- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ കത്തിപ്പടരുന്ന ശബരിമല പ്രക്ഷോഭം യുകെയിലേക്കും; ബെർമിങ്ഹാമിലെ ബാലാജി ക്ഷേത്രസന്നിധിയിൽ ശരണം വിളികളുമായി എത്തിയത് ആയിരങ്ങൾ; തപ്പും തുടിയുമായി അനേകം ഭക്തസ്ത്രീകൾ ശരണവും വിളിച്ചു ബ്രീട്ടീഷ് തെരുവിലൂടെ നടന്നു; ജെല്ലിക്കെട്ട് സമരത്തിന് അവസരം നിക്ഷേധിക്കപ്പെട്ട സ്ഥലത്തു സ്വാമി അയ്യപ്പനായി ശരണാർച്ചന: ആവേശത്തോടെ അയ്യപ്പഭക്തർ
ലണ്ടൻ: രണ്ടാഴ്‌ച്ചയായി കേരളം സാക്ഷിയാകുന്ന ശരണ നാമജപ യാത്രക്ക് ബ്രിട്ടനിലും തുടക്കം. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച വിവാദത്തിൽ കേരളത്തിലെ ബന്ധുജനങ്ങളും വിശ്വാസികളും നേരിടുന്ന പ്രതിസന്ധിയിൽ ഞങ്ങളും പങ്കുചേരുന്നു എന്ന് വ്യക്തമാക്കി തപ്പും തുടിയും ശരണമന്ത്രങ്ങളുമായി നൂറുകണക്കിന് ആളുകളാണ് ബാലാജി സന്നിധിയിൽ എത്തിയത്. എങ്ങും ശരണമന്ത്രം മുഴങ്ങിയ അവസരത്തിൽ സേവ് ശബരിമല എന്നെഴുതിയ ബാനറും, റെഡി റ്റു വെയിറ്റ് എന്ന പ്ലക്കാർഡുകളുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് അയ്യപ്പഭക്തരാണ് ബാലാജി നാഥന്റെ മണ്ണിലെ ശരണ നാമജപ യാത്ര ഐതിഹാസികമാക്കിമാറ്റിയത്. നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ഹെറിറ്റേജ് യുകെയുടെ ആഹ്വാനം അനുസരിച്ചായിരുന്നു ശബരിമലയുടെ സംരക്ഷണം തേടി നാമജപ യാത്ര സംഘടിപ്പിച്ചതെങ്കിലും യുകെയിൽ എങ്ങുമുള്ള ഹിന്ദു സമാജങ്ങളുടെ ശക്തമായ പിന്തുണയും നാമജപ യാത്ര അവിസ്മരണീയമാക്കാൻ കാരണമായി. കേരളത്തിലേതിന് സമാനമായി സ്ത്രീകളുടെ വലിയ സാന്നിധ്യം തന്നെയാണ് ബ്രിട്ടനിൽ നടന്ന ശരണ നാമജപ യാത്രയെ ശ്രദ്ധാ കേന്ദ്രമാക്ക
ലണ്ടൻ: രണ്ടാഴ്‌ച്ചയായി കേരളം സാക്ഷിയാകുന്ന ശരണ നാമജപ യാത്രക്ക് ബ്രിട്ടനിലും തുടക്കം. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച വിവാദത്തിൽ കേരളത്തിലെ ബന്ധുജനങ്ങളും വിശ്വാസികളും നേരിടുന്ന പ്രതിസന്ധിയിൽ ഞങ്ങളും പങ്കുചേരുന്നു എന്ന് വ്യക്തമാക്കി തപ്പും തുടിയും ശരണമന്ത്രങ്ങളുമായി നൂറുകണക്കിന് ആളുകളാണ് ബാലാജി സന്നിധിയിൽ എത്തിയത്.
എങ്ങും ശരണമന്ത്രം മുഴങ്ങിയ അവസരത്തിൽ സേവ് ശബരിമല എന്നെഴുതിയ ബാനറും, റെഡി റ്റു വെയിറ്റ് എന്ന പ്ലക്കാർഡുകളുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് അയ്യപ്പഭക്തരാണ് ബാലാജി നാഥന്റെ മണ്ണിലെ ശരണ നാമജപ യാത്ര ഐതിഹാസികമാക്കിമാറ്റിയത്. നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ഹെറിറ്റേജ് യുകെയുടെ ആഹ്വാനം അനുസരിച്ചായിരുന്നു ശബരിമലയുടെ സംരക്ഷണം തേടി നാമജപ യാത്ര സംഘടിപ്പിച്ചതെങ്കിലും യുകെയിൽ എങ്ങുമുള്ള ഹിന്ദു സമാജങ്ങളുടെ ശക്തമായ പിന്തുണയും നാമജപ യാത്ര അവിസ്മരണീയമാക്കാൻ കാരണമായി.
കേരളത്തിലേതിന് സമാനമായി സ്ത്രീകളുടെ വലിയ സാന്നിധ്യം തന്നെയാണ് ബ്രിട്ടനിൽ നടന്ന ശരണ നാമജപ യാത്രയെ ശ്രദ്ധാ കേന്ദ്രമാക്കിയത്. ഹൈന്ദവ വിശ്വാസം അനുസരിച്ചു അമ്പതു വയസോടെ ആർത്തവ വിരാമമാകുന്ന കാലം വരെ കാത്തിരിക്കാനും അതിനു ശേഷം അയ്യപ്പ സ്വാമിയുടെ ദർശനം തേടിക്കൊള്ളാം എന്നും സൂചന നൽകുന്ന റെഡി റ്റു വെയിറ്റ് പ്ലക്കാർഡുകളുമായാണ് ശരണ നാമജപ യാത്ര മുപ്പതേക്കർ വിസൃതിയുള്ള ബാലാജി ക്ഷേത്രം വലംവച്ചു പ്രവേശന കവാടത്തിൽ സമാപിച്ചത്.
നാമജപ യാത്രക്ക് നാഷണൽ കൗൺസിൽ അംഗങ്ങളും ഹിന്ദു സമാജം പ്രവർത്തകരും നേതൃത്വം നൽകിയപ്പോൾ ശരണ മുഖരിത അന്തരീക്ഷത്തിൽ നാമജപ യാത്ര വീക്ഷിക്കാൻ ദക്ഷിണ ഇന്ത്യക്കാരായ രണ്ടായിരത്തോളം പേരാണ് ബാലാജി സന്നിധിയിൽ എത്തിയത്. ഓസ്ട്രേലിയ, മലേഷ്യ, അമേരിക്ക, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഒക്കെ ശരണ നാമജപ റാലികൾ നടന്നെങ്കിലും ഏറ്റവും കൂടുതൽ ആളുകളെ അണിനിരത്തി വിദേശ മണ്ണിൽ നടന്ന ശരണ നാമജപ യാത്രയായി കഴിഞ്ഞ ദിവസം ബ്രിട്ടനിൽ സംഘടിപ്പിക്കട്ടെ ചടങ്ങു എന്നും വിലയിരുത്തപ്പെടുന്നു.
നാമജപ യാത്ര എന്ന പേരിൽ പ്രതിഷേധ റാലി നടക്കുന്നു എന്ന് സൂചന നൽകി ഫോൺ കോളുകൾ ക്ഷേത്ര ഭരണാധികാരികളെ തേടി എത്തിയിരുന്നെങ്കിലും അയ്യപ്പ ഭക്തരുടെ വികാരം കണ്ടില്ലെന്നു നടിക്കാനാകില്ല എന്ന നിലപാടാണ് തെലുങ്ക് വംശജർ നെത്ര്വതം നൽകുന്ന ബാലാജി ടെംപിൾ ട്രസ്റ്റ് തീരുമാനിച്ചത്. മുൻപ് ജെല്ലിക്കെട്ട് നിരോധനം ഉണ്ടായപ്പോൾ തമിഴ്‌നാട് സമരാഗ്‌നിയിൽ കത്തിയ സാഹചര്യത്തിൽ ഐക്യ ദാർഢ്യം പ്രകടിപ്പിക്കാൻ ബാലാജി സന്നിധിയിൽ അവസരം തേടിയപ്പോൾ നിഷേദാത്മക നിലപാട് എടുത്ത ക്ഷേത്രം ഭാരവാഹികൾ മലയാളി അയ്യപ്പ ഭക്തരുടെ ആവശ്യത്തോട് പൂർണ്ണ മനസോടെ പിന്തുണ നൽകുക ആയിരുന്നു. മലയാളികളായ അയ്യപ്പ ഭക്തർക്ക് വേണ്ടി മൂന്നു വർഷം മുൻപ് ഉപദേവതാ ക്ഷേത്രമായി അയ്യപ്പ പ്രതിഷ്ട നടന്ന ബാലാജി ക്ഷേത്രം യുകെ മലയാളികളായ ഹൈന്ദവരുടെ പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണ്. ആ തിരുമുറ്റം തന്നെ ശബരിമല വിശ്വാസ സംരക്ഷണത്തിന് വേണ്ടി വേദിയായി മാറിയതും ഭഗവാന്റെ നിശ്ചയമാകാം എന്ന വിശ്വാസമാണ് ഭക്തർ പങ്കിടുന്നത്.
പല വിദേശ രാജ്യങ്ങളിലും അയ്യപ്പ ഭക്തരുടെ കൂട്ടായ്മകൾ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും ഏറ്റവും വിപുലമായ ശരണ നാമജപ യാത്ര നടന്നത് യുകെയിലാണ്. ഏതാനും ദിവസത്തെ തയ്യാറെടുപ്പിൽ നടത്തിയ ശരണനാമജപ യാത്രയിൽ ഒട്ടേറെ ആളുകൾക്ക് പങ്കെടുക്കാനായില്ല എന്ന പരാതി നിലനിൽക്കെയാണ് ശനിയാഴ്ച നാമജപ യാത്ര നടന്നത്. മഴ മാറി വെയിൽ തെളിഞ്ഞ ദിവസത്തിന്റെ ആകർഷണം മൂലം ദൂരെ ദിക്കിൽ നിന്ന് പോലും അനേകർ എത്തി എന്നതും വിശ്വാസ തീക്ഷണതയുടെ പ്രതീകമായി.
ബാലാജി ക്ഷേത്രം കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തിൽ ഒന്നായിരുന്നു ശനിയാഴ്ചത്തെ ദക്ഷിണേത്യൻ ഹൈന്ദവരുടെ സംഗമം. വെറും ഒരാഴ്ചത്തെ തയ്യാറെടുപ്പിൽ നടന്ന പരിപാടിക്ക് സ്വാമി ഭക്തരുടെ ആവേശവും വിശ്വാസം ഹനിക്കപ്പെടുന്നതിൽ ഉള്ള എതിർപ്പുമാണ് പ്രകടമായത്. ഹൈന്ദവ സംസ്‌കാരത്തിന് നേരെയുള്ള കയ്യേറ്റമായാണ് ആചാര ലംഘനം നാമജപ യാത്രക്ക് എത്തിയവർ കരുതുന്നത്.
മണിക്കൂറുകൾ നീണ്ടുനിന്ന ശരണം വിളികൾക്കു ശേഷമാണ് ശരണ നാമജപ യാത്ര ആരംഭിച്ചത്. നാഷണൽ കൗൺസിൽ ഭാരവാഹികളായ ഗോപകുമാർ മാഞ്ചസ്റ്റർ, സുരേഷ് ശങ്കരൻകുട്ടി, ഷിബു ഡെർബി, പ്രമോദ് ബ്രിസ്റ്റോൾ, അഭിലാഷ് നോട്ടിങ്ഹാം, ശരത് മാഞ്ചസ്റ്റർ തുടങ്ങി ഒട്ടേറെപ്പേരാണ് നേതൃത്വം നൽകാൻ അണിനിരന്നത്. എസക്സ്, പോർട്സ്മൗത്ത്, കെന്റ്, ന്യുകാസിൽ, ഈസ്റ്റ്ഹാം, കേംബ്രിഡ്ജ് തുടങ്ങി ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്തിയപ്പോൾ സജീവ ഹിന്ദുസമാജങ്ങളായ മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, കവൻട്രി, നോട്ടിങ്ഹാം, ഹാംഷെയർ, ക്രോയ്ഡോൺ, ബിർമിങാം, ഡെർബി തുടങ്ങി അനേകം സ്ഥലങ്ങളിൽ നിന്നാണ് കോച്ചുകളിലും കാറുകളിലുമായി അയ്യപ്പ ഭക്തർ ബാലാജി സങ്കേതത്തിൽ എത്തിയത്.
ഭക്തരുടെ ആവശ്യം നിറവേറ്റാൻ കേരളത്തിലെ ഹൈന്ദവർ നടത്തുന്ന ശ്രമങ്ങൾക്ക് യുകെ ഹിന്ദു സമൂഹത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നു നാഷണൽ കൗൺസിൽ പ്രസിഡന്റ് ഗോപകുമാർ വ്യക്തമാക്കി. ഒട്ടേറെ അടിച്ചമർത്തലുകൾക്കു സാക്ഷികളായ ഭാരതീയർ ആധുനിക കാലത്തും സാംസ്‌കാരികമായ തിരിച്ചടികൾ നേരിടേണ്ടി വരുന്നത് കണ്ടു നിൽക്കാനാകില്ല. പലതായി വിഭജിച്ചു നിന്നിരുന്ന ഹിന്ദു സമൂഹം ഇന്ന് ഒറ്റക്കെട്ടാണ് എന്നതാണ് ശബരിമല വിവാദത്തെ തുടർന്നുണ്ടായ നേട്ടം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആത്മാഭിമാനത്തിനു മുറിവേറ്റ ഹിന്ദുവിന്റെ ഉയിർപ്പാണ് ശബരിമല വിവാദത്തിനു ശേഷം ഇന്ത്യ കാണുന്നതെന്ന് സുരേഷ് ശങ്കരൻകുട്ടി വ്യക്തമാക്കി. ഇനിയും സഹിക്കാൻ കഴിയാത്ത വിധം ഹൈന്ദവ സമൂഹം ഏറെക്കുറെ നിശബ്ദമായ അവസരത്തിൽ എത്തിയ ശബരിമല വിവാദം ഓരോ ഹിന്ദുവിനും ആൽമബോധം നൽകാൻ വാസി ഒരുക്കട്ടെ എന്നാണ് കവൻട്രി ഹിന്ദു സമാജത്തിനു വേണ്ടി ഡോ രാജേഷ് ചൂണ്ടിക്കാട്ടിയത്.
ബർമിങ്ഹാം സമാജത്തിന് വേണ്ടി പത്മകുമാർ, ബ്രിസ്റ്റോളിന് വേണ്ടി ശ്യാമള, ക്രോയ്ഡോണിന് വേണ്ടി പ്രേംകുമാർ, കേംബ്രിജിനു വേണ്ടി അനിയൻ, എസസക്സിന് വേണ്ടി ചിത്ര, ഈസ്റ്റ് മിഡ്ലാന്റ്സിനു വേണ്ടി ജയൻ, മാഞ്ചസ്റ്ററിനുവേണ്ടി ഹരി, നോട്ടിങ്ങ്ഹാമിൽ നിന്ന് മുരളി, പോർട്സ്മൗത്തിൽ നിന്നും രജീഷ്, സൗത്താംപ്ടണിൽ നിന്നും കൃഷ്ണ, ലണ്ടൻ സമാജത്തിനു വേണ്ടി കണ്ണൻ, സട്ടൻ സദ്ഗമയ്ക്കായി രാധാകൃഷ്ണൻ എന്നിവർ ശരണ നാമജപ യാത്രക്ക് എത്തിയവരെ അഭിസംബോധന ചെയ്തു. ജനറൽ സെക്രട്ടറി പ്രശാന്ത് രവി നന്ദി പറഞ്ഞു. ശബരിമല പ്രശ്നത്തിന് ശ്വാശ്വത പരിഹാരം ഉണ്ടാകും വരെ യുകെ മലയാളി ഹൈന്ദവരും കേരള സമൂഹത്തോട് കൈകോർത്തു നിൽക്കുമെന്ന പ്രതിജ്ഞയോടെയാണ് ചടങ്ങുകൾ സമാപിച്ചത്.