പഞ്ച്കുല (ചണ്ഡീഗഡ്): ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിമിനെതിരായ പീഡനക്കേസിൽ സിബിഐ. കോടതി ഇന്ന് വിധി പറയും. വിധിപ്രസ്താവ വേളയിൽ 23 സെക്ടറിലെ നാം ചർച്ച ഘറിലേക്ക് ദേരാ സച്ചാ സൗദാ പ്രവർത്തകരുടെ ഒഴുക്ക്. ഇതുവരെ എത്തിയത് അരലക്ഷത്തോളം അനുയായികൾ. അതിനിടെ സ്ഥിതി ഗതി നേരിടാൻ പഞ്ചാബിലും ഹരിയാനയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. വിധി റാം റഹീം സിങ്ങിന് അനുകൂലമായാലും പ്രതികൂലമായാലും സംഘർഷസ്ഥിതിക്കു സാധ്യതയുണ്ടെന്നാണ് അനുമാനം.

അതിനിടെ, നാം ചർച്ച ഘറിൽ ദേരാ സച്ചാ സൗദാ പ്രവർത്തകർ ആയുധങ്ങളും പെട്രോളും ഡീസലും കരുതിവച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഭട്ടിൻഡ, മാൻസ, മോഗ, ഫസിലിക്ക, സാൻഗ്രർ, പട്യാല എന്നിവിടങ്ങളിൽ നിന്നൊക്കെ ധാരാളം പ്രവർത്തകരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും ഇതിലുണ്ട്. ഇതും സുരക്ഷാ ഉദ്യോഗസ്ഥരെ വലിക്കുന്നുണ്ട്.

സിരാഖ്പുർ- പഞ്ച്കുല െഹെവേയിൽ പൊലീസ് ഓട്ടോറിക്ഷകളും ബസുകളും തടഞ്ഞു ദേഹപരിശോധനയടക്കം നടത്തുന്നുണ്ട്. പ്രവർത്തകരുടെ ഒഴുക്കിനു തടയിടാൻ ഏറെ പണിപ്പെട്ട പൊലീസ് സിറാക്ക്പുരിലെ പ്രധാന ജങ്ഷനിൽ വാഹനങ്ങൾ തടഞ്ഞു. എന്നാൽ, നഗരത്തിലേക്കു പ്രവർത്തകർ കാൽനടയായി മുന്നേറിയതോടെ ഈ നീക്കം പാളി. ഹൈവേ പരിസരമായതിനാൽ െഹെവേ അടച്ച് സെക്ടർ 23 ലെ തിരക്ക് നിയന്ത്രിക്കാവുന്നതേയുള്ളൂ. എന്നാൽ, പ്രവർത്തകർ നഗരം െകെയടക്കിയാൽ സ്ഥിതി നിയന്ത്രണരഹിതമായേക്കും.

സെക്ടർ 16 ലെ ക്രിക്കറ്റ് സ്റ്റേഡിയം താൽക്കാലിക ജയിലാക്കിയുള്ള കരുതൽ നടപടിയാണ് ചണ്ഡീഗഡ് ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്. സ്റ്റേഡിയം ജയിലാക്കി മാറ്റാൻ പൊലീസിനു നിർദ്ദേശം നൽകിക്കഴിഞ്ഞു. ക്രമസമാധാനപാലനം ഉറപ്പുവരുത്താൻ ഉന്നതോദ്യോഗസ്ഥരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കനത്ത ജാഗ്രതാ നിർദ്ദേശമാണ് ഹരിയാനയിലും പഞ്ചാബിലും നൽകിയിരിക്കുന്നത്.

2002 ലാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം ഗുർമീത് റാം റഹിമിനെതിരേ സിബിഐ. പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. ഹരിയാനയിലെ സിർസയിലുള്ള ദേരാ ക്യാമ്പസിൽ രണ്ടു വനിതാ അനുയായികളെ പീഡിപ്പിച്ചെന്നാണു ദേരാ സച്ചാ സൗദ തലവനെതിരായ ആരോപണം. 2007 ലാണു സിബിഐ. കുറ്റപത്രം സമർപ്പിച്ചത്. വിധിപ്രഖ്യാപന വേളയിൽ കോടതിയിൽ നേരിട്ടു ഹാജരാകാൻ 23 സെക്ടർ തലവനോടു കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് നഗരത്തിലെത്തുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്തു സ്റ്റേഡിയത്തിലേക്കു മാറ്റുമെന്നു ചണ്ഡിഗഡ് ഭരണകൂടം ചൊവ്വാഴ്ച അറിയിച്ചു. 15.32 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്റ്റേഡിയത്തിന് ഇരുപതിനായിരത്തിലധികം ആളുകളെ ഉൾക്കൊള്ളാനാകും. സ്ഥിതിഗതികൾ സാധാരണ നില െകെവരിക്കുന്നതുവരെ ആളുകളെ സ്റ്റേഡിയത്തിൽനിന്നു പുറത്തുവിടില്ലെന്നും അധികൃതർ അറിയിച്ചു.