തൃശ്ശൂർ: കേരളം ബിജെപിക്ക് വളക്കൂറുള്ള മണ്ണാകുകയാണെന്ന് ബിജെപി. വക്താവ് ബി.ഗോപാലകൃഷ്ണൻ. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിനൊപ്പം കോൺഗ്രസ് മുക്ത കേരളവും വേണമെന്നനും അദ്ദേഹം പറഞ്ഞു. ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങൾ പിഴുതെറിയപ്പെടാം. കോൺഗ്രസ്സ് മുക്ത കേരളവും സാദ്ധ്യമാകണം അതിന്റെ അർത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

കോൺഗ്രസ് മുക്ത കേരളം കോൺഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗം തന്നെ. ഇടതുപക്ഷത്തെ തോൽപ്പിക്കുന്നതും ഇടതുപക്ഷ രാഷ്ട്രീയം ഇല്ലാതാക്കുന്നതും മാത്രമാണ് കേരളത്തിലെ ബിജെപിയുടെ പ്രഥമ കർത്തവ്യമെന്ന് കരുതുന്നവർ ബിജെപിയുടെ അകത്തും പുറത്തുമുണ്ട്. പലപ്പോഴും സാഹചര്യങ്ങൾ ഈ നിലപാടിനെ ശരിവെക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് അൽപ്പം അമാന്തുണ്ടായത്.

കാലം മാറുകയാണ്, ഇനി കേരളം ബിജെപിക്ക് വളക്കൂറുള്ള മണ്ണാകുകയാണ്. ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങൾ പിഴുതെറിയപ്പെടാം. കോൺഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോൺഗ്രസ് മുക്ത കേരളവും സാദ്ധ്യമാകണം അതിന്റെ അർത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ല. രാഷ്ട്രീയമായി കോൺഗ്രസ്സിനേയും പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തേയും കീഴ്പ്പടുത്തണം. രണ്ട് പേരേയും രാഷ്ട്രീയമായി ഒരുമിച്ച് കീഴ്‌പ്പെടുത്താൻ കഴിയണമെന്നില്ല. എന്നാൽ ഉഴുത് മറിക്കുമ്പോൾ വൻ മരങ്ങളെ കടപുഴകി എറിയാൻ കഴിയും.

തില്ലങ്കരി മോഡൽ മാത്രമല്ല ത്രിപുര മോഡലും പരീക്ഷിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ഇടത് വിരുദ്ധത കോൺഗ്രസ്സിന് അനുകൂലമായി ഭവിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഒരു സംഘടനയുടെ മൂന്ന് ഘട്ടങ്ങൾ അവഗണനയും, അക്രമവും, അംഗീകാരവുമാണ്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലും അങ്ങനെ സംഭവിച്ചത് സ്വാഭാവികമാണ്, ഇന്ന് അംഗീകാരത്തിന്റെ അവസ്ഥയിലാണ് ബിജെപി. മൂന്നാം സ്ഥാനക്കാരന് ഒന്നാം സ്ഥാനത്ത് എത്താൻ രണ്ടാം സ്ഥാനക്കാരനെ തോൽപ്പിച്ചെ മതിയാവു. ഗോപാലകൃഷ്ണൻ പറഞ്ഞു.