- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുനാഗപ്പള്ളിയിലെ സദാചാര ഗുണ്ടകൾ പെൺകുട്ടിയേയും വെറുതെ വിടില്ല; വിഡിയോയും മറ്റും പ്രചരിപ്പിച്ച് ആനീഷിനെ ആത്മഹത്യ ചെയ്യിച്ചവരുടെ ഇനിയുള്ള ലക്ഷ്യം അപമാനത്തിന് ഇരയായ യുവതി; കേസുമായി മുന്നോട്ട് പോയാൽ വകവരുത്തുമെന്ന് പ്രതികളുടെ സുഹൃത്തുക്കളുടെ ഭീഷണി
ഓച്ചിറ: കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെൺകുട്ടിക്കെതിരെ വധഭീഷണി. കേസുമായി മുന്നോട്ടുപോയാൽ പെൺകുട്ടിയെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. അഞ്ചംഗ സംഘം പെൺകുട്ടിയുടെ പിതാവിനോടാണ് ഭീഷണി മുഴക്കിയത്. ഇവർ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ പ്രതികളുടെ സുഹൃത്തുക്കളാണെന്നാണ് സൂചന. ഇത് സംബന്ധിച്ച് പെൺകുട്ടി കൊല്ലം ശൂരനാട് പൊലിസിൽ സ്റ്റേഷനിൽ പരാതി നൽകിട്ടുണ്ട്. പെൺകുട്ടിക്കൊപ്പം ആക്രമണത്തിനിരയായ സുഹൃത്ത് അനീഷ് കഴിഞ്ഞ മാസം 23ന് ആത്മഹത്യ ചെയ്തിരുന്നു. പെൺകുട്ടിക്കൊപ്പം സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ അനീഷിനെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്. യുവാവിനെയും പെൺകുട്ടിയെയും തടഞ്ഞുവച്ചു മർദിക്കുകയും യുവതിയെ അപമാനിക്കുകയും ചെയ്ത സദാചാര ഗുണ്ടാസംഘത്തിലെ പ്രധാനി ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും മർദിച്ചു ഭീഷണിപ്പെടുത്തി ചേർത്തുനിർത്തി വിഡിയോ എടുത്തു സാമൂഹികമാധ്യമങ്ങളിൽ പ്രചര
ഓച്ചിറ: കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെൺകുട്ടിക്കെതിരെ വധഭീഷണി. കേസുമായി മുന്നോട്ടുപോയാൽ പെൺകുട്ടിയെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. അഞ്ചംഗ സംഘം പെൺകുട്ടിയുടെ പിതാവിനോടാണ് ഭീഷണി മുഴക്കിയത്. ഇവർ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ പ്രതികളുടെ സുഹൃത്തുക്കളാണെന്നാണ് സൂചന. ഇത് സംബന്ധിച്ച് പെൺകുട്ടി കൊല്ലം ശൂരനാട് പൊലിസിൽ സ്റ്റേഷനിൽ പരാതി നൽകിട്ടുണ്ട്. പെൺകുട്ടിക്കൊപ്പം ആക്രമണത്തിനിരയായ സുഹൃത്ത് അനീഷ് കഴിഞ്ഞ മാസം 23ന് ആത്മഹത്യ ചെയ്തിരുന്നു.
പെൺകുട്ടിക്കൊപ്പം സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ അനീഷിനെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്. യുവാവിനെയും പെൺകുട്ടിയെയും തടഞ്ഞുവച്ചു മർദിക്കുകയും യുവതിയെ അപമാനിക്കുകയും ചെയ്ത സദാചാര ഗുണ്ടാസംഘത്തിലെ പ്രധാനി ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും മർദിച്ചു ഭീഷണിപ്പെടുത്തി ചേർത്തുനിർത്തി വിഡിയോ എടുത്തു സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കായംകുളം എരുവ മണലൂർ തറയിൽ ധനേഷ് (25), അഴീക്കൽ പുതുമണ്ണേൽ വീട്ടിൽ അഭിലാഷ് (33), അഴീക്കൽ സ്വദേശി ബിജു (42) എന്നിവരാണു പിടിയിലായത്.
ഫെബ്രുവരി 14ന് വാലന്റൈൻസ് ദിനത്തിലാണ് കൊല്ലം അഴീക്കൽ ബീച്ചിൽ പെൺകുട്ടിക്കും സുഹൃത്തായ യുവാവിനും സദാചാരഗുണ്ടകളുടെ മർദ്ദനമേറ്റത്. ബീച്ചിൽ ശുചിമുറി സൗകര്യമില്ലാത്തതിനാൽ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയപ്പോൾ സദാചാര ഗുണ്ടാസംഘം ആക്രമിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെ അനീഷും സുഹൃത്തും കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും തുടർന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
ഇതിന് ശേഷം ഫെബ്രുവരി 19ന് ഒരു ഫേസ്‌ബുക്ക് പേജിൽ പുതിയ വീഡിയോ അപ് ലോഡ് ചെയ്ത് പ്രതികളുടെ സുഹൃത്തുക്കൾ വീണ്ടും അപമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനീഷ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് ഇതേ സംഘത്തിലുള്ളവർ പെൺകുട്ടിക്ക് നേരെയും വധഭീഷണി ഉയർത്തുന്നത്.