- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കിൽ ചെയ്തപ്പോൾ ചില പിശകുകൾ വന്നു; വൈദ്യുതി ബോർഡ് ജീവനക്കാർ സമരം അവസാനിപ്പിച്ചതിന് പിന്നാലെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് ചെയർമാൻ ബി.അശോക്
തിരുവനന്തപുരം: വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് കെഎസ്ഇബി ചെയർമാൻ ബി അശോക്. വൈദ്യുതി ബോർഡിനെയും ജീവനക്കാരെയും കുറിച്ചു ബോർഡിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നൽകിയ വിവാദ കുറിപ്പാണ് പിൻവലിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ബോർഡിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള സൂചനയും ബോർഡിലെ ജീവനക്കാരുടെ സംഘടനകൾക്കെതിരായ ആരോപണങ്ങളും കുറിപ്പിൽ ഉണ്ടായിരുന്നു.
ഉന്നയിച്ച വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ച സാഹചര്യത്തിലും തിരക്കിൽ തയാർ ചെയ്ത കുറിപ്പിൽ ചില പിശകുകൾ ഉള്ളതിനാലും ഫെബ്രുവരി 14 ലെ തന്റെ ഫേസ്‌ബുക്ക് പ്രതികരണം പിൻവലിക്കുന്നുവെന്ന് അശോക് തന്നെയാണ് ബോർഡിന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്. ജീവനക്കാരുമായി ചെയർമാൻ നടത്തിയ ചർച്ചയിൽ വിവാദ ഫേസ്‌ബുക്ക് കുറിപ്പ് പിൻവലിക്കുമെന്ന് അറിയിച്ചിരുന്നു.
സിഐടിയു ആഭിമുഖ്യത്തിലുള്ള സമരസമിതിയുമായുള്ള തർക്കം കനക്കുന്നതിനിടെ ആയിരുന്നു ബി അശോക് ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തവന്നത്. അധികാര ദുർവിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകൾ പിൻവലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന സമര സമിതിയുടെ നിലപാടിന് മറുപടിയായിരുന്നു കുറിപ്പ്.
ടൂറീസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കർ സ്ഥലം പാട്ടത്തിന് നൽകി. ചട്ടവിരുദ്ധമായി നിലപാട് ഫയലിൽ എഴുതി ചേർത്ത് ഒപ്പിടാൻ ചീഫ് എഞ്ചിനിയർക്കുമേൽ യൂണിയനുകൾ സമ്മർദ്ദം ചെലുത്തി.സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാൻ അർഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റർ ദുരുപയോഗം ചെയ്തു. നൂറു കണക്കിന് ഏക്കർ സ്ഥലം ഫുൾബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വാണിജ്യ പാട്ടത്തിന് നൽകിയെന്നും ചെയർമാൻ ആക്ഷേപിച്ചിരുന്നു