- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലിയായി വേഷമിട്ട പ്രഭാസ് വെള്ളച്ചാട്ടത്തിലേക്കു ചാടിയത് വെള്ളിത്തിരയിലെത്തിയത് ഗ്രാഫിക്സ് സഹായത്തോടെ; ഇതൊന്നും അറിയാതെ വീരനായകനെ അനുകരിച്ച വ്യവസായിക്ക് ദാരുണാന്ത്യം; ചാട്ടത്തിനിടെ ലക്ഷ്യം പിഴച്ച ഇന്ദ്രപാൽ പാട്ടീൽ തലയിടിച്ചു വീണത് പാറക്കെട്ടിലേക്ക്
സിനിമാരംഗങ്ങളും സിനിമാ താരങ്ങളെയും അനുകരിച്ച് അതിസാഹസികത കാണിച്ച് ജീവൻ നഷ്ടപ്പെട്ടവർ നിരവധിയുണ്ട്. എന്നാൽ മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും ചിലർ പഠിക്കാൻ തയ്യാറാകില്ല. സിനിമാതാരങ്ങൾ ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത് കടുത്ത സുരക്ഷാ സന്നാഹങ്ങളോടു കൂടിയാണ്. പലതും ഗ്രാഫിക്സിന്റെ സഹായത്തോടെ ഉണ്ടാക്കിയെടുക്കുന്ന രംഗങ്ങളാണ് എന്നത് ഇന്ന് പരസ്യമായ കാര്യമാണ്. എന്നാൽ ചിലർ വീണ്ടും അബദ്ധങ്ങളിൽ ചെന്ന് ചാടും. കഴിഞ്ഞ ദിവസം മുംബൈ സ്വദേശിയായ യുവാവ് മരിച്ചത് ബാഹുബലിയെ അനുകരിച്ചാണ്. ബാഹുബലി ആദ്യഭാഗത്തിൽ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്ന് പ്രഭാസിന്റെ ശിവഡു എന്ന കഥാപാത്രം ചാടുന്ന രംഗമുണ്ട്. വിനോദയാത്രയുടെ ഭാഗമായി മാഹുലിയിലെ വെള്ളചാട്ടം കാണാനെത്തിയ ഇന്ദ്രപാൽ പാട്ടീൽ എന്ന വ്യവസായിയാണ് പ്രഭാസിന്റെ ശിവഡുവിനെ അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടിയത്. ലക്ഷ്യം തെറ്റി താഴേക്ക് വീണപ്പോൾ അയാളുടെ തല പാറയിലിടിച്ച് മാരകമായി പരിക്കേൽക്കുകയും തൽക്ഷണം മരിക്കുകയായിരുന്നു. മുകളിലേക്ക് കയറുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്
സിനിമാരംഗങ്ങളും സിനിമാ താരങ്ങളെയും അനുകരിച്ച് അതിസാഹസികത കാണിച്ച് ജീവൻ നഷ്ടപ്പെട്ടവർ നിരവധിയുണ്ട്. എന്നാൽ മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും ചിലർ പഠിക്കാൻ തയ്യാറാകില്ല. സിനിമാതാരങ്ങൾ ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത് കടുത്ത സുരക്ഷാ സന്നാഹങ്ങളോടു കൂടിയാണ്. പലതും ഗ്രാഫിക്സിന്റെ സഹായത്തോടെ ഉണ്ടാക്കിയെടുക്കുന്ന രംഗങ്ങളാണ് എന്നത് ഇന്ന് പരസ്യമായ കാര്യമാണ്. എന്നാൽ ചിലർ വീണ്ടും അബദ്ധങ്ങളിൽ ചെന്ന് ചാടും.
കഴിഞ്ഞ ദിവസം മുംബൈ സ്വദേശിയായ യുവാവ് മരിച്ചത് ബാഹുബലിയെ അനുകരിച്ചാണ്. ബാഹുബലി ആദ്യഭാഗത്തിൽ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്ന് പ്രഭാസിന്റെ ശിവഡു എന്ന കഥാപാത്രം ചാടുന്ന രംഗമുണ്ട്.
വിനോദയാത്രയുടെ ഭാഗമായി മാഹുലിയിലെ വെള്ളചാട്ടം കാണാനെത്തിയ ഇന്ദ്രപാൽ പാട്ടീൽ എന്ന വ്യവസായിയാണ് പ്രഭാസിന്റെ ശിവഡുവിനെ അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടിയത്. ലക്ഷ്യം തെറ്റി താഴേക്ക് വീണപ്പോൾ അയാളുടെ തല പാറയിലിടിച്ച് മാരകമായി പരിക്കേൽക്കുകയും തൽക്ഷണം മരിക്കുകയായിരുന്നു. മുകളിലേക്ക് കയറുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ തടഞ്ഞെങ്കിലും അവരുടെ കണ്ണുവെട്ടിച്ച് എടുത്തു ചാടുകകായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ബാഹുബലിയിലെ ഈ രംഗങ്ങളെല്ലാം വിഎഫ്എക്സ് എഫക്ടിന്റെ സഹായത്തോടെയാണ് ചിത്രീകരിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് തെളിയിക്കുന്ന വീഡിയോയും അവർ പുറത്തുവിട്ടിരുന്നു. എന്നാൽ ഇതൊന്നും വിശ്വസിക്കാൻ പലരും ഇപ്പോഴും തയാറായിട്ടില്ലെന്നതാണ് വാസ്തവം.