- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശാറാം ബാപ്പുവിനും ഗുർമീതിനും കൂട്ടായി ഇനി ബാബാ സച്ചിദാനന്ദനും; ആശ്രമത്തിലെ നാല് വനിതകളെ ബലാൽസംഘം ചെയ്തത് 2008 മുതൽ; നിരവധി സ്ത്രീകൾ ദിനം പ്രതി പീഡനത്തിനരായാകുന്നു; സൗകര്യമേർപ്പെടുത്താൻ ബാബയുടെ അനുയായികളായ സ്ത്രീകളും; ഉത്തർ പ്രദേശിലെ ബാബ ഒളിവിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ ആശ്രമത്തിൽ കൂട്ട ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തിക്കൊണ്ടാണ് ന്‌ല് വനിതാ അന്തേവാസികൾ രംഗത്തെത്തിയത്. ഇന്ത്യയിലുട നീളം ആശ്രമമുള്ള സന്യാസി ബാബാ സച്ചിദാനന്ദിനെതിരേയാണ് ആശ്രമ അന്തോവാസികളായ യുവതികൾ രംഗത്ത് വന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ ബസ്തിയിൽ ശാന്ത് കുടീർ ആശ്രമം നടത്തുന്ന ആൾദൈവമാണ് ബാബ സച്ചിദാനന്ദ്. ''പന്ത്രണ്ടാം വയസ്സിൽ 2008 ൽ ഛത്തീസ്‌ഗഡിൽ നിന്നുമാണ് ഇവിടെ എത്തിയത്. പറയുന്ന കാര്യങ്ങൾ എന്തെങ്കിലും ചെയ്യാൻ മടിച്ചെന്നാൽ മൂന്ന് ബാബമാർ ചേർന്ന് ബലാത്സംഗം ചെയ്യുമായിരുന്നു. ഇന്ത്യയിൽ ഉടനീളം ആശ്രമമുള്ള അയാൾ തടവിൽ പാർപ്പിച്ച് മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു.'' എന്നാണ് കൂട്ട ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീ പറഞ്ഞത്.ആശ്രമം അന്തേവാസികളായിരുന്ന നാല് യുവതികളാണ് പീഡനാരോപണവുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ഇവർ ഒളിവിൽപോയിരിക്കുകയാണ്. ബാബാ സച്ചിദാനന്ദന്റെ രണ്ട് അനുയായികൾക്കെതിരേയും ഇവർ പരാതി നൽകിയിട്ടുണ്ട്. മൂന
ലഖ്നൗ: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ ആശ്രമത്തിൽ കൂട്ട ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തിക്കൊണ്ടാണ് ന്‌ല് വനിതാ അന്തേവാസികൾ രംഗത്തെത്തിയത്. ഇന്ത്യയിലുട നീളം ആശ്രമമുള്ള സന്യാസി ബാബാ സച്ചിദാനന്ദിനെതിരേയാണ് ആശ്രമ അന്തോവാസികളായ യുവതികൾ രംഗത്ത് വന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ ബസ്തിയിൽ ശാന്ത് കുടീർ ആശ്രമം നടത്തുന്ന ആൾദൈവമാണ് ബാബ സച്ചിദാനന്ദ്.
''പന്ത്രണ്ടാം വയസ്സിൽ 2008 ൽ ഛത്തീസ്‌ഗഡിൽ നിന്നുമാണ് ഇവിടെ എത്തിയത്. പറയുന്ന കാര്യങ്ങൾ എന്തെങ്കിലും ചെയ്യാൻ മടിച്ചെന്നാൽ മൂന്ന് ബാബമാർ ചേർന്ന് ബലാത്സംഗം ചെയ്യുമായിരുന്നു. ഇന്ത്യയിൽ ഉടനീളം ആശ്രമമുള്ള അയാൾ തടവിൽ പാർപ്പിച്ച് മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു.'' എന്നാണ് കൂട്ട ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീ പറഞ്ഞത്.ആശ്രമം അന്തേവാസികളായിരുന്ന നാല് യുവതികളാണ് പീഡനാരോപണവുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ഇവർ ഒളിവിൽപോയിരിക്കുകയാണ്.
ബാബാ സച്ചിദാനന്ദന്റെ രണ്ട് അനുയായികൾക്കെതിരേയും ഇവർ പരാതി നൽകിയിട്ടുണ്ട്. മൂന്നു പേരും ചേർന്ന് തങ്ങളെ പല തവണ ബലാത്സംഗം ചെയ്തിരുന്നു എന്നാണ് ഇവരുടെ ആരോപണം. തങ്ങളെ ബലാത്സംഗം ചെയ്യാനും കെട്ടിയിട്ട് ലൈംഗികാതിക്രമം നടത്താനും രണ്ടു സ്ത്രീകളായിരുന്നു ഇയാൾക്ക് കൂട്ടായി ഉണ്ടായിരുന്നത് എന്നും ഇവർ പറയുന്നു.ബാബ സച്ചിദാനന്ദിനുപുറമേ ചേതനാനന്ദ്, വിശ്വാനന്ദ്, ഭൈരജ്യാനന്ദ് എന്നീ സ്വാമിമാർക്കും സഹായികളായ രണ്ട് സ്ത്രീകൾക്കുമെതിരേയാണ് യുവതികൾ ബസ്തി പൊലീസിന് പരാതി നൽകിയത്.
പരാതി ഉന്നയിച്ചവരിൽ ഒരു യുവതി 12 വയസ്സുമുതൽ മഠത്തിലെ അന്തേവാസിയാണെന്നും ഛത്തീസ്‌ഗഢുകാരിയായ ഇവർ 2008-ലാണ് മഠത്തിലെത്തിയത് മുതൽ പീഡനത്തിന് ഇരയാവുന്നെന്നും അവർ പറയുന്നു. പല സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികൾ മഠത്തിൽ അന്തേവാസികളായി എത്തുന്നുണ്ടെന്നും പലരും ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാവാറുണ്ടെന്നും പരാതിക്കാർ പറഞ്ഞു. പുറത്തുനിന്നുള്ളവർക്ക് മഠത്തിൽ പ്രവേശിക്കുന്നതിന് കർശനവിലക്കുണ്ട്. പുറത്തു നിന്നുള്ള ആൾക്കാർക്ക മഠത്തിൽ പ്രവേശന നിയന്ത്രണം ഉള്ളതിനാൽ ആ സൗകര്യമാണ് സ്വാമിമാർ മുതലാക്കുന്നത്. യുവതികളുടെ ശരീരത്ത് ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
സഹാ ആശ്രമത്തിൽ വെച്ച് പീഡനത്തിനിരയായി എന്ന ആരോപണത്തിൽ കുടുങ്ങുന്ന ഏറ്റവും പുതിയയാളാണ് സച്ചിദാനന്ദൻ. നേരത്തേ ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് രാംറഹീം സിംഗിന് എതിരേ രണ്ടു സ്ത്രീകൾ രംഗത്ത് വന്നതിനെ തുടർന്ന് ബലാത്സംഗക്കേസിൽ ഗുർമീത് ജയിലിലാണ് ഉള്ളത്. രാം റഹീമിന് 20 വർഷ തടവാണ് കിട്ടിയത്.
അതേസമയം ലൈംഗികപീഡനത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണെന്നും ബസ്തി പൊലീസ് സൂപ്രണ്ട് സങ്കൽപ് ശർമ പറഞ്ഞു. യുവതികളെ ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ അടയാളങ്ങൾ അവരുടെ ശരീരത്തിലുണ്ട്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.
എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച സച്ചിദാനന്ദ് നേരത്തേ പുറത്താക്കപ്പെട്ട യുവതികൾ പ്രതികാരം തീർക്കുകയാണെന്നാണ് പ്രതികരിച്ചിരിക്കുന്നത്. പരാതികൾ കെട്ടിച്ചമച്ചതാണെന്ന് ആശ്രമം വക്താവ് ധരംരാജ് ചൗധരി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിക്കാരെ നേരത്തേ മഠത്തിൽനിന്ന് പുറത്താക്കിയതാണെന്നും ഇവർ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പരാതി ഉയരുകയും പൊലീസ് കേസെടുക്കുകയും ചെയ്ത സാഹചര്യത്തിൽ ആൾദൈവവും സഹായികളായ സ്വാമിമാരും ഒളിവിലാണ്.