യ്യൻകാളി ജയന്തി അഖിലകേരള ചേരമർ ഹിന്ദു മഹാസഭ 14,15 തിയ്യതികളിൽ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ ആഘോഷിക്കും.14ന് വൈക്കത്തുനിന്ന് കൊടിമരവും പാലായിൽനിന്ന് കപ്പി, കൊടിക്കയർ, പതാകയും ചങ്ങനാേശ്ശരിയിൽ നിന്ന് ദീപശിഖയും നഗരം ചുറ്റി ഘോഷയാത്രയായി കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ എത്തും.

15ന് രാവിലെ 9.30ന് കോട്ടയം യൂണിയൻ പ്രസിഡന്റ് എ.ജെ. ശിങ്കൻ പതാക ഉയർത്തും. ഉച്ചയ്ക്ക് ഒന്നിന് ജന്മദിന ഘോഷയാത്ര ശാസ്ത്രി റോഡ് വഴി ബേക്കർ ജങ്ഷനിലൂടെ സമ്മേളനനഗറിൽ എത്തും.

തുടർന്ന് സ്വാഗതസംഘം ചെയർമാൻ സനിൽ കുമാർ നാട്ടകത്തിന്റെ അധ്യക്ഷതയിൽ ജന്മദിന സമ്മേളനം കേന്ദ്ര സാമൂഹികക്ഷേമ മന്ത്രി വിജയ് സാപ്ലൈ ഉദ്ഘാടനം ചെയ്യും.സഭയുടെ നവപഞ്ചമി മൈക്രോ കുടുംബയൂണിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി തോമസ് ഐസക് നിർവഹിക്കും.