- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുങ്ങളെ വിൽക്കുന്ന റാക്കറ്റിനെ പറ്റി അന്വേഷിച്ചെത്തിയ പൊലീസ് വാങ്ങുന്നവരേയും വിൽക്കുന്നവരേയും കണ്ട് ഞെട്ടി; നിർധന കുടുംബങ്ങളിലെ പിഞ്ചോമനകളെ നാലര ലക്ഷംവരെ നൽകി വാങ്ങിയത് ഡോക്ടർമാരും ടെക്കിയും; പതിനായിരങ്ങൾ കൊടുത്ത് വാങ്ങുന്ന കുഞ്ഞുങ്ങളെ വിൽക്കുന്നത് ലക്ഷങ്ങളുടെ 'മോഹവില' പറഞ്ഞ്
മുംബൈ: പാവപ്പെട്ട വീടുകളിലെ കുഞ്ഞുങ്ങളെ വൻ വിലയ്ക്ക് സമ്പന്നർക്ക് വിൽക്കുന്ന റാക്കറ്റുകൾ വീണ്ടും സജീവമാകുന്നു. അടുത്തിടെ മൂന്നു കുഞ്ഞുങ്ങളെ നാലുമുതൽ നാലര ലക്ഷം രൂപവരെ ഈടാക്കി രണ്ട് ഡോക്ടർ ദമ്പതിമാർക്കും ബാംഗ്‌ളൂരിലെ ഒരു ടെക്കിക്കും ഈ റാക്കറ്റ് വിറ്റതായ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കുഞ്ഞുങ്ങളെ വിൽക്കുന്ന റാക്കറ്റിനെ പറ്റി അന്വേഷിക്കുന്ന വദാല പൊലീസ് ഇവർ വാർലിയിലെ ഒരു ഡോക്ടർക്കും ബംഗളൂരുവിലെ ഒരു സോഫ്റ്റ് വെയർ എൻജിനീയർക്കും താനെയിലെ ഗൈനക്കോളജിസ്റ്റ്-പീഡിയാട്രീഷൻ ദമ്പതിമാർക്കും വിറ്റതായാണ് കണ്ടെത്തിയത്. നിർധന കുടുംബങ്ങളിൽ പിറക്കുന്ന കുഞ്ഞുങ്ങളെയാണ് ഇവർ ഇത്തരത്തിൽ വിൽപന നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ മൂന്നു സെറ്റ് വാങ്ങലുകാരേയും വിൽപനക്കാരേയും കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. വലാഡ ട്രക്ക് ടെർമിനൽ പൊലീസ് കഴിഞ്ഞ മാസം ജൂലിയ ഫെർണാണ്ടസ് എന്ന 29 കാരിയെ അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടങ്ങിയത്. ഏഴുദിവസം മാത്രം പ്രായ
മുംബൈ: പാവപ്പെട്ട വീടുകളിലെ കുഞ്ഞുങ്ങളെ വൻ വിലയ്ക്ക് സമ്പന്നർക്ക് വിൽക്കുന്ന റാക്കറ്റുകൾ വീണ്ടും സജീവമാകുന്നു. അടുത്തിടെ മൂന്നു കുഞ്ഞുങ്ങളെ നാലുമുതൽ നാലര ലക്ഷം രൂപവരെ ഈടാക്കി രണ്ട് ഡോക്ടർ ദമ്പതിമാർക്കും ബാംഗ്‌ളൂരിലെ ഒരു ടെക്കിക്കും ഈ റാക്കറ്റ് വിറ്റതായ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
കുഞ്ഞുങ്ങളെ വിൽക്കുന്ന റാക്കറ്റിനെ പറ്റി അന്വേഷിക്കുന്ന വദാല പൊലീസ് ഇവർ വാർലിയിലെ ഒരു ഡോക്ടർക്കും ബംഗളൂരുവിലെ ഒരു സോഫ്റ്റ് വെയർ എൻജിനീയർക്കും താനെയിലെ ഗൈനക്കോളജിസ്റ്റ്-പീഡിയാട്രീഷൻ ദമ്പതിമാർക്കും വിറ്റതായാണ് കണ്ടെത്തിയത്. നിർധന കുടുംബങ്ങളിൽ പിറക്കുന്ന കുഞ്ഞുങ്ങളെയാണ് ഇവർ ഇത്തരത്തിൽ വിൽപന നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഞങ്ങൾ മൂന്നു സെറ്റ് വാങ്ങലുകാരേയും വിൽപനക്കാരേയും കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. വലാഡ ട്രക്ക് ടെർമിനൽ പൊലീസ് കഴിഞ്ഞ മാസം ജൂലിയ ഫെർണാണ്ടസ് എന്ന 29 കാരിയെ അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടങ്ങിയത്. ഏഴുദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ മുന്ന ഷെയ്ക്ക് -ഷാസിയ ദമ്പതിമാരിൽ നിന്ന് 20,000 രൂപയ്ക്ക് വാങ്ങി ഒന്നരലക്ഷം രൂപയ്ക്ക് മറിച്ചുവിൽപനയക്ക് ഒരുങ്ങുമ്പോഴാണ് ജൂലിയ പിടിയിലാവുന്നത്.
കുഞ്ഞിനെ പൊലീസ് ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. ജുവനൈൽ ജസ്റ്റീസ് ബോർഡ് കുഞ്ഞിന് അധിരാജ് എന്ന് പേരുമിട്ടു. പിതാവ് മുന്ന ഷെയ്ഖിനെയും പൊലീസ് അറസ്റ്റുചെയ്തു. ഒരു ലക്ഷം രൂപയുടെ ലോൺ തിരിച്ചടയ്ക്കാൻ വേണ്ടിയാണ് കുഞ്ഞിനെ വിറ്റതെന്നാണ് ഈ പിതാവ് പറയുന്നത്.
ജൂലിയയുടെ മുൻ വിൽപനകൾ അന്വേഷിച്ചപ്പോഴാണ് മറ്റ് ഇടപാടുകളും പുറത്തുവന്നത്. ബംഗളൂരുവിലെ സോഫ്റ്റ് വെയർ എൻജിനീയർ നാലര ലക്ഷം രൂപ നൽകിയും താനെയിലെ ഡോക്ടർ ദമ്പതിമാർ നാലുലക്ഷം നൽകിയുമാണ് കുഞ്ഞിനെ വാങ്ങിയത്. വർളിയിലെ ഡോക്ടർ എത്ര തുകയ്ക്കാണ് കുഞ്ഞിനെ വാങ്ങിയതെന്ന് അറിവായിട്ടില്ല.
ഈ ഡോക്ടറുടെ കീഴിൽ ചികിത്സ തേടിയെത്തിയ ജൂലിയ അങ്ങനെ പരിചയത്തിലാവുകയായിരുന്നു. എന്നാൽ ഇവരുടെ അക്കൗണ്ടിൽ നിന്ന് പണമൊന്നും കണ്ടെത്താനായില്ല. കുഞ്ഞുങ്ങളെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്കടത്തുകാരായ വേറെ ചില റാക്കറ്റുകളെ പറ്റിയും അന്വേഷണം നടക്കുന്നു.