മുംബൈ: ബോളിവുഡിന്റെ മായാലോകത്ത് അവസരം ലഭിക്കുന്നതും ശോഭിക്കുന്നവരുടെയും എണ്ണം പരിശോധിച്ചാൽ അത് വളരെ ചുരുക്കമായിരിക്കുന്നു. വെള്ളിത്തിരയിൽ ശോഭിച്ചവരേക്കാൾ അവസരം ലഭിക്കാതെ മറഞ്ഞവരുടെ എണ്ണമാകും കൂടുതൽ. അങ്ങനെ അകാലത്തിൽ പൊലിഞ്ഞ താരങ്ങളുടെ പട്ടികയിലേക്കാണ് ശിഖ ജോഷിയെന്ന ബോളിവുഡ് നടിയുടെയും സ്ഥാനം. ഏറെ സിനിമാ സ്വപ്‌നങ്ങളുമായി മുംബൈയിൽ എത്തിയിട്ടും ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയുടെ ഭാഗമായിട്ടും കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്ന ശിഖ മനോവിഷമത്താൽ സ്വന്തം ജീവൻ വെടിയുകയായിരുന്നു.

നടിയും മോഡലുമായ ശിഖ ജോഷിയെ മുംബൈയിലെ അപ്പാർട്‌മെന്റിൽ ശനിയാഴ്‌ച്ച വൈകുന്നേരമാണ് മരിച്ച നിലയിൽ കണ്ടെത്തി. കത്തി കൊണ്ട് കഴുത്ത് മുറിച്ച നിലയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു ശിഖ ജോഷിയുടെ മൃതദേഹം. 40 വയസ്സാകാരിയായ താരം ആത്മഹത്യ ചെയ്തു എന്ന നിഗമനത്തിലാണ് പൊലീസ്. സ്വന്തം കൈയാൽ കത്തി ഉപയോഗിച്ച് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്ത ശിഖയുടെ മരണം ബോളിവുഡിനെ ഏറെ ഞെട്ടിച്ചിട്ടുണ്ട്. ആത്മഹത്യക്ക് ഉപയോഗിച്ച കത്തിയും അവരുടെ കഴുത്തിൽ തന്നെയുണ്ടായിരുന്നു. എന്നാൽ, ആത്മഹത്യാ കുറിപ്പുകൾ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

രാജ്യയോഗ സൊസൈറ്റിയിലെ ഫാളാറ്റിൽ സുഹൃത്തിനോടൊപ്പമാണ് ശിഖ താമസിച്ചിരുന്നത്. സുഹൃത്ത് പുറത്ത് പോയി തിരിച്ചു വന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉടൻ തുറക്കാം എന്ന് മറുപടി ലഭിച്ചെങ്കിലും ഏറെനേരം കഴിഞ്ഞിട്ടും തുറക്കാതെ വന്നപ്പോൾ സ്വന്തം താക്കോൽ കൊണ്ട് സുഹൃത്ത് മുറി തുറന്ന് കയറിയപ്പോഴാണ് ശിഖ ജോഷിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്ത് ഉടൻ തന്നെ ശിഖയെ കോകിലാബെൻ അംബാനി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ശിഖയുടെ കഴുത്തിൽ മൂന്ന് മുറിപ്പാടുകൾ കണ്ടതാണ് ആത്മഹത്യയാണ് നടന്നതെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരാൻ കാരണം. കഴുത്തിൽ കത്തിവച്ച് അവർ മൂന്ന് തവണ കഴുത്തുമുറിക്കാൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ നിഗമനം. ഇതിൽ രണ്ടെണ്ണം ചെറിയ മുറുവുകളാണ്. പുറമേ നിന്നും ആരും വന്നതിന്റെ ലക്ഷണങ്ങൾ ഫ്‌ലാറ്റിൽ ഇല്ലായിരുന്നെന്നും പൊലീസ് പറയുന്നു. ആരെങ്കിലും അപായപ്പെടുത്താനാണ് ശ്രമിച്ചെന്ന് പ്രാഥമിന അന്വേഷണത്തിൽ നിന്നും വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ രവീന്ദ്ര പവാർ പറഞ്ഞു.

അന്വേഷണത്തിൽ ശിഖ വിഷാദ രോഗിയായിരുന്നെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ശിഖയുടെ ഡൽഹിയിലുള്ള മകളെ വിവരം അറിയിച്ചിട്ടുണ്ട്. 2006ൽ സ്തന ശസ്ത്രക്രിയ നടത്തിയ ഡോക്ടർ തന്നെ പീഡിപ്പിച്ചിരുന്നെന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി 2011ൽ ശിഖ വിവാദമുണ്ടാക്കിയിരുന്നു. 2012ൽ പുറത്തിറങ്ങിയ ബിഎ പാസ് എന്ന ചിത്രത്തിൽ ശിഖ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഡൽഹിയിൽ നിന്നും മുംബൈയിലെ അന്ധേരിയിലെ ന്യൂ മേധാ കോളനിയിൽ ശിഖ താമസമാക്കിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. ബോളിവുഡിൽ കൂടുതൽ അവസരങ്ങൾ തേടിയായിരുന്നു ഇവർ മുംബൈയ്ക്ക് വണ്ടികയറിയിത്. എന്നാൽ, താരനിബിഢമായ ബോളിവുഡ് ശിഖയ്ക്ക് നല്ല അവസരങ്ങൾനൽകിയില്ല. ഇതിൽ മനംനൊന്താണ് നടയുടെ ആത്മഹത്യയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.