മരേന്ദ്ര ബാഹുബലി പോർക്കളത്തിൽ ശത്രുക്കളെ അരിഞ്ഞു വീഴ്‌ത്തിയ വാൾ ഇനി നടൻ വിക്രം പ്രഭുവിന്റെ മകന് സ്വന്തം.. തമിഴ്താരം പ്രഭുവിന്റെ ചെറുമകൻ വിരാടിന്റെ ആരാധനയെ കുറിച്ചറിഞ്ഞ പ്രഭാസ് അവന് എന്നെന്നും സൂക്ഷിക്കാൻ ആണ് പിറന്നാൾ സമ്മാനമായി വാൾ നൽകിയത്,

വാളിന്റെ ചിത്രം പ്രഭുവിന്റെ മകനായ വിക്രം പ്രഭു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഒപ്പം ഈ അമൂല്യ സമ്മാനം നൽകിയ പ്രഭാസിന് നന്ദി അറിയിക്കുകയും ചെയ്തു.  സഹോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് പ്രഭാസ്.

200 കോടി ബഡ്ജറ്രിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്രദ്ധ കപൂറാണ് നായിക. മുംബയ്, ഹൈദരാബാദ്, ദുബായ്, അബുദാബി, യൂറോപ്പ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.