- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ നാവുകളിലും ശരണം വിളികൾ മാത്രം... ആചാരം തെറ്റിക്കരുതെന്നും സ്ത്രീകളെ കയറ്റരുതെന്നും മുദ്രാവാക്യം; ശരണ വിളിച്ച് കൊട്ടിപ്പാടി തൃപ്പൂണിത്തുറയിലും കോട്ടയത്തും ആയിരങ്ങൾ പങ്കെടുത്ത മഹാശരണ ജപയാത്ര; ജനസഞ്ചയത്തിന് മുകളിൽ ശ്രീകൃഷ്ണ പരുന്ത് എത്തിയതോടെ ആവേശത്തോടെ ഭക്തർ; സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം തുടരുന്നു
തൃപ്പൂണിത്തുറ: ശബരിമലയിൽ സ്ത്രീപ്രവേശന വിധിയെ മറികടക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധം. തൃപ്പൂണിത്തുറയിൽ ഭക്തരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നപ്പോൾ കോട്ടയത്തും ഭക്തജനങ്ങളുടെ വൻ പ്രതിഷേധമാണ് ഉണ്ടായത്. തൃപ്പൂണിത്തുറയിൽ ആയിരത്തിലേറെ ഭക്തജനങ്ങൾ അണിനിരന്ന മഹാശരണ ജപ യാത്രയാണ് സംഘടിപ്പിച്ചത്. ശബരിമല യുവതി പ്രവേശന വിധിയെ മറികടക്കാൻ സർക്കാർ റിവ്യു ഹർജി നൽകുക, ഓർഡിനൻസ് ഇറക്കുക എന്നീ ആവശ്യങ്ങളുമായി വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ യാത്ര സംഘടിപ്പിച്ചത്. ശരണം വിളികളും സേവ് ശബരിമല മുദ്രാവാക്യങ്ങളുമായാണ് ആളുകൾ എത്തിയത്. ഞായറാഴ്‌ച്ചയായ ഇന്ന് രാവിലെ തന്നെ ക്ഷേത്രത്തിലെത്തിയവർ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ തടിച്ചു കൂടി. ആൾക്കൂട്ടത്തിന് മുകളിലായി ശ്രീകൃഷ്ണ പരുന്ത് പറന്നതോടെ ഭക്തജനങ്ങൾക്ക് അതും ആവേശമായി മാറി. അതേസമയം പ്രതിഷേധങ്ങളെ കൂസാതെ പ്രതിഷേധങ്ങളെ കൂസാതെ സ്ത്രീ പ്രവേശന കാര്യത്തിൽ നടപടികളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. ഈമാസ
തൃപ്പൂണിത്തുറ: ശബരിമലയിൽ സ്ത്രീപ്രവേശന വിധിയെ മറികടക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധം. തൃപ്പൂണിത്തുറയിൽ ഭക്തരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നപ്പോൾ കോട്ടയത്തും ഭക്തജനങ്ങളുടെ വൻ പ്രതിഷേധമാണ് ഉണ്ടായത്. തൃപ്പൂണിത്തുറയിൽ ആയിരത്തിലേറെ ഭക്തജനങ്ങൾ അണിനിരന്ന മഹാശരണ ജപ യാത്രയാണ് സംഘടിപ്പിച്ചത്.
ശബരിമല യുവതി പ്രവേശന വിധിയെ മറികടക്കാൻ സർക്കാർ റിവ്യു ഹർജി നൽകുക, ഓർഡിനൻസ് ഇറക്കുക എന്നീ ആവശ്യങ്ങളുമായി വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ യാത്ര സംഘടിപ്പിച്ചത്. ശരണം വിളികളും സേവ് ശബരിമല മുദ്രാവാക്യങ്ങളുമായാണ് ആളുകൾ എത്തിയത്. ഞായറാഴ്‌ച്ചയായ ഇന്ന് രാവിലെ തന്നെ ക്ഷേത്രത്തിലെത്തിയവർ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ തടിച്ചു കൂടി. ആൾക്കൂട്ടത്തിന് മുകളിലായി ശ്രീകൃഷ്ണ പരുന്ത് പറന്നതോടെ ഭക്തജനങ്ങൾക്ക് അതും ആവേശമായി മാറി.
അതേസമയം പ്രതിഷേധങ്ങളെ കൂസാതെ പ്രതിഷേധങ്ങളെ കൂസാതെ സ്ത്രീ പ്രവേശന കാര്യത്തിൽ നടപടികളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. ഈമാസം 17ന് തുലാമാസ പൂജകൾക്കായി ശബരിമല നടതുറക്കും. സന്നിധാനത്ത് യുവതികൾ എത്തുമെന്ന് ഉറപ്പായി. തീർത്ഥാടകരായി യുവതികൾ എത്തിയില്ലെങ്കിൽപോലും സർക്കാർ നിർദ്ദേശപ്രകാരം വനിത പൊലീസുകാർ അന്ന് സന്നിധാനത്തെത്തും. തുലാമാസ പൂജാസമയത്ത് സന്നിധാനത്ത് 100 വനിത പൊലീസുകാരെങ്കിലും ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. അതോടെ നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന് വിരുദ്ധമായി സ്ത്രീ പ്രവേശനം നടക്കും.
പൊലീസുകാർ പ്രവേശിക്കുന്നത് തടയാൻ പ്രതിഷേധക്കാർക്കും കഴിയില്ല. വിധി നടപ്പാക്കാൻ സർക്കാർ തിടുക്കും കാട്ടുന്നു എന്ന കുറ്റപ്പെടുത്തുന്നവർ തുലാമാസ പൂജാസമയത്ത് കോടതി വിധി മറികടക്കാൻ എന്തുവേണമെന്ന നിർദ്ദേശം മുന്നോട്ടുവെക്കുന്നുമില്ല. സുപ്രീംകോടതി വിധി നടപ്പാക്കാൻ എന്തെല്ലാം നടപടികളെടുത്തു എന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അതിനാൽ സ്ത്രീ പ്രവേശനത്തിന് സൗകര്യമൊരുക്കാൻ ബോർഡും സർക്കാറും നിർബന്ധിതമാണ്.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹരജി നൽകുമെന്ന് വിവിധ സംഘടനകൾ പറയുന്നുണ്ടെങ്കിലും അതിന് സമയമെടുക്കും. 17 മുതൽ 22വരെ നടതുറക്കുമ്പോൾ സ്ത്രീ പ്രവേശനം തടയാൻ ഇതുകൊണ്ട് കഴിയാൻ ഇടയില്ല. യുവതികൾ വന്നാൽ അവരുടെ സുരക്ഷക്കായി 600 വനിത പൊലീസുകാരെയാകും നിയോഗിക്കുക.
ആയിരക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയിൽ യുവതികൾക്ക് സുരക്ഷയൊരുക്കലാണ് വലിയ വെല്ലുവിളി. ഇതിനിടെ പുരുഷന്മാരായ തീർത്ഥാടകർ സംഘടിച്ച് യുവതികൾക്കെതിര പ്രതിഷേധം ഉയർത്തുമോ എന്ന ആശങ്കയുമുണ്ട്. ശബരിമലയെ കലാപഭൂമിയാക്കില്ലെന്ന പ്രതിഷേധക്കാരുടെ പ്രഖ്യാപനമാണ് പൊലീസിനുള്ള ഏകആശ്വാസം. നവംബർ 17മുതൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം തുടങ്ങും. ഈസമയത്ത് ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം യുവതികൾ എത്താനാണ് സാധ്യത.