബു (24), പത്തനംതിട്ട വൈഷ്ണവത്തിൽ വിഷ്ണു (28), അടൂർ കുറ്റികാട്ടിൽ നിധിൻ 28) എന്നിവർ കൊട്ടാരക്കരയിലെ വിവിധ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളും തകർന്നു. ഓടിക്കൂടിയവർ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്ത്. കെഎസ്ആർടിസി ബസ്സിലുണ്ടായിരുന്നവരിലേറെയും ടെക്‌നോപാർക്ക് ജീവനക്കാരാണ്. വെള്ളിയാഴ്ച വൈകിട്ട് ആറേമുക്കാലോടെയാണ് സംഭവം. റോഡിലേക്കു ചാഞ്ഞുനിന്ന വട്ടമരത്തിന്റെ ശിഖരത്തിൽ പിൻഭാഗം ഇടിച്ച സ്വകാര്യബസ് നിയന്ത്രണംവിട്ടു കെഎസ്ആർടിസി ബസിന്റെ വശത്ത് ഇടിക്കുകയായിരുന്നു.
ഇതിനുശേഷം സമീപത്തെ മതിലിൽ ഇടിച്ചാണു സ്വകാര്യബസ് നിന്നത്. ഉടൻ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗം പൂർണമായും തകർന്നു. സീറ്റുകൾ ഇളകിത്തെറിച്ചു. ഈ വശത്തിരുന്നവരാണു മരിച്ച മൂന്നുപേരും. കെഎസ്ആർടിസി ബസിലെ യാത്രക്കാരി റോഡിലേക്കു തെറിച്ചുവീണു. പരുക്കേറ്റവരെ ഏറെ പണിപ്പെട്ടാണു ബസിനുള്ളിൽ നിന്നു പുറത്തെടുത്തത്.
കടയ്ക്കൽ സിഐ എസ്.സാനിയുടെ നേതൃത്വത്തിൽ ചടയമംഗലം പൊലീസ്, പുനലൂർ, കടയ്ക്കൽ, കൊട്ടാരക്കര എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമനസേന, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.