- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികേഷിന് അനുകൂല വിധിയെത്തിയത് പിതാവ് എംവിആറിന്റെ നാലാം ചരമ വാർഷിക ദിനത്തിൽ; ശീതീകരിച്ച ന്യൂസ്റൂമിൽ നിന്ന് പൊടുന്നനെ വാർത്താ അവതാരകൻ സ്ഥാനാർത്ഥിയായയതോടെ അഴീക്കോട് തെരഞ്ഞെടുപ്പിന് കിട്ടിയത് ദേശീയ ശ്രദ്ധ; കിണിറ്റിലിറങ്ങിയും ഫേസ്ബുക്കിൽ ഏറ്റുമുട്ടിയും ഷാജിക്കൊപ്പം കത്തിക്കയറിയ പ്രചാരണം; ഉപതിരഞ്ഞെടുപ്പുണ്ടായാൽ നികേഷിന് സീറ്റുണ്ടാകില്ലെന്ന് സൂചന; കേസുകളും വിവാദങ്ങളും പ്രതിച്ഛായ തകർത്തതിനാൽ പുതിയ സ്ഥാനാർത്ഥിയെ തേടി സിപിഎം
കണ്ണൂർ: എം വി രാഘവന്റെ നാലാം ചരമ വാർഷിക ദിനത്തിലാണ് മകൻ നികേഷ് കുമാറിന് അനുകൂലമായി തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി പുറത്തുവന്നത്. കണ്ണൂരിൽ രാഘവൻ അനുസ്മരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് അദ്ദേഹത്തെ തേടി സന്തോഷ വാർത്ത എത്തിയത്. എന്നാൽ, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിക്കാതെ വന്നത് അദ്ദേഹത്തിന് തിരിച്ചടി നൽകുന്ന കാര്യമായി മാറി. പകരം ഉപതിരഞ്ഞെടുപ്പ് നടത്താനാണ് കോടതി നിർദ്ദേശിച്ചത്. ഇപ്പോഴത്തെ സഹാചര്യത്തിൽ ഷാജിയുടെ അപ്പീൽ തള്ളിയാൽ ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങും. ഈ വേളയിൽ നികേഷിന് സീറ്റ് ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കിയ പോരാട്ടമാണ് അഴീക്കോട്ട് നടന്നത്. സിറ്റിങ് എം.എൽ. എ യായ മുസ്ലിം ലീഗിലെ കെ.എം. ഷാജിയും ചാനൽ വാർത്താലോകത്തുനിന്ന് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സിപിഎം. സ്ഥാനാർത്ഥി എം വി നികേഷ് കുമാറും തമ്മിലുള്ള പോരാട്ടം ജനത്തിന് മറക്കാനാവില്ല. ദൃശ്യമാധ്യമ രംഗത്തെ തിളക്കമാർന്ന മുഖം എന്ന നിലയിൽ
കണ്ണൂർ: എം വി രാഘവന്റെ നാലാം ചരമ വാർഷിക ദിനത്തിലാണ് മകൻ നികേഷ് കുമാറിന് അനുകൂലമായി തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി പുറത്തുവന്നത്. കണ്ണൂരിൽ രാഘവൻ അനുസ്മരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് അദ്ദേഹത്തെ തേടി സന്തോഷ വാർത്ത എത്തിയത്. എന്നാൽ, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിക്കാതെ വന്നത് അദ്ദേഹത്തിന് തിരിച്ചടി നൽകുന്ന കാര്യമായി മാറി. പകരം ഉപതിരഞ്ഞെടുപ്പ് നടത്താനാണ് കോടതി നിർദ്ദേശിച്ചത്. ഇപ്പോഴത്തെ സഹാചര്യത്തിൽ ഷാജിയുടെ അപ്പീൽ തള്ളിയാൽ ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങും. ഈ വേളയിൽ നികേഷിന് സീറ്റ് ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കിയ പോരാട്ടമാണ് അഴീക്കോട്ട് നടന്നത്. സിറ്റിങ് എം.എൽ. എ യായ മുസ്ലിം ലീഗിലെ കെ.എം. ഷാജിയും ചാനൽ വാർത്താലോകത്തുനിന്ന് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സിപിഎം. സ്ഥാനാർത്ഥി എം വി നികേഷ് കുമാറും തമ്മിലുള്ള പോരാട്ടം ജനത്തിന് മറക്കാനാവില്ല. ദൃശ്യമാധ്യമ രംഗത്തെ തിളക്കമാർന്ന മുഖം എന്ന നിലയിൽ നികേഷ് കുമാർ ആദ്യം മണ്ഡലത്തെ ഇളക്കി മറിച്ചെങ്കിലും പിന്നീട് ഇരുവരും ബലാബലമെത്തുകയായിരുന്നു. വടക്കെ മലബാറിൽ ശക്തമായി രാഷ്ട്രീയം പ്രകടിപ്പിക്കുന്ന മണ്ഡലമായിരുന്നു അഴീക്കോട്.
പഴയ മാടായിൽപെട്ട ഈ മണ്ഡലത്തിൽ നിന്നും പി.ടി. ചാക്കോയെ മന്ത്രി സ്ഥാനത്തു നിന്നും മറിച്ചിട്ട കോൺഗ്രസ്സ് നേതാവ് പി.ഗോപാലൻ ജയിച്ചു കയറിയിരുന്നു. സിപിഎം. വിട്ട് സി.എംപി. രൂപീകരിച്ച എം വി രാഘവൻ അഴീക്കോടു നിന്നും സിപിഎമ്മിലെ ഇ.പി. ജയരാജനെ തോൽപ്പിച്ച് നിയമസഭയിലെത്തിയതും ചരിത്രം. എന്നാൽ ജനങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നടന്ന പോരാട്ടം എം. വി. നികേഷ് കുമാറും സിറ്റിങ് എംഎൽഎ യുമായ കെ.എം. ഷാജിയും തമ്മിലായിരുന്നു. ഗൗരവക്കാരനായ എം വി രാഘവന്റെ പുത്രൻ ശീതീകരിച്ച ന്യൂസ് റൂമിൽ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതോടെ വാർത്തകൾ സൃഷ്ടിക്കപ്പെട്ടു. എം വി ആറിനെ പോലെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതും പാപ്പിനിശ്ശേരിയിൽ നിന്നായിരുന്നു.
എന്നാൽ നികേഷ് കുമാറിന് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ പൂച്ചെണ്ടും കല്ലേറും ഒരു പോലെ ലഭിച്ചു. എം വി ആറിന്റെ സഹോദരിയുടെ വീട്ടിൽ വോട്ടഭ്യർത്ഥിച്ചെത്തിയ നികേഷിന് കടുത്ത ശകാരമായിരുന്നു അവരിൽ നിന്നും ലഭിച്ചത്. അച്ഛനെ സിപിഎം. ചെയ്ത ക്രൂരതകളും പാപ്പിനിശ്ശേരിയിലെ വീട് നശിപ്പിച്ചതുമൊക്കെ അവർ എടുത്തു പറഞ്ഞു. എന്നാൽ അതിൽ നിന്നൊക്കെ നികേഷ് കരകയറി ശക്തമായ പോരാട്ടത്തിലേക്ക് തിരിച്ച് വരുകയും ചെയ്തു. മണ്ഡലത്തിലെ പൊയ്ത്തും കടവ് എന്ന സ്ഥലത്തെ കിണറിലിറങ്ങി വെള്ളം കോരിയെടുത്ത് രുചിച്ച് നോക്കി ഉപ്പാണെന്ന് തെളിയിച്ചു കൊണ്ട് എതിരാളിയെ പരിഹസിച്ച് ഇതാണ് വികസനമെന്ന് തുറന്നടിച്ചതും വലിയ ചർച്ചയായിരുന്നു.
എന്നാൽ എം വി ആർ തുടങ്ങി വെച്ച തുറമുഖ വികസനത്തെ പരാമർശിച്ചപ്പോൾ വീഡിയോ തെളിവുകൾ നവ മാധ്യമങ്ങളിലൂടെയും വലിയ സ്‌ക്രീനിൽ സജ്ജീകരിച്ചും കെ.എം. ഷാജി തിരിച്ചടിച്ചതും വലിയ വാർത്തകളായി മാറി. ഉരുളക്കുപ്പേരി എന്ന തോതിൽ യു.ഡി.എഫും. എൽ.ഡി.എഫും പരസ്പരം പോരടിച്ചു. എന്നാൽ ശ്രദ്ധേയനായ മറ്റൊരു സ്ഥാനാർത്ഥി കോൺഗ്രസ്സിന്റെ വിമത വേഷത്തിൽ ഇവിടെ മത്സരിച്ചിരുന്നു. കെ.സുധാകരനുമായി പിണങ്ങി പിരിഞ്ഞ പി.കെ. രാഗേഷിനെതിരെ കെ.എം. ഷാജിയും നിലപാടെത്തിരുന്നുവെന്നായിരുന്നു ആരോപണം. ഇക്കാരണത്താൽ ഷാജിയെ തോൽപ്പിക്കാൻ പി.കെ. രാഗേഷും മത്സര രംഗത്തുണ്ടായിരുന്നു. 4000 വോട്ടുകൾ പിടിച്ചാൽ ഷാജിയുടെ പരാജയം ഉറപ്പിച്ച രാഗേഷിന് 1518 വോട്ടായിരുന്നു ലഭിച്ചത്. എന്നാൽ ഷാജി മുമ്പ് മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷമായ 483ൽ നിന്നും 2287 വോട്ടിലേക്ക് കുതിക്കുകയും ചെയ്തു.
ഈ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ യെ അയോഗ്യനാക്കിക്കൊണ്ടാണ് ഇപ്പോൾ കോടതി വിധി പ്രസ്താവിച്ചിട്ടുള്ളത്. ആറ് കൊല്ലത്തേക്ക് കെ.എം. ഷാജിയെ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കിയിട്ടുമുണ്ട്. എന്നാൽ ഈ മണ്ഡലത്തിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടന്നാൽ എം. വി. നികേഷ് കുമാറിന് സ്ഥാനാർത്ഥിത്വം നൽകാൻ സിപിഎം. തയ്യാറായേക്കില്ല. ചാനൽ സംബന്ധിച്ച കേസുകളും സിപിഎം. അണികളുടെ അതൃപ്തിയും നികേഷിനെ വേട്ടയാടുന്നുണ്ട്. എൽ.ഡി.എഫ് ഭരണത്തിൽ എത്തിയപ്പോൾ കെ.ടി.ഡി.സി. ചെയർമാൻ പദവി നികേഷിന് നൽകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അതും നൽകിയില്ല. അതുകൊണ്ടു തന്നെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് സിപിഎം. തയ്യാറാവുക.
വീണ്ടും തിരഞ്ഞെടുപ്പ് നടന്നാലും കെ.എം ഷാജിക്ക് മത്സരിക്കാനാകില്ല. ആറ് വർഷത്തേക്കാണ് അയോഗ്യത. ഷാജിയെ പോലെ ജനകീയനായ ഒരാളെ കണ്ടെത്തുക യുഡിഎഫിനും ലീഗിനും വലിയ വെല്ലുവിളിയാകും. പുതിയ സാഹചര്യത്തിൽ മണ്ഡലം തിരിച്ചുപിടിക്കാനുള്ള സുവർണാവസരമായി സിപിഎം കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ കളത്തിലിറക്കിയേക്കും. കോടതിവിധിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.