- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബരാക് ഒബാമയുടെ പ്രസിഡന്റ് പദവി....ലോകത്തെ നടുക്കിയ സുനാമി...വേൾഡ് ട്രേഡ് സെന്റർ ആക്രമണം...ഐസിസിന്റെ ഉദയം...എല്ലാം കൃത്യമായി പ്രവചിച്ച് പത്തുകൊല്ലം മുമ്പ് മരിച്ച ബൾഗേറിയക്കാരി പറഞ്ഞത് ഒബാമ അവസാനത്തെ അമേരിക്കൻ പ്രസിഡന്റ് ആകുമെന്ന്; ട്രംപിന് എന്തു പറ്റുമെന്ന ആശങ്കയിൽ ലോകം
ബാൾക്കൻസിലെ നോട്രഡാമസ് എന്നാണ് ബാബ വാംഗയെ വിശേഷിപ്പിച്ചിരുന്നത്. കാഴ്ചയുണ്ടായിരുന്നില്ലെങ്കിലും ലോകത്ത് വരാനിരിക്കുന്ന വിപത്തുകളടക്കം പലതും കൃത്യമായി പ്രവചിക്കാൻ ഈ ബൾഗേറിയക്കാരിക്ക് സാധിച്ചിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണവും സുനാമിയും കൃത്യമായി പ്രവചിച്ച ബാബ വാംഗ, അമേരിക്കയുടെ പ്രസിഡന്റായി ബരാക് ഒബാമ വരുമെന്നും കൃത്യമായി പ്രവചിച്ചിരുന്നു. 1996-ൽ 85-ാമത്തെ വയസ്സിൽ മരിച്ച വാംഗയുടെ പ്രവചനങ്ങൾ 85 ശതമാനവും കൃത്യമായി ഫലിച്ചിരുന്നു. അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റായി കറുത്തവർഗക്കാരൻ വരുമെന്നായിരുന്നു വാംഗയുടെ പ്രവർത്തനം. കൃത്യമായി ഒബാമ പ്രസിഡന്റായി. ഒബാമ അമേരിക്കയുടെ അവസാനത്തെ പ്രസിഡന്റായിരിക്കുമെന്നും അവർ പ്രചരിച്ചിരുന്നു. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അമേരിക്കയ്ക്കും എന്തു സംഭവിക്കുമെന്നാണ് വാംഗയുടെ അനുയായികൾ ഇപ്പോൾ ആശങ്കയോടെ നോക്കുന്നത്. നൂറുകണക്കിന് പ്രവചനങ്ങളാണ് വാംഗ നടത്തിയിട്ടുള്ളത്. മുസ്ലിം യുദ്ധവും അവർ പ്രവചിച്ചിരുന്നു. 2010ലെ അറബ് വസന്തത്തോടെ തുടങ്ങിയ യുദ്ധം ഐസിസിന്റെ പിറവി
ബാൾക്കൻസിലെ നോട്രഡാമസ് എന്നാണ് ബാബ വാംഗയെ വിശേഷിപ്പിച്ചിരുന്നത്. കാഴ്ചയുണ്ടായിരുന്നില്ലെങ്കിലും ലോകത്ത് വരാനിരിക്കുന്ന വിപത്തുകളടക്കം പലതും കൃത്യമായി പ്രവചിക്കാൻ ഈ ബൾഗേറിയക്കാരിക്ക് സാധിച്ചിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണവും സുനാമിയും കൃത്യമായി പ്രവചിച്ച ബാബ വാംഗ, അമേരിക്കയുടെ പ്രസിഡന്റായി ബരാക് ഒബാമ വരുമെന്നും കൃത്യമായി പ്രവചിച്ചിരുന്നു.
1996-ൽ 85-ാമത്തെ വയസ്സിൽ മരിച്ച വാംഗയുടെ പ്രവചനങ്ങൾ 85 ശതമാനവും കൃത്യമായി ഫലിച്ചിരുന്നു. അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റായി കറുത്തവർഗക്കാരൻ വരുമെന്നായിരുന്നു വാംഗയുടെ പ്രവർത്തനം. കൃത്യമായി ഒബാമ പ്രസിഡന്റായി. ഒബാമ അമേരിക്കയുടെ അവസാനത്തെ പ്രസിഡന്റായിരിക്കുമെന്നും അവർ പ്രചരിച്ചിരുന്നു. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അമേരിക്കയ്ക്കും എന്തു സംഭവിക്കുമെന്നാണ് വാംഗയുടെ അനുയായികൾ ഇപ്പോൾ ആശങ്കയോടെ നോക്കുന്നത്.
നൂറുകണക്കിന് പ്രവചനങ്ങളാണ് വാംഗ നടത്തിയിട്ടുള്ളത്. മുസ്ലിം യുദ്ധവും അവർ പ്രവചിച്ചിരുന്നു. 2010ലെ അറബ് വസന്തത്തോടെ തുടങ്ങിയ യുദ്ധം ഐസിസിന്റെ പിറവിക്കും മുസ്ലിം ലോകത്ത് സംഘർഷത്തിനും വഴിതുറന്നുവെന്ന് അനുയായികൾ പറയുന്നു. എല്ലാം വെള്ളത്തിലാക്കുന്ന വലിയൊരു തിരവരുമെന്നതും അവരുടെ പ്രവചനങ്ങലിലൊന്നായിരുന്നു. 2004-ലെ സുനാമി അതിന് തെളിവാണ്. രണ്ട് ഉരുക്കുപക്ഷികൾ അമേരിക്കയിൽ ആക്രമണം നടത്തുമെന്നായിരുന്നു മറ്റൊരു പ്രവചനം. 2001-ൽ വേൾഡ് ട്രേഡ് സെന്ററിലേക്ക് രണ്ട് വിമാനങ്ങൾ ഇടിച്ചുകയറ്റി അൽഖ്വെയ്ദ നടത്തിയ ഭീകരാക്രമണം ആ പ്രവചനവും ശരിയാണെന്ന് തെളിയിച്ചു.
കാലാവസ്ഥ വ്യതിയാനവും വാംഗ കൃത്യമായി പ്രവചിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ധ്രുവങ്ങളിലെ മഞ്ഞുകട്ടകൾ ഉരുകുമെന്നും സമുദ്ര നിരപ്പ് വൻതോതിൽ ഉയരുമെന്നുമായിരുന്നു 60 വർഷം മുമ്പ് വാംഗയുടെ പ്രവചനം. ബൾഗേറിയയിൽ വലിയൊരു അനുയായി വൃന്ദമാണ് വാംഗയെ ആദരിച്ചിരുന്നത്. രാഷ്ട്രത്തലവന്മാരടക്കമുള്ളവർ ഇവരുടെ പ്രവചനങ്ങൾ തേടിയെത്താറുണ്ടായിരുന്നു.