യോഗ ഗുരും ബാബാ റാം ദേവ് ബോളിവുഡ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക്.'യേ ഹൈ ഇന്ത്യ' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ബാബാ രാം ദേവ് ബോളിവുഡിൽ എത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രചാരകനായി എത്തുമെന്നാണ് സൂചനകൾ എങ്കിലും ചിത്രത്തിൽ ഒരു വേഷവും രാം ദേവിനുള്ളതായും അണിയറ പ്രവർത്തകരിൽ നിന്ന് റിപ്പോർട്ടുകളുണ്ട്.

ഗവീ ചഹൽ, ദീന ഉപ്പൽ എന്നിവരാണ് മുഖ്യ വേഷങ്ങൾ ചെയ്യുന്നത്. ഓഗസ്റ്റ് 18ന് ചിത്രം റിലീസ് ചെയ്യും. ലോകത്തെ മുഴുവൻ നയിക്കാനുള്ള കഴിവുണ്ട് ഇന്ത്യയ്ക്ക്. അതാണി ചിത്രം വരച്ചു കാട്ടുന്നത്. ഒരുപാട് ആലോചിച്ച ശേഷമാണ് ഇങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാകാൻ തീരുമാനിക്കുന്നത്. ഇന്ത്യക്കാരെല്ലാം സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബാബാ രാം ദേവ് പറഞ്ഞു. 'സയ്യ സയ്യ' എന്ന ഗാന രംഗത്തിലൂടെയാണ് ബാബയുടെ അരങ്ങേറ്റം.