- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എംഇകൾക്കുള്ള കേരള ബിടുബി മീറ്റിന് തുടക്കമായി
കൊച്ചി: കൊച്ചിയിലെ ഹോട്ടൽ ലേമെറീഡിയനിലെ ഗൾഫാർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന എസ്എംഇകൾക്കായുള്ള ബിസിനസ് ടു ബിസിനസ് മീറ്റ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിദേശത്തുനിന്ന് 74 ബയർമാരടക്കം 336 ബയർമാരും 150 സെല്ലർമാരും മൂന്നുദിവസം നീണ്ടുനിൽക്കുന്ന മീറ്റിൽ പങ്കെടുക്കുന്നു. കേരളത്തിന്റെ തനതായ ഉല്പന്നങ്ങൾ ഇനിയും അന്താരാ
കൊച്ചി: കൊച്ചിയിലെ ഹോട്ടൽ ലേമെറീഡിയനിലെ ഗൾഫാർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന എസ്എംഇകൾക്കായുള്ള ബിസിനസ് ടു ബിസിനസ് മീറ്റ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിദേശത്തുനിന്ന് 74 ബയർമാരടക്കം 336 ബയർമാരും 150 സെല്ലർമാരും മൂന്നുദിവസം നീണ്ടുനിൽക്കുന്ന മീറ്റിൽ പങ്കെടുക്കുന്നു.
കേരളത്തിന്റെ തനതായ ഉല്പന്നങ്ങൾ ഇനിയും അന്താരാഷ്ട്ര വിപണികളിൽ എത്തിയിട്ടില്ലെന്ന് വ്യവസായ-ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി എച്ച് കുര്യൻ ഐഎഎസ് സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. ചെറുകിട ഉല്പാദകർക്ക് അവരുടെ ഉല്പന്നങ്ങൾ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ്മീറ്റ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മീറ്റിന്റെ ഭാഗമായി 150 സെല്ലർമാരും 300 ബയർമാരും തമ്മിൽ ഏതാണ്ട് മുൻകൂട്ടി നിശ്ചയിച്ച 5000ഓളം മീറ്റുകൾ നടക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ദേശീയവൈസ് പ്രസിഡന്റ് പങ്കജ് ആർ പട്ടേൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. മീറ്റിന്റെ ട്രേഡ് ആൻഡ് ഇൻഡസ്ട്രി പാർട്ണറായ എഫ്‌ഐസിസിയാണ് മീറ്റിലേക്കുള്ള ദേശീയ-അന്തർദ്ദേശീയ ബയർമാരെ എത്തിച്ചത്. കർക്കശമായ പരിശോധനകൾക്ക് ശേഷമാണ് മീറ്റിലേക്കുള്ള ബയർമാരെ എഫ്‌ഐസിസി തെരഞ്ഞൈടുത്തത്. കേരളത്തിൽ ഇതാദ്യമായാണ് ഒരു ട്രേഡ് സംഘടന ബിസിനസ് മീറ്റുമായി കൈകോർക്കുന്നത്.
സർക്കാറിന്റെ അനുകൂല നിലപാടുകൾ കാരണം സംസഥാനത്തെ എസ്എംഇ മേഖല വൻ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു. 'സംസ്ഥാനത്തിന്റെ കഴിഞ്ഞ വർഷത്തെ ജിഡിപി വളർച്ചയായ 12 ശതമാനത്തിൽ 80 ശതമാനം പങ്കും എസ്എംഇ മേഖലയ്ക്ക് അവകാശപ്പെട്ടതാണ്. ' അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിരയിലുള്ള ഓഹരിയുടമകളുമായി ദീർഘകാല ബന്ധം സ്ഥാപിക്കാൻ മീറ്റിലൂടെ എസ്എംഇക്ക് കഴിയട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.
വ്യവസായ-ഐടി വകുപ്പ് മന്ത്രി പി കെകുഞ്ഞാലിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളത്തിന് ഏറെ അനുയോജ്യംചെറുകിട സംരംഭങ്ങളാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. 'ചെറുകിട വ്യവസായ മേഖല ഒട്ടേറെ തൊഴിലവസരങ്ങൾ നൽകുകയും സംസ്ഥാനമൊട്ടാകെ വ്യാപിക്കുകയും ചെയ്തിരിക്കുന്നു.' അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എസ്എംഇ മേഖലയിൽകേരളത്തിലെ എസ്എംഇകൾ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാവർഷവും എസ്എംഇകൾക്കായി ബിടുബി മീറ്റ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യവസായ-ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി എച്ച് കുര്യൻ ഐഎഎസ് രചിച്ച 'ദ റൈസ്ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി' എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിദ്ധീകരിച്ച സെല്ലർ ഡയറക്ടറി, ബയർ ഡയറക്ടറി, എൻട്രപ്രെനേഴ്‌സ്‌ഗൈഡ് എന്നിവയും പ്രകാശനം ചെയ്തു. ഫിഷറീസ്, പോർട്‌സ്ആൻഡ്എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു, ബെന്നി ബെഹന്നാൻ എംഎൽഎ, ഹൈബി ഈഡൻ എംഎൽഎ, എഫ്‌ഐസിസിഐസ്റ്റേറ്റ്കൗൺസിൽ ചെയർമാൻ ജോർജ് മുത്തൂറ്റ്, കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ്‌കെ പി രാമചന്ദ്രൻ നായർ എന്നിവരും ചടങ്ങിൽസംസാരിച്ചു. ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് ഡയറക്ടർ പി എം ഫ്രാൻസിസ് ഐഎഎസ് നന്ദി രേഖപ്പെടുത്തി.
കേരള സർക്കാറിന്റെവ്യവസായ-വാണിജ്യ വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡയറക്ടറേറ്റ്ഓഫ് ഇൻഡസ്ട്രീസ്ആൻഡ്‌കൊമേഴ്‌സ്, ഡയറക്ടറേറ്റ്ഓഫ് ഹാന്റ്‌ലൂംസ്ആൻഡ്‌ടെക്‌സ്റ്റൈൽസ്, കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽഡെവലപ്‌മെന്റ്‌കോർപ്പറേഷൻ (KSIDC), കേരള ഇൻഡസ്ട്രിയൽഡെവലപ്‌മെന്റ്‌കോർപ്പറേഷൻസ് (KINFRA), കേരള സ്‌മോൾസ്‌കെയിൽ ഇൻഡസ്ട്രീസ്‌ഡെവലപ്‌മെന്റ്‌കോർപ്പറേഷൻ (SIDCO) കേരള ബ്യൂറോഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (KBIP) എന്നിവയുടെസഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
ഫുഡ് പ്രൊസ്സസ്സിങ് (ഫുഡ്ആൻഡ്‌സ്‌പൈസസ്), കൈത്തറി, ടെക്‌സ്റ്റൈൽസ്, ഗാർമെന്റ്‌സ്, റബ്ബർ, മരവ്യവസായങ്ങൾ, ആയുർവേദ, ഹെൽബൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കരകൗശലം, ബാംബൂ തുടങ്ങിയ പരമ്പരാഗത മേഖല എന്നിങ്ങനെ 7 വിഭാഗങ്ങളാണ് ബിടുബി മീറ്റിൽ കേരളം കാഴ്ചവെക്കുന്നത്. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന എക്‌സിബിഷനിൽ കേരളത്തിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ 150 സ്റ്റാളുകളിലൂടെ അവരുടെ ഉല്പന്നങ്ങളും സാങ്കേതികവിദ്യയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.