- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ അയ്യപ്പദാസിനെ അറസ്റ്റ് ചെയ്തു; കൊല്ലത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു മാറ്റി; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചിട്ടുണ്ടെന്ന പെൺകുട്ടിയുടെ പരാതിയിലും ചോദ്യം ചെയ്യും
കൊല്ലം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് നിന്നാണ് പെൺകുട്ടിയുടെ കാമുകനായ അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു കൊണ്ടു പോയി. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് അയ്യപ്പദാസാണെന്ന് പെൺകുട്ടിയുടെ അഭിഭാഷകനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് താൻ തന്നെയാണ് കൃത്യം ചെയ്തതെന്നും അയ്യപ്പദാസ് പറഞ്ഞിട്ടാണെന്നും മൊഴിമാറ്റിയിരുന്നു. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് അയ്യപ്പദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അയ്യപ്പദാസ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാളിൽനിന്നു തനിക്കു ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടി ജൂൺ 20 നു പേട്ട സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പെൺകുട്ടി വീട്ടുതടങ്കലിലാണ് എന്ന് ചൂണ്ടിക്കാട്ടി അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പെൺകുട്ടി ആരുടെയും തടങ്കലിലല്ലെന്നും കുടുംബത്തിനൊപ്പം നെടുമങ്ങാട്ട് വാടകവീട്ടിലാണെന്നും പൊ
കൊല്ലം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് നിന്നാണ് പെൺകുട്ടിയുടെ കാമുകനായ അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു കൊണ്ടു പോയി.
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് അയ്യപ്പദാസാണെന്ന് പെൺകുട്ടിയുടെ അഭിഭാഷകനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് താൻ തന്നെയാണ് കൃത്യം ചെയ്തതെന്നും അയ്യപ്പദാസ് പറഞ്ഞിട്ടാണെന്നും മൊഴിമാറ്റിയിരുന്നു. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് അയ്യപ്പദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അയ്യപ്പദാസ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാളിൽനിന്നു തനിക്കു ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടി ജൂൺ 20 നു പേട്ട സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പെൺകുട്ടി വീട്ടുതടങ്കലിലാണ് എന്ന് ചൂണ്ടിക്കാട്ടി അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പെൺകുട്ടി ആരുടെയും തടങ്കലിലല്ലെന്നും കുടുംബത്തിനൊപ്പം നെടുമങ്ങാട്ട് വാടകവീട്ടിലാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
അയ്യപ്പദാസിന്റെ ഭീഷണിയുണ്ടെന്നു പെൺകുട്ടി പറഞ്ഞതിനാൽ പൊലീസ് സംരക്ഷണം നൽകിയിട്ടുണ്ടെന്നും അറിയിച്ചു. ഇതേത്തുടർന്ന് പെൺകുട്ടി മൊഴി മാറ്റിപ്പറയുന്നതു ചിലരുടെ നിർബന്ധം മൂലമാണെന്നും സംഘപരിവാറിന്റെ അന്യായ കസ്റ്റഡിയിലാണെന്നും ആരോപിച്ച് അയ്യപ്പദാസ് നൽകിയ ഹർജി പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്.