കൊച്ചി: തന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ അമിതാഭ് ബച്ചൻ നിരസിച്ചതിന്റെ ദേഷ്യത്തിലാണ് തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ. ബച്ചന്റെ പെരുമാറ്റം തന്നിൽ അസ്വസ്ഥത ഉണ്ടാക്കിയെന്ന് ബാലകൃഷ്ണ തുറന്നു പറയുന്നു. സിനിമയിലെ തന്റെ പ്രധാന എതിരാളിയായ ചിരഞ്ജീവിയുടെ സൈറാ നരസിംഹ റെഡ്ഡിയിൽ ബച്ചൻ പ്രധാനവേഷത്തിലെത്തുന്നത് ബാലകൃഷ്ണയെ ചൊടിപ്പിച്ചിട്ടുണ്ട്.

'വ്യത്യസ്തമായ ഒരു ചിത്രമാണ് ഞാൻ ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. അതിനിടിയിലാണ് കൃഷ്ണ വംശി ഋതുവിന്റെ കഥ എന്നോട് പറയുന്നത്. അതിലെ ഒരു കഥാപാത്രത്തിനായി ഞാൻ അമിതാഭ് ബച്ചനെ മുംബൈയിൽ പോയി കണ്ടു. ബച്ചൻ നേരിട്ട് ആ ചിത്രം ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞില്ല. എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞു. അതൊരു രക്ഷപ്പെടലായിരുന്നു. എനിക്ക് അതിഷ്ടപ്പെട്ടില്ല'- ബാലയ്യ പറഞ്ഞു.

'ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷെ ഋതു കർഷകരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുന്ന ചിത്രമായിരുന്നു. അവരാണ് രാജ്യത്തിന്റെ നട്ടെല്ല്'- ബാലകൃഷ്ണ കൂട്ടിച്ചേർത്തു.