- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മിനിയാപൊലീസിൽ അയ്യപ്പ മണ്ഡലപൂജ നടത്തി; മകരവിളക്ക് മഹോത്സവം 15ന്
മിനിസോട്ട: അമേരിക്കയിലെ മിനിയപൊലീസ് ഹിന്ദു ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ അയ്യപ്പ മണ്ഡല പൂജ നടത്തി.കേരളീയ ശൈലിയിൽ പതിനെട്ടു പടികളോടെ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിൽ പടി പൂജയും പുഷ്പാഭിഷേകവും ലീലാ രാമനാഥനും സംഘവും അവതരിപ്പിച്ച ഭജനയും നടന്നു.ക്ഷേത്രത്തിലെ പ്രധാന പൂജാരി മുരളി ഭട്ടർ ഇരുമുടിക്കെട്ടു നിറയ്ക്കുന്നതിന്
മിനിസോട്ട: അമേരിക്കയിലെ മിനിയപൊലീസ് ഹിന്ദു ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ അയ്യപ്പ മണ്ഡല പൂജ നടത്തി.
കേരളീയ ശൈലിയിൽ പതിനെട്ടു പടികളോടെ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിൽ പടി പൂജയും പുഷ്പാഭിഷേകവും ലീലാ രാമനാഥനും സംഘവും അവതരിപ്പിച്ച ഭജനയും നടന്നു.
ക്ഷേത്രത്തിലെ പ്രധാന പൂജാരി മുരളി ഭട്ടർ ഇരുമുടിക്കെട്ടു നിറയ്ക്കുന്നതിന്റെ കാർമികത്വം വഹിച്ചു. ഇരുമുടിയോടെ ഭക്തജനങ്ങൾ അയ്യപ്പ ദർശനം നെയ്യഭിഷേകവും നടത്തി. രാമനാഥ അയ്യർ പൂജ നടത്തിപ്പിന് നേതൃത്വം നൽകി. അന്നദാനത്തോടെ ചടങ്ങുകൾ സമാപിച്ചു. ശ്രീ അയ്യപ്പന്റെ അനുഗ്രഹത്തിനായി നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ജനുവരി 15നു വൈകുന്നേരം മകരളവിളക്ക് മഹോത്സവം നടത്തുമെന്നു രാമനാഥൻ അറിയിച്ചു.
വിവരങ്ങൾക്ക്: www.hindumandirmn.org
റിപ്പോർട്ട്: സുരേഷ് നായർ
Next Story



