കോഴിക്കോട്: മതേതര ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് പിന്നാലെ അയ്യപ്പഭക്തർക്ക് ഭക്ഷണം നൽകിയും വഴിയോര വിശ്രമവും വൈദ്യ പരിചരണവും ഉറപ്പിക്കാൻ ഹെൽപ്പ് ഡെസ്‌ക്കുകളുമായി സിപിഐ(എം) വീണ്ടും വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള സംവാദങ്ങൾക്ക് തിരികൊളുത്തുന്നു.

അയ്യന്മാർക്ക് ഭിക്ഷ നടത്തിക്കൊണ്ടാണ് ഡിവൈഎഫ്‌ഐ. കോഴിക്കോട് പാറോപ്പടി യൂണിറ്റ് കമ്മിറ്റി രംഗത്തെത്തിയത്. 'ശബരിമല ശാസ്താവും വാവരും സാംസ്കാരിക സംശ്‌ളേഷണത്തിന്റെ കേരളീയ പരിപ്രേക്ഷ്യം' എന്ന മുദ്രാവാക്യവുമായാണ് ഡി വൈ എഫ് ഐയുടെ ആഭിമുഖ്യത്തിൽ അയ്യപ്പഭക്തന്മാർക്കായി ഞായറാഴ്ച ഭിക്ഷ സംഘടിപ്പിച്ചത്.

വൈകീട്ട് 5.30 നാണ് പരിപാടി ആരംഭിച്ചത്. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി പി പി നിസാർ, ജോയിന്റ് സെക്രട്ടറി കെ കെ ഷംനാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. കമ്മ്യൂണിസ്റ്റുകാർ മതപരമായ കാര്യങ്ങളിൽ ഇടപെടേണ്ടതുണ്ടോ എന്ന ചോദ്യം പൊതുസമൂഹത്തിൽ ഉയരുമമ്പോഴാതിരുന്നു വേറിട്ടൊരു പരിപാടിയുമായി ഡി വൈ എഫ് ഐ രംഗത്തത്തെിയത്.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ശബരിമല തീർത്ഥാടകർക്ക് വഴിയോര വിശ്രമവും വൈദ്യ പരിചരണവും ഉറപ്പിക്കാൻ സിപിഐ(എം) ആഭിമുഖ്യത്തിൽ പലേടത്തും ഹെൽപ്പ് ഡെസ്‌ക്കുകളും ആരംഭിച്ചിട്ടുണ്ട്. അയ്യപ്പനും വാവരുമൊക്കെ മതേതരത്വത്തിന്റെ പ്രതീകമാണെന്നും ജാതിമതഭേദമന്യേ എല്ലാവർക്കും ദർശനം നടത്താവുന്ന ക്ഷേത്രമാണ് ശബരിമലയെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഐ(എം) വിമർശനത്തെ നേരിടുന്നത്.

കുറച്ച് കാലം മുമ്പ് ബാലസംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ണൂരിൽ സിപിഐ(എം) നടത്തിയ ബാലസംഗമം വൻ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ സി പി എം അനുഭാവി കുടുംബങ്ങളിലെയും അംഗങ്ങൾ പങ്കടെുക്കുന്നതിന് തടയിടാനാണ് അതേ രീതി പാർട്ടി പ്രയോഗിച്ചത്.

സംഭവം വിവാദമായതോടെ എന്നാൽ തങ്ങൾ സംഘടിപ്പിച്ചത് ശ്രീകൃഷ്ണജയന്തിയല്ല ഓണാഘോഷങ്ങളുടെ സമാപനം മാത്രമാണെന്നാണ് സി പി എം വ്യക്തമാക്കിയത്. മാത്രമല്ല, ഇതിനെ മതേതര ശ്രീകൃഷ്ണ ജയന്തിയെന്ന് വിശേഷിപ്പിക്കാമെന്നാണ് പി. ജയരാജനെപ്പോലുള്ള സിപിഐ(എം) നേതാക്കൾ പറഞ്ഞത്.

ഹൈന്ദവ ആഘോഷങ്ങളും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമെല്ലാം സംഘപരിവാർ സംഘടനകൾ കൈയറി സ്വന്തമാക്കുന്നത് തടയാണ് സിപിഎമ്മും ഈ മേഖലയിൽ സജീവണാവുന്നത്. ഹൈന്ദവമായ എല്ലാറ്റിനെയും തങ്ങളുടേതാക്കി മാറ്റാനുള്ള പരിവാർ ശ്രമം ഊർജിതമായി നടക്കുന്ന ഇക്കാലത്ത് ഡി വൈ എഫ് ഐ പാറോപ്പടി യൂണിറ്റ് സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമാണെന്ന് അഭിപ്രായമുയരുന്നുണ്ട്.

ഇതേ സമയം ഭൗതികവാദം അടിസ്ഥാന പ്രത്യയശാസ്ത്രമായ പാർട്ടഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് സംഘടനയ്ക്ക് കോട്ടമേ ഉണ്ടാക്കൂ എന്നും വാദമുണ്ട്. നിലവിൽ ഇത്തരം പരിപാടികൾ ഏറ്റെടുത്ത് നടത്താൻ സിപിഐ(എം) സംഘടന എന്ന നിലക്ക് തീരുമാനിച്ചിട്ടില്ല. എന്നാൽ ഏതെങ്കിലും യൂണിറ്റുകൾ മുൻകൈയെടുത്ത് നടത്തിയാൽ അത് തടയേണ്ടകാര്യമില്ലെന്നുമാണ് പാർട്ടി തീരുമാനം.