- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നവജാതശിശുവിന്റെ വിസർജ്യം പരിശോധിച്ചാൽ ബുദ്ധിപരമായ തകരാർ കണ്ടെത്താം; പുതിയ കണ്ടെത്തലുമായി ഗവേഷകർ
ന്യൂയോർക്ക്: നവജാത ശിശുവിന്റെ ആദ്യത്തെ മലം (meconium) പരിശോധിച്ചാൽ കുട്ടിക്ക് ബുദ്ധിപരമായ തകരാർ ഉണ്ടെങ്കിൽ കണ്ടെത്താമെന്ന് ഗവേഷകർ. മെക്കോണിയത്തിൽ കൂടിയ തോതിൽ fatty acid ethyl esters (FAEE) അടങ്ങിയിട്ടുണ്ടെങ്കിൽ ഭാവിയിൽ ബൗദ്ധികമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടർ വലുതാകുമ്പോൾ താഴ്ന്ന ഐക്യു ആണ് പ്രകടിപ്പിക്കുക
ന്യൂയോർക്ക്: നവജാത ശിശുവിന്റെ ആദ്യത്തെ മലം (meconium) പരിശോധിച്ചാൽ കുട്ടിക്ക് ബുദ്ധിപരമായ തകരാർ ഉണ്ടെങ്കിൽ കണ്ടെത്താമെന്ന് ഗവേഷകർ. മെക്കോണിയത്തിൽ കൂടിയ തോതിൽ fatty acid ethyl esters (FAEE) അടങ്ങിയിട്ടുണ്ടെങ്കിൽ ഭാവിയിൽ ബൗദ്ധികമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടർ വലുതാകുമ്പോൾ താഴ്ന്ന ഐക്യു ആണ് പ്രകടിപ്പിക്കുകയെന്നും ഗവേഷകർ കണ്ടെത്തി. അതേസമയം ഗർഭകാലത്ത് അമ്മയുടെ മദ്യപാനത്തിന്റെ ഫലമായിട്ടാണ് കുഞ്ഞിന്റെ മലത്തിൽ fatty acid ethyl esters സാന്നിധ്യം കൂടിയ തോതിൽ കാണാൻ ഇടയാകുന്നത്.
യുഎസ് കേസ് വെസ്‌റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഭാവിയിൽ കുഞ്ഞിന് ബൗദ്ധികമായ തകരാർ ഉണ്ടാകാൻ FAEE സാന്നിധ്യം പ്രധാന കാരണമാകാറുണ്ട്. ജനിക്കുമ്പോൾ തന്നെ FAEEയുടെ സാന്നിധ്യം കണ്ടെത്തിയാൽ പിന്നീട് അതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന് ഗവേഷകരിലൊരാളായ മീയൂങ് മിൻ വ്യക്തമാക്കുന്നു.
നവജാത ശിശുക്കളെ സംബന്ധിച്ചുള്ള പ്രൊജക്ടിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പഠനം നടത്തിവന്നത്. 1990-കളിൽ ജനിച്ച 400 കുട്ടികളിലാണ് ഇവർ പഠനം നടത്തിയത്. ഇവർ ജനിച്ചപ്പോൾ തന്നെ അവരുടെ മലം പരിശോധിക്കുകയും FAEE സാന്നിധ്യം രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് ഈ കുട്ടികൾക്ക് ഒമ്പതു വയസായപ്പോൾ അവർക്ക് ഇന്റലിജൻസ് ടെസ്റ്റ് നടത്തുകയും ചെയ്തു. അതിൽ നിന്നാണ് FAEEയും താഴ്ന്ന ഐക്യു സ്‌കോറും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.