- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മാതാപിതാക്കൾ തായ്‌ലണ്ടിൽ ഉപേക്ഷിച്ച ഗാമിക്ക് ഓസ്‌ട്രേലിയൻ പൗരത്വം ലഭിച്ചേക്കും; നിയമനടപടികളുമായി ഗാമിയുടെ വളർത്തമ്മ
മെൽബൺ: വാടക ഗർഭത്തിലൂടെ ഓസ്‌ട്രേലിയൻ ദമ്പതികൾക്ക് ജനിച്ച ഗാമിയെന്ന ആൺകുഞ്ഞിന് ഓസ്‌ട്രേലിയൻ പൗരത്വം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗാമിക്ക് ഓസ്‌ട്രേലിയൻ പൗരത്വം ലഭിക്കുന്നതിനായി ഗാമിയുടെ വളർത്തമ്മ ചാൻബുവ ബാങ്കോക്ക് ഓസ്‌ട്രേലിയൻ എംബസിയിൽ അപേക്ഷ നൽകിക്കഴിഞ്ഞു. വെസ്റ്റ് ഓസ്‌ട്രേലിയൻ ദമ്പതികളായ വെൻഡി, ഡേവിഡ് ഫെർണൽ എന്നിവർ വാടക
മെൽബൺ: വാടക ഗർഭത്തിലൂടെ ഓസ്‌ട്രേലിയൻ ദമ്പതികൾക്ക് ജനിച്ച ഗാമിയെന്ന ആൺകുഞ്ഞിന് ഓസ്‌ട്രേലിയൻ പൗരത്വം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗാമിക്ക് ഓസ്‌ട്രേലിയൻ പൗരത്വം ലഭിക്കുന്നതിനായി ഗാമിയുടെ വളർത്തമ്മ ചാൻബുവ ബാങ്കോക്ക് ഓസ്‌ട്രേലിയൻ എംബസിയിൽ അപേക്ഷ നൽകിക്കഴിഞ്ഞു.
വെസ്റ്റ് ഓസ്‌ട്രേലിയൻ ദമ്പതികളായ വെൻഡി, ഡേവിഡ് ഫെർണൽ എന്നിവർ വാടകഗർഭത്തിലൂടെ ജനിച്ച ഗാമിയെ ഉപേക്ഷിച്ചത് അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംഭവമായിരുന്നു. ചാൻബുവ എന്ന സ്ത്രീയിൽ ഇരട്ടക്കുട്ടികൾ ഉണ്ടായെങ്കിലും ആരോഗ്യമുള്ള പെൺകുഞ്ഞിനെ സ്വീകരിച്ച് ബുദ്ധിമാന്ദ്യമുള്ള ഗാമിയെ തായ്‌ലണ്ടിൽ തന്നെ ഉപേക്ഷിച്ച് ദമ്പതികൾ മടങ്ങിയെന്നാണ് പറയപ്പെടുന്നത്. കുഞ്ഞിന് ഏഴുമാസം പ്രായമായപ്പോൾ സംഭവം ചാൻബുവ തന്നെ മാദ്ധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയതോടെ ഗാമി അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർന്നു. ഗാമിക്ക് പിന്തുണ അറിയിച്ചു കൊണ്ട് ഒട്ടനവധി സംഘടനകളും രംഗത്തെത്തിയിരുന്നു.
ഓസ്‌ട്രേലിയൻ പൗരത്വം നേടാനുള്ള ഗാമിയുടെ അപേക്ഷ എംബസി സ്വീകരിച്ചുവെന്നും പതിവുള്ള പ്രോസസിംഗിലാണ് അപേക്ഷയെന്നും ചാൻബുവയ്ക്ക് ഇക്കാര്യത്തിൽ സഹായം ചെയ്തുകൊടുക്കുന്ന പീറ്റർ ബെയ്ൻ വ്യക്തമാക്കി. ഓസ്‌ട്രേലിയൻ പൗരത്വം ലഭിക്കുന്നതോടെ ഗാമിയുടെ ഭാവി സുരക്ഷിതമാകുമെന്നാണ് കരുതുന്നതെന്ന് ബെയ്ൻ സൂചിപ്പിച്ചു. എന്നാൽ ഓസ്‌ട്രേലിയൻ പൗരത്വം നേടിക്കഴിഞ്ഞാലും ഓസ്‌ട്രേലിയൻ വെൽഫെയറിന് ഗാമി അർഹനാകുമോയെന്ന കാര്യം സംശയമാണ്. ഗാമി ഇപ്പോഴും വളർത്തമ്മ ചാൻബുവയ്‌ക്കൊപ്പം തായ്‌ലണ്ടിൽ തന്നെയാണ്.
അതേസമയം ഗാമിയുടെ യഥാർഥ പിതാവ് ഫെർണലിനെതിരേ ബാലപീഡനത്തിന് കേസ് നിലനിൽക്കുന്നതിനാൽ അവരുടെ കൂടെ കഴിയുന്ന പെൺകുഞ്ഞ് പിപ്പായുടെ സുരക്ഷിതത്വം വെസ്റ്റ് ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് ഫോർ ചൈൽഡ് പ്രൊട്ടക്ഷൻ അന്വേഷിച്ചുവരുന്നുണ്ട്. പിപ്പായുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മിനിസ്റ്റർ ഹെലൻ മോർട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഡിപ്പാർട്ട്‌മെന്റ് നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടേയുള്ളൂവെന്നും എപ്പോൾ വേണമെങ്കിലും ഇതിനാവശ്യമായ പിന്തുണ പിപ്പയ്ക്ക് നൽകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.