- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
33000 അടി ഉയരെ ആകാശത്തിൽ ഹവ്വ പിറന്നു; ദുബായിൽ നിന്നും ബർമിങാമിലേക്കുള്ള വിമാനത്തിൽ പിറന്ന കുഞ്ഞിന് അവകാശങ്ങളേറെ: അഫ്ഗാനിൽ നിന്നും രക്ഷപ്പെട്ട ഗർഭിണിയുടെ പേറെടുക്കാൻ എയർഹോസ്റ്റസുമാർ മത്സരിച്ച കഥ
ദുബായ്: അഫ്ഗാനിൽ നിന്നും യുകെയിലേക്കുള്ള രക്ഷാ ദൗത്യത്തിനിടെ തുർക്കിഷ് എയർലൈൻ വിമാനത്തിൽ കുഞ്ഞ് ജനിച്ചു. 33000 അടി ഉയരെ ആകാശത്തു വച്ചാണ് കുഞ്ഞ് ഹവ്വ പിറന്നത്. കാബൂളിൽ നിന്നും രക്ഷപ്പെട്ടോടി ദുബായിലെത്തി അവിടെ നിന്നും ബർമിങാമിലേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് അഫ്ഗാൻ പൗരയായ സോമൻ നൂറിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ബോർഡിൽ ഡോക്ടർമാരാരും ഇല്ലാത്ത സാഹചര്യത്തിൽ തുർക്കിഷ് എയർലൈൻ കാബിൻ ക്രൂ പ്രസവമെടുക്കാൻ നിർബന്ധിതരാകുകയായിരുന്നു.
എയർസ്പേസിൽ കുവൈത്തിലെത്തിയപ്പോൾ പെൺകുഞ്ഞിന് ജന്മം നൽകുകായിരുന്നു സോമൻ നൂറി. ഇംഗ്ലീഷിൽ ഈവ് എന്നർത്ഥം വരുന്ന ഹവ്വ എന്ന പേരും കുഞ്ഞിന് നൽകി. 26കാരിയായ നൂറിയുടെ മൂന്നാമത്തെ കുഞ്ഞാണ് ഹവ്വ. മുപ്പതുകാരൻ ഭർത്താവ് താജ് മോ ഹമ്മത്തും മൂത്ത രണ്ടു മക്കളും നൂറിക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നു.
അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് തുർക്കിഷ് എയർലൈൻസ് പറഞ്ഞു. എന്നിരുന്നാലും പ്രസവ സമയക്ക് സുരക്ഷയെ കരുതി വിമാനം കുവൈത്തിൽ ലാന്റ് ചെയ്തുവെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ബർമിങാമിലേക്ക് യാത്ര തുടരുകയായിരുന്നു. ഇന്നലെ രാവിലെ 11.45ഓടെ വിമാനം ബർമിങാമിൽ എത്തുകയും ചെയ്തു.
എയർലൈൻ പുറത്തു വിട്ട വീഡിയോകളിൽ ചുവന്ന എയർലൈൻ ബ്ലാങ്കറ്റിൽ പൊതിഞ്ഞ കുഞ്ഞു ഹവ്വ അമ്മ നൂറിന്റെ കൈകളിൽ ഇരിക്കുന്നതും കാബിൻ ക്രൂ താലോലിക്കുന്നതും എല്ലാം കാണാൻ സാധിക്കും. അതേസമയം, വിമാനത്തിൽ ജനിച്ച കുഞ്ഞിന് ഏതു രാജ്യത്തെ പൗരത്വമാണ് ലഭിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തമായിട്ടില്ല. താലിബാൻ അധികാരത്തിൽ തിരിച്ചു വന്നതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെട്ടോടവേ വിമാനത്തിൽ വച്ച് കുഞ്ഞിന് ജന്മം ആദ്യത്തെ അമ്മയല്ല നൂറി.
പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു സ്ത്രീ കഴിഞ്ഞാഴ്ച യുഎസ് മിലിറ്ററി വിമാനത്തിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയിരുന്നു. വിമാനം ജർമ്മനിയിൽ ലാന്റ് ചെയ്തപ്പോഴായിരുന്നു പ്രസവം നടന്നത്. കുഞ്ഞിന് വിമാനത്തിന്റെ കോൾ സൈനായ 'റീച്ച്' എന്ന് പേരാണ് നൽകിയത്. ഗർഭിണിയായ യുവതിയുമായി പറന്ന യു എസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റർ വിമാനത്തെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന (കോൾ സൈൻ) പേര് കുഞ്ഞിന് നൽകാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. വിമാനത്തിന്റെ കോൾ സൈൻ 'റീച്ച് 828' എന്നായിരുന്നു.
മറുനാടന് ഡെസ്ക്