- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് പുരുഷ സുഹൃത്തുക്കളുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ട യുവതി; പന്തികേട് തോന്നി തിരിച്ചുവന്നപ്പോൾ പെൺകുട്ടിയെ കാണാനില്ല; എലിവിഷം കഴിച്ച ശേഷം അമ്പതടി താഴ്ചയിലേക്ക് എടുത്ത് ചാടിയ ലാബ് ടെക്നീഷ്യന് രണ്ടാം ജന്മം നൽകിയത് ബാങ്ക് ജീവനക്കാരിയുടെ ഇടപെടൽ; ആത്മഹത്യാ ശ്രമത്തിൽ ദുരൂഹത നീക്കാൻ കഴിയാതെ പൊലീസ്
പത്തനംതിട്ട: ഇന്നലെ രാത്രി നഗരത്തെ ഇളക്കി മറിച്ച ഒരു ആത്മഹത്യാശ്രമം നടന്നു. മലപ്പുറത്ത് ലാബ്ടെക്നീഷ്യൻ കോഴ്സിന് പഠിക്കുന്ന സീതത്തോട് സീതക്കുഴി സ്വദേശിയായ പത്തൊൻപതുകാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി ഏഴേമുക്കാലോടെ അഴൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. രണ്ടു പുരുഷസുഹൃത്തുക്കളുമായി വാക്കു തർക്കത്തിലേർപ്പെട്ട ശേഷം യുവതി റോഡിൽ നിന്ന് അമ്പതടിയോളം താഴ്ചയിലേക്ക് ചാടുകയായിരുന്നു. പെൺകുട്ടി ഇവരുമായി സംസാരിക്കുന്നത് ആ സമയം സ്‌കൂട്ടറിൽ വന്ന ബാങ്ക് ജീവനക്കാരി കണ്ടിരുന്നു. എന്തോ പന്തികേട് തോന്നിയ യാത്രിക തിരികെ വരുമ്പോൾ പെൺകുട്ടിയെ കാണാൻ ഇല്ല. ആ കുട്ടിയെവിടെ എന്നു ചോദിച്ചപ്പോൾ താഴ്ചയിലേക്ക് ചാടി എന്നായിരുന്നു യുവാക്കളുടെ മറുപടി. ഇവർ ഉടൻ തന്നെ വിവരം ഫയർഫോഴ്സിനെ അറിയിച്ചു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ അരമണിക്കൂറിന് ശേഷം താഴ്ചയിലെ കുറ്റിക്കാട്ടിൽ അബോധാവസ്ഥയിലായ യുവതിയെ കണ്ടെത്തി. റിങ് റോഡിൽ നിന്ന് അഴുർ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇടതുവശത്തുള്ള
പത്തനംതിട്ട: ഇന്നലെ രാത്രി നഗരത്തെ ഇളക്കി മറിച്ച ഒരു ആത്മഹത്യാശ്രമം നടന്നു. മലപ്പുറത്ത് ലാബ്ടെക്നീഷ്യൻ കോഴ്സിന് പഠിക്കുന്ന സീതത്തോട് സീതക്കുഴി സ്വദേശിയായ പത്തൊൻപതുകാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി ഏഴേമുക്കാലോടെ അഴൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം.
രണ്ടു പുരുഷസുഹൃത്തുക്കളുമായി വാക്കു തർക്കത്തിലേർപ്പെട്ട ശേഷം യുവതി റോഡിൽ നിന്ന് അമ്പതടിയോളം താഴ്ചയിലേക്ക് ചാടുകയായിരുന്നു. പെൺകുട്ടി ഇവരുമായി സംസാരിക്കുന്നത് ആ സമയം സ്‌കൂട്ടറിൽ വന്ന ബാങ്ക് ജീവനക്കാരി കണ്ടിരുന്നു. എന്തോ പന്തികേട് തോന്നിയ യാത്രിക തിരികെ വരുമ്പോൾ പെൺകുട്ടിയെ കാണാൻ ഇല്ല. ആ കുട്ടിയെവിടെ എന്നു ചോദിച്ചപ്പോൾ താഴ്ചയിലേക്ക് ചാടി എന്നായിരുന്നു യുവാക്കളുടെ മറുപടി. ഇവർ ഉടൻ തന്നെ വിവരം ഫയർഫോഴ്സിനെ അറിയിച്ചു.
പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ അരമണിക്കൂറിന് ശേഷം താഴ്ചയിലെ കുറ്റിക്കാട്ടിൽ അബോധാവസ്ഥയിലായ യുവതിയെ കണ്ടെത്തി. റിങ് റോഡിൽ നിന്ന് അഴുർ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇടതുവശത്തുള്ള അഗാധമായ താഴ്ചയിലേക്കാണ് യുവതി ചാടിയത്. കുറച്ചു സമയം ഇവിടെ നിന്ന യുവാക്കൾ പിന്നീട് മുങ്ങി. ഫയർഫോഴ്സ് എത്തി സെർച്ച് ലൈറ്റ് ഉപയോഗിച്ച് തെരഞ്ഞെങ്കിലും കണ്ടെത്താൻ അരമണിക്കൂറോളം എടുത്തു.
അബോധാവസ്ഥയിലായെങ്കിലും പെൺകുട്ടിക്ക് ഗുരുതര പരുക്കില്ലെന്ന് ജനറലാശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. രക്ഷാകർത്താക്കളെ വിളിച്ചു വരുത്തിയ പൊലീസ് അന്വേഷണം തുടരുകയാണ്. പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് അടിവസ്ത്രങ്ങളും മൊബൈൽ റീചാർജ് കൂപ്പണും കണ്ടെത്തി. മാതാപിതാക്കൾ പറയുന്നത് അനുസരിച്ച് പെൺകുട്ടി മലപ്പുറത്ത് ലാബ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുകയാണ്. തിങ്കളാഴ്ച കോട്ടയത്തുള്ള സഹപാഠിയുടെ വീട്ടിൽ പെൺകുട്ടിയെ കൊണ്ടു വിട്ടിരുന്നു.
രണ്ടു പേരും ഒന്നിച്ച് പോകുന്നതിനാണ് ഇങ്ങനെ ചെയ്തത്. അതിന് ശേഷം വീട്ടിലെത്തി വിളിച്ചു നോക്കുമ്പോൾ പെൺകുട്ടിയെ കിട്ടാതെ വന്നു. പിന്നെ അറിയുന്നത് മകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വിവരമാണ്. എലിവിഷം കഴിച്ച ശേഷമാണ് പെൺകുട്ടി ചാടിയത്. അതാണ് അബോധാവസ്ഥയിലാകാൻ കാരണമായത്. ഇതിനിടെ ഒപ്പം വന്ന യുവാക്കൾ പെൺകുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് തങ്ങളെ കേസിൽ കുടുക്കരുതേ എന്ന് അഭ്യർത്ഥിച്ചതായും അറിയുന്നു.