- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
നവജാത ശിശു അഴുക്കുചാലിൽ ഉപേക്ഷിച്ച നിലയിൽ; ആശുപത്രി രേഖകൾ പരിശോധിച്ച് പൊലീസ് അമ്മയെ കണ്ടെത്തി
സിഡ്‌നി: നവജാത ശിശുവിനെ അഴുക്കുചാലിൽ ഉപേക്ഷിച്ച അമ്മയെ അവസാനം പൊലീസ് അന്വേഷിച്ച് കണ്ടെത്തി. സിഡ്‌നിയിലെ ക്വേക്കേഴ്‌സ് ഹില്ലിലുള്ള ഒരു ഡ്രെയ്‌നേജിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സിഡ്‌നിയിലെ എം7 മോട്ടോർ വേ വഴി പോകുകയായിരുന്ന ഒരു സൈക്കിളുകാരനാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് പൊലീസിൽ വിവരമറിയിച്ചത്. ഡ്രെയ്‌നേജിന്റെ 2.5 മ
സിഡ്‌നി: നവജാത ശിശുവിനെ അഴുക്കുചാലിൽ ഉപേക്ഷിച്ച അമ്മയെ അവസാനം പൊലീസ് അന്വേഷിച്ച് കണ്ടെത്തി. സിഡ്‌നിയിലെ ക്വേക്കേഴ്‌സ് ഹില്ലിലുള്ള ഒരു ഡ്രെയ്‌നേജിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സിഡ്‌നിയിലെ എം7 മോട്ടോർ വേ വഴി പോകുകയായിരുന്ന ഒരു സൈക്കിളുകാരനാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് പൊലീസിൽ വിവരമറിയിച്ചത്.
ഡ്രെയ്‌നേജിന്റെ 2.5 മീറ്റർ വീതിയുള്ള വിടവിലൂടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോഷകാഹാരക്കുറവും ഡീഹൈഡ്രേഷനും മൂലം കുഞ്ഞ് അവശനിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ടോ മൂന്നോ ദിവസത്തെ പ്രായമുള്ള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. ആശുപത്രിയിലെ കോട്ടൺ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. അവശനിലയിലായിരുന്നുവെങ്കിലും കുഞ്ഞിന്റെ ശരീരത്ത് പരിക്കുകളൊന്നുമില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കുഞ്ഞിനെ തക്കസമയത്താണ് രക്ഷപ്പെടുത്തിയെന്നും അല്ലായിരുന്നുവെങ്കിൽ ഇന്നത്തെ 40 ഡിഗ്രി ചൂട് കുഞ്ഞിന് താങ്ങാവുന്നതിലും അധികമായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കുഞ്ഞ് ഇപ്പോൾ വെസ്റ്റ്മീഡ് ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിലാണ്.
സമീപത്തുള്ള ആശുപത്രികളിൽ നടത്തിയ തെരച്ചിലിൽ അവസാനം ഇരുപതുകാരിയായ അമ്മയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ബ്ലാക്ക്‌സ്ടൗൺ പൊലീസ് സ്‌റ്റേഷനിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്. ക്വേക്കേഴ്‌സ് ഹില്ലിൽ തന്നെയുള്ളതാണ് യുവതിയെന്നാണ് പറയപ്പെടുന്നത്.