- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് എംഎൽഎയ്ക്ക് മലമ്പുഴയിൽ എന്താണ് കാര്യം?; ചിന്തയ്ക്ക് ഇടനൽകാതെ ഓടിയെത്തിയ ആർദ്രയുടെ പേരാണ് മനുഷ്യത്വമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഷാഫി പറമ്പിൽ എം എൽ എ യ്ക്ക് പ്രത്യേകം നന്ദി അറിയിച്ച് ബാബുവിന്റെ ഉമ്മയും
പാലക്കാട് : ബാബു സൈന്യത്തിന്റെ തോളിലേറി ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ഒപ്പം നിന്നവർക്ക് ഹൃദയം തൊട്ട് നന്ദി പറയുകയാണ് ബാബുവിന്റെ ഉമ്മ. ഇക്കൂട്ടത്തിൽ ഇന്നലെ മുതൽ സജീവമായി ഒപ്പം നിന്ന ഷാഫി പറമ്പിൽ എംഎൽഎയുടെ പേരെടുത്ത് ഉമ്മ പ്രത്യേകം നന്ദി പറയുകയും ചെയ്തു.
പാലക്കാട് എംഎൽഎയ്ക്ക് മലമ്പുഴയിൽ എന്താണ് കാര്യം എന്ന് ചോദിച്ചവർക്ക് മറുപടിയായി മാറുകയാണ് ഉമ്മയുടെ ഈ വാക്കുകൾ. അപകടം അറിഞ്ഞപ്പോൾ തന്നെ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് തിരിച്ച ഷാഫിയെ കുറിച്ച് യൂത്ത് കോൺഗ്രസിലെ സഹപ്രവർത്തകനും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രാഹുൽ മാങ്കൂട്ടത്തിലും കുറിപ്പ് പങ്കിട്ടു.
ഉമ്മയെ ആശ്വസിപ്പിക്കുന്നതിനൊപ്പം ഡ്രോൺ എത്തിക്കാനും മലമ്പുഴ എംഎൽഎ എ. പ്രഭാകരനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഏകോപിപ്പിക്കാനും ഷാഫി മുന്നിട്ടുനിന്നിരുന്നുവെന്ന് രാഹുൽ കുറിപ്പിൽ പറയുന്നു.
രാഹുലിന്റെ കുറിപ്പ് ഇങ്ങനെ:
ഷാഫി പറമ്ബിൽ എന്ന പൊതു പ്രവർത്തകനോട്, ജനപ്രതിനിധിയോട് ഏറെ ബഹുമാനം തോന്നിയ ദിവസമാണ്. ഇന്നലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ രാജ്ഭവൻ മാർച്ചിന് വേണ്ടി പാലക്കാട് നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു അദ്ദേഹം. മൂന്ന് ദിവസം തിരുവനന്തപുരത്ത് തന്നെ തുടരേണ്ട അടിയന്തര സാഹചര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. മന്ത്രിമാരെയടക്കം കണ്ട് ചെയ്ത് തീർക്കേണ്ടുന്ന ഉദ്യമങ്ങളുമായാണ് അദ്ദേഹം എത്തിയത്.
അദ്ദേഹത്തെ കണ്ടപ്പോൾ മുതൽ ആകെ ഡിസ്റ്റർബ്ഡായിട്ടാണ് തോന്നിയത്. അന്വേഷിച്ചപ്പോഴാണ് മലമ്ബുഴ ചേറാട് മലമുകളിൽ അകപ്പെട്ട ബാബുവിന്റെ വിവരം അറിയുന്നത്.പിന്നെ അദ്ദേഹം തുടർച്ചയായ ഫോൺ കോളുകളിലൂടെ റവന്യു മന്ത്രി, സ്ഥലം ങഘഅ അ പ്രഭാകരൻ, ജില്ലാ കളക്ടർ, ഉന്നത സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിച്ച് രക്ഷാപ്രവർത്തനത്തെ എകോപിച്ചു കൊണ്ടിരുന്നു.
അതിനിടയിൽ ബാബുവിന് വെള്ളം എത്തിക്കാൻ പര്യാപ്തമായ ഡ്രോണിന് വേണ്ടി കല്യാണ ക്യാമറാമാന്മാർ, സിനിമാ പ്രവർത്തകർ തൊട്ട് പ്രൊഫഷണൽ ഡ്രോൺ സർവ്വിസിനെ വരെ അദ്ദേഹം നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരുന്നു. ആ ശ്രമത്തിന്റെ കൂടെ ഫലമായാണ് ഗരുഡാ എയ്‌റോ സ്‌പേസ് ഡ്രോൺ ഇന്നെത്തിയത്.
ഫോൺ വഴിയുള്ള പ്രവർത്തനങ്ങളിൽ തൃപ്തി പോരാഞ്ഞ് , തലസ്ഥാനത്തെ അടിയന്തര ആവശ്യങ്ങൾ ഒഴിവാക്കി വൈകിട്ട് തന്നെ അദ്ദേഹം മലമ്ബുഴയ്ക്ക് തിരിച്ചു. വെളുപ്പിന് കാണുന്നത് ബാബുവിന്റെ ഉമ്മയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച്, രക്ഷാപ്രവർത്തനങ്ങളുടെ എകോപനത്തിന്റെ ഭാഗമാകുന്ന യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റിനെയാണ്. ആ സാമിപ്യത്തിന്റെ ആശ്വാസം ആ ഉമ്മയെ കണ്ട മാധ്യമപ്രവർത്തകരോട് അവർ പങ്ക് വെക്കുകയും ചെയ്തു.
പാലക്കാട് ങഘഅയ്ക്ക് മലമ്ബുഴയിൽ എന്ത് കാര്യം എന്ന് ചിന്തിക്കാതെ ഓടിയെത്തുവാൻ കാണിച്ച ആ ആർദ്രതയുടെ പേരാണ് മനുഷ്യത്വം. ഇന്ന് രാവിലെ അദ്ദേഹത്തെ വിളിച്ചപ്പോൾ സൈന്യ സംഘം ബാബു ഇരിക്കുന്ന മലയുടെ അടുത്തേക്ക് എത്തുന്ന ആശ്വാസം അദ്ദേഹത്തിന്റെ വാക്കുകളിവുണ്ട്.
ബാബു തിരിച്ചു വരുമ്‌ബോൾ ഈ മനുഷ്യനുണ്ടാകുന്ന അതിരറ്റ സന്തോഷം ഊഹിക്കാവുന്നതാണ്...