- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് ..പിണറായി സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ പത്തുലക്ഷം വിശ്വാസികൾ; ഹൊസങ്കടി മുതൽ കന്യാകുമാരി ത്രിവേണി സംഗമം വരെ അയ്യപ്പജ്യോതി തെളിഞ്ഞു; ശബരിമലയിലെ ആചാരാനുഷ്ഠാനസംരക്ഷണം ആവശ്യപ്പെട്ടുള്ള ജ്യോതി തെളിഞ്ഞത് വിശ്വാസ സംരക്ഷണ സമ്മേളനങ്ങൾക്ക് പിന്നാലെ; 795 കിലോമീററർ ദൂരത്തിൽ ജ്യോതി തെളിയിച്ചത് വനിതാ മതിലിന് ബദലായി; അയ്യപ്പജ്യോതിയിൽ പങ്കാളികളായി എൻഎസ്എസും
കാസർകോഡ്: കാസർകോഡ് ഹൊസങ്കടി മുതൽ കന്യാകുമാരി ത്രിവേണി സംഗമം വരെ വിശ്വാസത്തിന്റെ അയ്യപ്പ ജ്യോതി തെളിഞ്ഞു. ഹൊസങ്കടി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കൊണ്ടെയുർ ആശ്രമം മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതി ദീപം തെളിയിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത്. ഓരോ കിലോമീറ്ററിലും പൗരപ്രമുഖന്മാർ ദീപം തെളിച്ചു. ഇതിന് മുന്നോടിയായി 250 വിശ്വാസ സംരക്ഷണ സമ്മേളനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടന്നു. പത്തു ലക്ഷം വിശ്വാസികൾ ജ്യോതിയിൽ പങ്കാളികളായി.. കേരള അതിർത്തിയായ കളയിക്കവിളയിൽ നിന്നാണ് ജ്യോതി തമിഴ്‌നാട്ടിൽ പ്രവേശിക്കുന്നത്.. ഇവിടെ സുരേഷ് ഗോപി എംപി ദീപം തെളിച്ച് സന്ദേശം കൈമാറി. ജ്യോതിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ 65 നഗര ഗ്രാമ കേന്ദ്രങ്ങളിൽ ജ്യോതിസംഗമം നടന്നു. വിദേശ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ജ്യോതി സംഗമങ്ങൾ അരങ്ങേറി. അങ്കമാലി വരെ ദേശീയപാതയിലും തുടർന്ന് എംസി റോഡിലൂടെ മൂവാറ്റുപുഴയിലെത്തി തൊടുപുഴ റോഡിലുമാണ് ജ്യോതിസംഗമം.. വാഴക്കുളം, വെങ്ങല്ലൂർ, തൊടുപുഴ, കരിങ്കുന്നം, നെല്ലാപ്പാറ, പാല, കിടങ്ങുർ, ഏറ്റുമാനൂർ വ
കാസർകോഡ്: കാസർകോഡ് ഹൊസങ്കടി മുതൽ കന്യാകുമാരി ത്രിവേണി സംഗമം വരെ വിശ്വാസത്തിന്റെ അയ്യപ്പ ജ്യോതി തെളിഞ്ഞു. ഹൊസങ്കടി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കൊണ്ടെയുർ ആശ്രമം മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതി ദീപം തെളിയിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത്. ഓരോ കിലോമീറ്ററിലും പൗരപ്രമുഖന്മാർ ദീപം തെളിച്ചു. ഇതിന് മുന്നോടിയായി 250 വിശ്വാസ സംരക്ഷണ സമ്മേളനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടന്നു.
പത്തു ലക്ഷം വിശ്വാസികൾ ജ്യോതിയിൽ പങ്കാളികളായി.. കേരള അതിർത്തിയായ കളയിക്കവിളയിൽ നിന്നാണ് ജ്യോതി തമിഴ്‌നാട്ടിൽ പ്രവേശിക്കുന്നത്.. ഇവിടെ സുരേഷ് ഗോപി എംപി ദീപം തെളിച്ച് സന്ദേശം കൈമാറി. ജ്യോതിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ 65 നഗര ഗ്രാമ കേന്ദ്രങ്ങളിൽ ജ്യോതിസംഗമം നടന്നു. വിദേശ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ജ്യോതി സംഗമങ്ങൾ അരങ്ങേറി. അങ്കമാലി വരെ ദേശീയപാതയിലും തുടർന്ന് എംസി റോഡിലൂടെ മൂവാറ്റുപുഴയിലെത്തി തൊടുപുഴ റോഡിലുമാണ് ജ്യോതിസംഗമം..
വാഴക്കുളം, വെങ്ങല്ലൂർ, തൊടുപുഴ, കരിങ്കുന്നം, നെല്ലാപ്പാറ, പാല, കിടങ്ങുർ, ഏറ്റുമാനൂർ വഴി വീണ്ടും എംസി റോഡിലെത്തി.. പിന്നീട് തിരുവനന്തപുരം വരെ എംസി റോഡിലാണ് ജ്യോതി തെളിച്ചത്. തമ്പാനൂരിൽനിന്നും കിള്ളിപ്പാലം, വെള്ളായണി, ബാലരാമപുരം, നെയ്യാറ്റിൻകര, പാറശ്ശാല, കളിയിക്കാവിള, മാർത്താണ്ഡം, തക്കല, പാർവതീപുരം വഴി കന്യാകുമാരി ത്രിവേണീസംഗമം വരെ 795 കിലോമീറ്റർ ദൂരത്തിൽ പാതകളുടെ ഇടതുവശം ചേർന്നാണ് ജ്യോതി തെളിച്ചത്. നൂറ്റി ഇരുപതോളം ആധ്യാത്മിക, മുന്നാക്ക-പിന്നാക്ക, പട്ടികജാതി-വർഗ സമുദായ സംഘടനകളുടെ പിന്തുണയോടെയാണ് ജ്യോതി.
പ്രധാന കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ചിന് വിശ്വാസസംരക്ഷണ സമ്മേളനങ്ങളോടെ ചടങ്ങുകൾക്ക് തുടക്കമായത്. കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ അയ്യപ്പജ്യോതി സന്ദേശം നൽകി. ആറുമണിക്കാണ് ദീപം തെളിയിച്ചത്.
സർക്കാരിന്റെ വനിത മതിലിന് ബദലായാണ് അയ്യപ്പജ്യോതി പ്രഖ്യാപിച്ചത്. ശബരിമലയിലെ യുവതി പ്രവേശത്തിനും സർക്കാർ നിലപാടിനുമെതിരെ തുടക്കം മുതൽ സമരം ചെയ്യുന്ന ശബരിമല കർമ സമിതിയാണ് അയ്യപ്പ ജ്യോതി സംഘടിപ്പിച്ചത്. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരിൽ സർക്കാർ വനിത മതിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അയ്യപ്പജ്യോതിക്ക് തീരുമാനമായത്. പരിപാടിക്ക് ബിജെപിയും പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.വൈകിട്ട് ആറുമുതൽ സ്ത്രീപുരുഷന്മാർ റോഡിന്റെ ഇടതുവശത്ത് അണിനിരന്ന് മൺവിളക്കുകൾ തെളിയിച്ചു. ബിജെപി, ആർഎസ്എസ്, എൻ.എസ്.എസ്, സംഘപരിവാർ എന്നീ സംഘടനകൾക്കൊപ്പം പന്തളം രാജകുടുംബാംഗങ്ങളും അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നു.
വനിത മതിലിനെ വർഗീയ മതിലെന്ന് വിശേഷിപ്പിച്ച എൻ.എസ്.എസ് അയ്യപ്പജ്യോതിയിൽ പങ്കാളികളായതും നേട്ടമായി. ബിജെപി, ശബരിമല കർമ്മ സമിതി നേതാക്കൾക്ക് പുറമെ പിഎസ്‌സി മുൻ ചെയർമാൻ ഡോ. കെ എസ് രാധാകൃഷ്ണൻ, മുൻ ഡിജിപി ടിപി സെൻകുമാർ, മുൻ വനിതാ കമ്മീഷൻ അംഗം ജെ പ്രമീളാ ദേവി, സുരേഷ് ഗോപി എംപി, സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല, നടനും കലാകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ, പ്രൊഫസർ എൻ സരസു, ഫാദർ ജോസ് പാലപ്പുറം, സംവിധായകൻ അലി അക്‌ബർ തുടങ്ങിയ പ്രമുഖർ അയ്യപ്പ ജ്യോതിയുടെ ഭാഗമായി. അയ്യപ്പ ജ്യോതിക്ക് പിന്തുണയർപ്പിച്ച് വിവിധ ഹൈന്ദവ സംഘടനകൾ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പിലെ ബിജെപിയുടെ സമരപ്പന്തലിൽ ഒ രാജഗോപാൽ നിലവിളക്ക് തെളിയിച്ച് പരിപാടി ആരംഭിച്ചു. എംജിഎ രാമൻ, മാടമ്പ് കുഞ്ഞിക്കുട്ടൻ, കെ എസ് രാധാകൃഷ്ണൻ എന്നീ പ്രമുഖർ പങ്കെടുത്തു.
ആറ്റിങ്ങലിൽ നേതൃത്വം നൽകിയത് മുൻ ഡിജിപി സെൻകുമാറാണ്. കളിയിക്കാവിളയിൽ സുരേഷ്ഗോപി എംപി നേതൃത്വം നൽകി. ചങ്ങനാശേരിയിൽ ജ്യോതി തെളിയിച്ചത് എൻഎസ്എസ് ആസ്ഥാനത്തിനു മുന്നിലാണ്. മന്നം സമാധിയിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പുഷ്പാർച്ചന നടത്തി. അയ്യപ്പ ജ്യോതി തെളിയിക്കുന്ന സമയത്താണ് ജി സുകുമാരൻ നായർ മന്നം സമാധിയിലെത്തിയത്.