- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരണം വിളിയുമായി ആയിരങ്ങൾ പന്തളത്ത്; എൻഡിഎയുടെ ശബരിമല സംരക്ഷണ കാൽനടയാത്രയിൽ പങ്കെടുത്ത് തുഷാർ വെള്ളാപ്പള്ളിയും; ഒരേസമയം 200 ഇടങ്ങളിൽ റോഡ് ഉപരോധവുമായി അയ്യപ്പ ഭക്തർ തെരുവിൽ; മൂവാറ്റുപുഴയിൽ വഴിതടയൽ സമരം സംഘർഷത്തിൽ കലാശിച്ചു; തെക്കൻ കേരളത്തിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ സമരത്തിൽ പങ്കെടുക്കുന്നത് ആയിരക്കണക്കിന് സ്ത്രീകൾ: പ്രതിഷേധത്തിൽ അലയടിക്കുന്നത് ശരണമന്ത്രങ്ങൾ
കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം കത്തിപ്പടരുന്നു. പിണറായി സർക്കാറിനെതിരായ രാഷ്ട്രീയ ആയുധമെന്ന നിലയിൽ ബിജെപി ഈ വിഷയം കത്തിക്കാൻ ഒരുങ്ങു തെരുവിൽ ഇറങ്ങി. ആയിരക്കണക്കിന് സ്ത്രീകളാണ് സമരവുമായി സഹകരിച്ച് തെരുവിൽ ഇറങ്ങിയത്. വടക്കൻ കേരളത്തിൽ പ്രക്ഷോഭത്തിന്റെ കരുത്ത് കുറവാണെങ്കിലും തെക്കൻ കേരളത്തിൽ വലിയ തോതിൽ ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ടാണ് സമരം നടക്കുന്നത്. ഒരേസമയം 200 കേന്ദ്രങ്ങളിലാണ് വഴിതടയൽ സമരം പുരോഗമിക്കുന്നത്. തലസ്ഥാന നഗരത്തിൽ അടക്കം അയ്യപ്പ ഭക്തരുടെ പ്രതിഷേധത്താൽ നഗരത്തിലെ പലയിടത്തും ഗതാഗതം സ്തംഭിച്ചു. മൂവാറ്റുപുഴയിൽ വഴിതടയൽ സമരം സംഘർഷത്തിലേക്കും നയിച്ചിട്ടുണ്ട്. പന്തളത്തു നിന്നും എൻഡിഎയുടെ നേതൃത്വത്തിൽ ലോങ് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പന്തളത്തു നിന്നും തുടങ്ങിയ മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നുണ്ട്. എസ്എൻഡിപി മാർച്ചിൽ നിന്നു പിന്തിരിഞ്ഞ് നിൽക്കുമ്പോഴും തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെഎസ് പ്രവർത്തകർ സമരത്തിൽ പങ്കാളികളായിട
കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം കത്തിപ്പടരുന്നു. പിണറായി സർക്കാറിനെതിരായ രാഷ്ട്രീയ ആയുധമെന്ന നിലയിൽ ബിജെപി ഈ വിഷയം കത്തിക്കാൻ ഒരുങ്ങു തെരുവിൽ ഇറങ്ങി. ആയിരക്കണക്കിന് സ്ത്രീകളാണ് സമരവുമായി സഹകരിച്ച് തെരുവിൽ ഇറങ്ങിയത്. വടക്കൻ കേരളത്തിൽ പ്രക്ഷോഭത്തിന്റെ കരുത്ത് കുറവാണെങ്കിലും തെക്കൻ കേരളത്തിൽ വലിയ തോതിൽ ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ടാണ് സമരം നടക്കുന്നത്. ഒരേസമയം 200 കേന്ദ്രങ്ങളിലാണ് വഴിതടയൽ സമരം പുരോഗമിക്കുന്നത്. തലസ്ഥാന നഗരത്തിൽ അടക്കം അയ്യപ്പ ഭക്തരുടെ പ്രതിഷേധത്താൽ നഗരത്തിലെ പലയിടത്തും ഗതാഗതം സ്തംഭിച്ചു. മൂവാറ്റുപുഴയിൽ വഴിതടയൽ സമരം സംഘർഷത്തിലേക്കും നയിച്ചിട്ടുണ്ട്.
പന്തളത്തു നിന്നും എൻഡിഎയുടെ നേതൃത്വത്തിൽ ലോങ് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പന്തളത്തു നിന്നും തുടങ്ങിയ മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നുണ്ട്. എസ്എൻഡിപി മാർച്ചിൽ നിന്നു പിന്തിരിഞ്ഞ് നിൽക്കുമ്പോഴും തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെഎസ് പ്രവർത്തകർ സമരത്തിൽ പങ്കാളികളായിട്ടുണ്ട്. സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രധാന റോഡുകളിൽ ഇന്നു രാവിലെ 11 മുതലാണ് ഒരു മണിക്കൂർ ഉപരോധ സമരം നടത്തിയത്. ശബരിമല കർമ്മസിതിയുടെ നേതൃത്വത്തിലാണ് എങ്ങും മാർച്ചു നടക്കുന്നത്.
കേരളത്തിലുടനീളം നാമജപയാത്രകൾ തുടരുന്നു. വലിയ ഭക്ത സാന്നിധ്യമാണ് ഈ പരിപാടിയിൽ എത്തുന്നത്. സമരത്തെ എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ തള്ളി പറഞ്ഞെങ്കിലും അത് കാര്യമായെടുക്കാതെ മുന്നോട്ട് പോവുകയാണ് ഹിന്ദു സംഘടനകൾ. എൻ എസ് എസ് അതിശക്തമായി തന്നെ ഇടപെടുന്ന അവസ്ഥയുണ്ട്. എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ പി.എസ്. ശ്രീധരൻപിള്ള നയിക്കുന്ന ലോങ് മാർച്ചിന് തുടക്കമായിട്ടുണ്ട്. 15നു സെക്രട്ടേറിയറ്റ് മാർച്ചോടെ സമരം സമാപിക്കും.
ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സംമരം ഉദ്ഘാടനം ചെയ്തത്.
ഇന്ന് അടൂരിലാണ് മാർച്ച് സമാപിക്കുക. നാളെ നൂറനാട് പടനിലം ക്ഷേത്രസന്നിധിയിൽ ആരംഭിച്ചു കായംകുളം ടൗണിൽ സമാപിക്കും. 12നു ചവറയിൽ തുടങ്ങി കൊല്ലം ടൗണിൽ സമാപിക്കും. 13നു കൊല്ലത്തു നിന്നാരംഭിച്ച് കൊട്ടിയത്തു സമാപിക്കും. 14ന് ആറ്റിങ്ങലിൽ ആരംഭിച്ച് കഴക്കൂട്ടത്തു സമാപിക്കും. 15ന് പട്ടത്തു തുടങ്ങി സെക്രട്ടേറിയറ്റ് മാർച്ചോടെ സമാപിക്കും. തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്ന് എൻഡിഎ നേതാക്കളെത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് അറിയിച്ചു.
ശബരിമല യുവതി പ്രവേശത്തിനെതിരെ പന്തളത്തു നിന്നു തിരുവനന്തപുരത്തേക്ക് അനന്തപുരി ലോങ് മാർച്ച് നാളെ 9ന് ആരംഭിക്കും. സാധ്വി ബാലിക സരസ്വതി ഉദ്ഘാടനം ചെയ്യും. ശബരിമല സംരക്ഷണ സമിതി, രാജ്യാന്തര ഹിന്ദു പരിഷത്ത്, മാതൃസമിതികൾ, ഗുരുസ്വാമിമാർ, അയ്യപ്പ വിശ്വാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച്. വട്ടപ്പാറ വരെ വാഹനത്തിലും അവിടെ നിന്നു കവടിയാർ വരെ കാൽനടയായുമാണ് മാർച്ച്.
സമരത്തെ തുടർന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ റോഡായ എറണാകുളം വൈറ്റിലയിൽ ഉൾപ്പടെ വലിയ ഗതാഗത തടസ്സമാണ് ഉണ്ടായിരിക്കുന്നത്. 12 മണി വരെയാണ് സമരമെന്നാണ് ഹിന്ദു ഐക്യവേദിയുടെ നേതാക്കന്മാർ പ്രതികരിച്ചത്. എന്നാൽ പ്രധാനപ്പെട്ട റോഡിൽ ഇത്രനേരം ഗതാഗതം തടസ്സപ്പെടുന്നതിനാൽ പൊലീസ് ഇവരെ നീക്കം ചെയ്യാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. തൃശൂരിൽ സ്വരാജ് റൗണ്ടിലാണ് പ്രധാനമായും സമരം നടക്കുന്നത്. വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആളുകൾ പ്രകടനമായി സമരസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിലെ ഗതാഗതം പൊലീസ് നിരോധിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് വിശ്വാസികൾ ഇവിടെയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
വടക്കൻ കേരളത്തിലും വലിയ രീതിയിൽ തന്നെ ഉപരോധ സമരങ്ങൾ നടക്കുന്നുണ്ട്. കോഴിക്കോട് പാളയം ജങ്ഷനിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ബോർഡുകളും കൊടിതോരണങ്ങളും ഉയർത്തിയാണ് സമരം. വടകരയും കുന്നമംഗലത്തും ഉൾപ്പടെ 11 കേന്ദ്രങ്ങളിലാണ് സമരം നടക്കുന്നത്.
മലയോര മേഖലകളിലും സമരം സജീവമാണ്. ഇടുക്കിയിൽ തൊടുപുഴ ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ ഉപരോധം നടക്കുന്നുണ്ട്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലാണ് ഉപരോധം നടക്കുന്നത്. വൻ പൊലീസ് സന്നാഹവും സ്ഥലത്ത് എത്തിയിട്ടുണ്ട്. 12 മണിയോടുകൂടി എല്ലായിടങ്ങളിലും സമരം അവസാനിപ്പിക്കും എന്നാണ് നേതാക്കന്മാർ നൽകുന്ന വിവരം. ആലുവയിൽ സമരക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി.
അതേസമയം സിപിഎമ്മിന്റെ വനിതാ പാർലമെന്റുകളിൽ വിഷയം ചർച്ച ചെയ്യും. എസ് എൻ ഡി പിയെ കൊണ്ടൊരു ബദൽ യാത്രയും സിപിഎം പദ്ധതിയിടുന്നുണ്ട്. വിഷയം ബിജെപി ഏറ്റെടുക്കുമ്പോഴും വിശ്വാസികൾക്ക് അനുകൂലമായി നിരന്തരം കോൺഗ്രസും പ്രതികരിക്കുന്നു. അതിനിടെ ശബരിമലയിലെ യുവതീ പ്രവേശനം ആചാരലംഘനമാണെന്നും ശബരിമലയുടെ പവിത്രതയ്ക്കു കളങ്കം വരുത്തുന്ന തീരുമാനങ്ങൾ അപലപനീയമാണെന്നും അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കൂടുതൽ ഹൈന്ദവ സംഘടനകൾ സമരത്തിനൊപ്പം ചേരുന്നതിന്റെ തെളിവാണ് ഇത്.
അതിനിടെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട തന്ത്രിമാർ, പന്തളം മുൻ രാജകുടുംബം എന്നിവരുമായി ആശയവിനിമയം നടത്തുന്നതിൽ തുടക്കത്തിൽ പിഴവ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നിരുന്നു. വിധിക്ക് പിന്നാലെതന്നെ അത് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും സർക്കാർ നിലപാടും വിശദീകരിച്ചിരുന്നുവെങ്കിൽ ബിജെപിക്കും സംഘ്പരിവാറിനും കോൺഗ്രസിനും മുതലെടുക്കാൻ കഴിയില്ലായിരുന്നു എന്ന അഭിപ്രായം ചൊവ്വാഴ്ച അവൈലബിൾ സെക്രട്ടേറിയറ്റിൽ അംഗങ്ങൾ പ്രകടിപ്പിച്ചു.
ആചാര്യസഭയുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറഞ്ഞിരിക്കുന്നത് അടക്കം വിശദീകരിക്കാൻ കഴിയുമായിരുന്നു. എന്നാൽ, തുടക്കത്തിൽ സർക്കാർ പുലർത്തിയ നിസ്സംഗത മുതലെടുത്താണ് കോൺഗ്രസും പിന്നാലെ ബിജെപിയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.