ഇടുക്കി:മാതൃഭൂമി ദിനപത്രത്തിന്റെ ചെറുതോണി ലേഖകൻ ഇടുക്കി വെള്ളക്കയം തോട്ടുമുഖത്ത് ടി. ബി ബാബുക്കുട്ടൻ (47) ഇടുക്കി മെഡിക്കൽ കോളേജിൽ അന്തരിച്ചു. മൾട്ടിപ്പിൾ മൈലേമ എന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെ കൊവിഡും, ന്യുമോണിയയും പിടിപെട്ടു. ഒരു മാസമായി കാരിത്താസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.

തുടർ ചികിത്സ ഇല്ല എന്ന് കാരിത്താസ് വിധി എഴുതിയതിനെ തുടർന്ന് ഇന്നലെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. ഇവിടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ബാബുക്കുട്ടൻ ഇന്ന് രാവിലെ 6.40 ന് മണമടയുകയായിരുന്നു.
സംസ്‌കാരംവൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ ദീപ. മക്കൾ: നന്ദന, ദീപക്.