രു രാജ്യത്തിന്റെ വിഭവ സമ്പത്ത് എന്തെന്ന് അറിഞ്ഞ് അത് ബുദ്ധിപൂർവ്വം വിനിയോഗിക്കുക എന്നതാണ് ഒരു മികച്ച ഭരണകൂടത്തിന്റെ ഏറ്റവും വലിയ മേന്മ. ഇന്ത്യയിൽ ഏറ്റവും വലിയ വിഭവശേഷി എന്നത് ഇവിടത്തെ വിദ്യസമ്പന്നരായ ചെറുപ്പാക്കാർ തന്നെയാണ്. അത് മനസ്സിലാക്കി കേന്ദ്ര സർക്കാർ പുതിയൊരു പരിപാടി കൊണ്ടു വരികയാണ്.

കോവിഡാനന്തര കാലത്ത് ഏറ്റവുമധികം പ്രാധാന്യം ഉള്ളതും അതേസമയം ഏറ്റവുമധികം തൊഴിൽ സാധ്യതകൾ ഉള്ളതുമായ അരോഗ്യ മേഖലയേയാണ് സർക്കാർ ഉന്നം വച്ചിരിക്കുന്നത്. ഇനിമുതൽ ലോകത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഇന്ത്യാക്കാർ മുന്നിട്ടിറങ്ങും, അതിനുള്ള പദ്ധതികളാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്.

ആരോഗ്യ മെഖലയിലെ വിവിധ തൊഴിലുകളിൽ പരിശീലനം ലഭിച്ചവരുടെ ഒരു വിവരശേഖരണം നടത്തുകയാണ് കേന്ദ്ര സർക്കാർ. ഇതിൽ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യന്മാർ എന്നിങ്ങനെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭഗക്കാരും ഉൾപ്പെടും.ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ കീഴിൽ നാഷണൽ ഹെൽത്ത് അഥോറിറ്റി ആയിരിക്കും ഈ പോർട്ടൽ വികസിപ്പിക്കുക. ഇന്ത്യ ചികിത്സിക്കും എന്ന ഈ പദ്ധതി ഓഗസ്റ്റ് 15 ന് ആരംഭിക്കും.

ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്വമേധയാ നിങ്ങളുടെ വിവരങ്ങൾ ഈ പോർട്ടലിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്.ഇതിൽ പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പു നൽകുന്നുമുണ്ട്. ഇതിൽ നൽകുന്ന വ്യക്തിപരമായ വിവരങ്ങളൊരു യൂണിക് ഐഡി ഉപയോഗിച്ചായിരിക്കും പ്രതിനിധാനം ചെയ്യുക. അതേസമയം, നിങ്ങൾ നൽകുന്ന യോഗ്യതയും അനുഭവ സമ്പത്തും അടക്കമുള്ള വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട കൗൺസിലുകൾ പരിശോധിച്ച് ഉറപ്പുവരുത്തും.

ജൂൺ 15 ആകുമ്പോഴേക്കും പോർട്ടലിന്റെ നിർമ്മാണം പൂർത്തിയാകും. അതിനു ശേഷം ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരുടെ വിവരങ്ങൾ ഇതിൽ പ്രസിദ്ധപ്പെടുത്താൻ കഴിയും. ഇതിൽ വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമേ അറിയാവുന്ന ഭാഷകൾ, ജോലിചെയ്യാൻ താത്പര്യപ്പെടുന്ന രാജ്യം തുടങ്ങിയ വിവരങ്ങളും നൽകാവുന്നതാണ്.

ആധുനിക മെഡിസിനൊപ്പം പരമ്പരാഗത വൈദ്യം പ്രാക്ടീസ് ചെയ്യുന്നവർക്കും ഇതിൽ പേർ റെജിസ്റ്റർ ചെയ്യാവുന്നതാണ്. ഡോക്ടർമാർ, ദന്ത ഡോക്ടർമാർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷൻ എന്നിങ്ങനെ ആരോഗ്യരംഗത്തെ 56 വ്യത്യസ്ത വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലേക്കായി ആരോഗ്യ രംഗത്തെ പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ നാഷണൽ ഹെൽത്ത് അഥോറിറ്റി ആരംഭിച്ചു കഴിഞ്ഞു.

നാഷണൽ മെഡിക്കൽ കമ്മീഷൻ, ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപതി, ഇന്ത്യൻ നഴ്സിങ് കൗൺസിൽ, ഫർമസി കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ കമ്മീഷൻഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷണൽസ് എന്നീ സംഘടനകളുടെ സഹായത്തോടെയാണ് വിവര ശേഖരണം നടത്തുക.

എൻ എച്ച് എയുടെ കൈവശമുള്ള ഹെൽത്ത് പ്രൊഫഷണൽ റെജിസ്റ്ററിയിലെ വിവരങ്ങൾ ഇപ്പോൾ തന്നെ പുതിയ പോർട്ടലിലേക്ക് ചേർത്തുകഴിഞ്ഞു. ഇതുവരെ 32,059 ഡോക്ടർമരും 3,527 നഴ്സുമാരും ഇതിൽ റെജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. അതിൽ 15,531 ഡോക്ടർമാരുടെയും 687 നഴ്സുമാരുടേയും വിവരങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 15 ന് ഈ പോർട്ടൽ ലൈവ് ആകുന്നതോടെ രോഗികൾ, ഇന്ത്യയിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾ, അതുപോലെ വിദേശ റിക്രൂട്ടിങ് കമ്പനികൾ എന്നിവർക്ക് ആരോഗ്യ രംഗത്തെക്ക് ആവശ്യമായ ജീവനക്കാരെ എളുപ്പത്തിൽ തെരഞ്ഞു കണ്ടെത്താനാകും. അറിയാവുന്ന ഭാഷ, ജോലി ചെയ്യാൻ താത്പര്യപ്പെടുന്ന രാജ്യങ്ങൾ എന്നീ വിവരങ്ങൾ കൂടി ഇതിൽ ചേർത്തിട്ടുള്ളതിനാൽ പ്രക്രിയകൾ എളുപ്പത്തിൽ നടക്കുകയും ചെയ്യും.

നിലവിൽ ഇന്ത്യയിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ സമഗ്രമായി ഉൾപ്പെടുത്തിയിട്ടുള്ള ഒരു വെബ്സൈറ്റ് ഇല്ല. ഈ പുതിയ വെബ്സൈറ്റ് വരുന്നതോടെ ആരോഗ്യ രംഗത്ത് വിദേശങ്ങളിൽ ഇപ്പോൾ നിലനിൽക്കുന്ന തൊഴിലവസരങ്ങൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ ഇന്ത്യയിലെ അഭ്യസ്ത വിദ്യർക്ക് കഴിയും. മാത്രമല്ല, ഇന്ത്യൻ സാമർത്ഥ്യം ലോകം മുഴുവൻ കാണുവാൻ കഴിയുകയും ചെയ്യും. ഇതോടൊപ്പം വിവിധ രാജ്യങ്ങളുമായി ആരോഗ്യ രംഗത്തേക്ക് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തിൽ ഉടമ്പടികളും ഉണ്ടാക്കും.