- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഹായത്തിനെത്തി വിമാന ജീവനക്കാരും യാത്രികയായ ഡോക്ടറും; വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി; സംഭവത്തിന് സാക്ഷിയായത് 'ബെംഗളൂരു-ജയ്പൂർ 6ഇ 469 വിമാനം
ഡൽഹി: ഈ പെൺകുഞ്ഞ് ജനിച്ചത് ഭൂമിയിലല്ല, ആകാശത്താണ്. ബെഗളൂരു- ജയ്പൂർ ഇൻഡിഗോ വിമാനത്തിലാണ് യാത്രാമധ്യേ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. വിമാന ജീവനക്കാരും വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ചേർന്നാണ് പ്രസവമെടുത്തത്.
'ബെംഗളൂരു-ജയ്പൂർ 6 469 വിമാനത്തിൽ യാത്രാ മധ്യേ ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു. ഇൻഡിഗോ ജീവനക്കാരുടെയും വിമാനത്തിലുണ്ടായിരുന്ന ഡോ.സുബാന നസീറിന്റെയും സഹായത്തോടെയായിരുന്നു ജനനം.' വിമാനക്കമ്പനി തങ്ങളുടെ സന്തോഷവാർത്ത ലോകത്തെ അറിയിച്ചു.
ജയ്പൂർ വിമാനത്താവളത്തിൽ എത്തിയ ഉടനെ കുഞ്ഞിനെ അമ്മയയും ആംബുലൻസ് സൗകര്യം നൽകി ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞും അമ്മയും സുരക്ഷിതരാണെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇൻഡിഗോ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story