- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയറിങ് ബോർഡിൽ മലയാളി തിളക്കം: ബാബു വർഗീസ് ഫ്‌ളോറിഡ ബോർഡ് ഓഫ് പ്രൊഫഷണൽ എൻജിനീയറേഴ്‌സ് നിർവ്വഹണ സമിതിയിൽ
മയാമി: ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയിറിങ് തൊഴിൽ മേഖലയെ പ്രൊഫഷണൽ രീതിയിൽ ക്രമീകരിച്ച് ചിട്ടപ്പെടുത്തി നിയന്ത്രിക്കുന്ന ഫ്‌ളോറിഡ ബോർഡ് ഓഫ് പ്രൊഫഷണൽ എൻജിനീയറേഴ്‌സ് നിർവ്വഹണ സമിതിയിലേയ്ക്ക് ബാബു വർഗ്ഗീസിനെ ഫ്‌ളോറിഡ ഗവർണ്ണർ റിസ്‌ക്‌സ്‌കോട്ട് നിയമിച്ചു. ഈ നിയമന ഉത്തരവ് 2015 ഫെബ്രുവരി മുതൽ പ്രാബല്യത്തിലാണ്. 1917-ൽ ഫ്‌ളോറിഡ സംസ്ഥാന നിയമ
മയാമി: ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയിറിങ് തൊഴിൽ മേഖലയെ പ്രൊഫഷണൽ രീതിയിൽ ക്രമീകരിച്ച് ചിട്ടപ്പെടുത്തി നിയന്ത്രിക്കുന്ന ഫ്‌ളോറിഡ ബോർഡ് ഓഫ് പ്രൊഫഷണൽ എൻജിനീയറേഴ്‌സ് നിർവ്വഹണ സമിതിയിലേയ്ക്ക് ബാബു വർഗ്ഗീസിനെ ഫ്‌ളോറിഡ ഗവർണ്ണർ റിസ്‌ക്‌സ്‌കോട്ട് നിയമിച്ചു. ഈ നിയമന ഉത്തരവ് 2015 ഫെബ്രുവരി മുതൽ പ്രാബല്യത്തിലാണ്.
1917-ൽ ഫ്‌ളോറിഡ സംസ്ഥാന നിയമനിർമ്മാണ സമിതിയാണ് എൻജിയറിങ് ബോർഡ് രൂപീകരിച്ചത്. സംസ്ഥാനത്തെ എൻജിനീയറിങ് നിർമ്മാണ പ്രവർത്തനങ്ങൾ വ്യക്തികളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷിതത്വം നല്കുന്നതിനും, ഇന്ന് ഫ്‌ളോറി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാനിരിക്കുന്ന മുപ്പത്തയ്യായിരം എൻജിനീയറിങ് ലൈസെൻസികളുടെ അപേക്ഷകൾ പരിശോധിക്കുന്നതിനും പരീക്ഷകൾ നടത്തുന്നതിനും അർഹരായവർക്ക് ലൈസൻസുകൾ പുതുക്കി നല്കുന്നതിനും കുറ്റക്കാർക്കെതിരെ ശിക്ഷണ നടപടികൾ കൈക്കൊള്ളുന്നതിനും ഈ ബോർഡിനധികാരമുണ്ട്.
1984-ൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടി, സ്‌കോളർഷിപ്പോടുകൂടി അമേരിക്കയിൽ ഉപരിപഠനെത്തിയ ബാബു വർഗ്ഗീസ് എൻജിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടി. ഇന്ന് ഫ്‌ളോറിഡായിലും, കേരളത്തിലുമായുള്ള ആപ്‌ടെക് എൻജിനീയറിങ് ഇൻ കോർപ്പറേഷന്റെ പ്രസിഡന്റും, പ്രിൻസിപ്പൽ എൻജിനീയറുമാണ്.
അമേരിക്കയിലെ ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ എൻജിനീയറിങ് ലൈസൻസുള്ള ഇദ്ദേഹം ഡിസൈൻ ചെയ്തത് പൂർത്തീകരിച്ച വലിയ ഷോപ്പിങ് മാളുകൾ, ഹൈറെയ്‌സ് ബിൽഡിംഗുകൾ, ക്രൂസ് ടെർമിനലുകൾ, എയർപോർട്ടുകൾ, വേയ്സ്റ്റ് റ്റു എനർജി ഫെസിലിറ്റികൾ, ഹോട്ടലുകൾ, ഡിപ്പാർട്ടുമെന്റ് മെയിൻ സ്റ്റോറുകൾ തുടങ്ങിയവ അനേകമാണ്. കൂടാതെ ഫോറൻസിക് എൻജിനീയറിങ് വിദഗ്ദ്ധനായി കോടതിയിൽ എക്‌സ്‌പേർട്ട് വിറ്റ്‌നസായും പ്രവർത്തിക്കുന്നു.
ഫ്‌ളോറിഡായിലെ വിവിധ മതസ്ഥാപനങ്ങളുടെയും, നിർമ്മാണപ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സേവനം സൗജന്യമായി നല്കാറുണ്ട്.
അമേരിക്കയിലെ ഏറ്റം വലിയ ഗാന്ധി സ്‌ക്വയർ സൗത്ത് ഫ്‌ളോറിഡായിലെ ഡേവി നഗരസഭ അനുവദിച്ചു നല്കിയ ഫാൽക്കൺ ലീയ പാർക്കിൽ മനോഹരമായി ഡിസൈൻ ചെയ്ത് പൂർത്തീകരിച്ചതിന് ബാബു വർഗീസിനെ ഇന്ത്യയുടെ മുൻപ്രസിഡന്റ് ഡോ.എ.പി.ജെ. അബ്ദുൾ കലാം അഭിനന്ദിച്ചിരുന്നു.
തൃശൂർ അയ്യന്തോൾ കരേരകാട്ടിൽ വറീത് സെലീന ദമ്പതികളുടെ സീമന്ത പുത്രനായ ബാബു വർഗീസ് ഫോർട്ട് ലൗഡർഡേയിൽ താമസിക്കുന്നു. ഭാര്യ ആഷ (സിപിഎ) മക്കളായ ജോർജ്ജ്, ആന്മരിയായും, പിതാവിന്റെ പാത പിന്തുടർന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിൽ സ്ട്രക്ച്ചറൽ എൻജിനീയറിംഗിനു പഠിക്കുന്നു. ഇളയമകൻ പോൾ സ്‌കൂൾ വിദ്യാർത്ഥിയാണ്.