- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ വിദേശികൾ ഒന്നിലധികം ഫ്ളാറ്റുകൾ വാടകയ്ക്ക് എടുക്കരുത്; റെസിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്ന ബാച്ചിലർമാർക്ക് സിവിൽ ഐഡി പുതുക്കി നല്കില്ല; പ്രവാസി ബാച്ചിലർമാരുടെ താമസം വീണ്ടും പെരുവഴിയാലാകുന്നു
സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ വിദേശി ബാച്ചിലർമാർക്ക് താമസാനുമതി നിഷേധിക്കുകയും ഇത്തരക്കാതെ കണ്ടെത്താനായി തിരച്ചിൽ നടത്തി വരുന്നതിനുമിടയിൽ വീണ്ടും കൂടുതൽ നിബന്ധനകളുമായി അധികൃതർ രംഗത്തെത്തി. വിദേശികൾ കുവൈത്തിൽ ഒന്നിൽ കൂടുതൽ ഫ്‌ലാറ്റുകൾ വാടകയ്ക്ക് എടുക്കുന്നതിനാണ് നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. ഒന്നിൽകൂടുതൽ
സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ വിദേശി ബാച്ചിലർമാർക്ക് താമസാനുമതി നിഷേധിക്കുകയും ഇത്തരക്കാതെ കണ്ടെത്താനായി തിരച്ചിൽ നടത്തി വരുന്നതിനുമിടയിൽ വീണ്ടും കൂടുതൽ നിബന്ധനകളുമായി അധികൃതർ രംഗത്തെത്തി.
വിദേശികൾ കുവൈത്തിൽ ഒന്നിൽ കൂടുതൽ ഫ്‌ലാറ്റുകൾ വാടകയ്ക്ക് എടുക്കുന്നതിനാണ് നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. ഒന്നിൽകൂടുതൽ ഫ്‌ലാറ്റുകൾ വാടകയ്‌ക്കെടുത്ത് ബാച്‌ലർമാർക്ക് താമസത്തിനായി വാടകയ്ക്ക് നൽകുന്ന പ്രവണത വർധിച്ചുവരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പ്രവണത അവസാനിപ്പിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. കെട്ടിടം മുഴുവനായി വാടകയ്‌ക്കെടുക്കുകയും ഫ്‌ലാറ്റുകളിലെ മുറികൾ തരംതിരിച്ചു പലർക്കായി വാടകയ്ക്കു നൽകി പണമുണ്ടാക്കുകയും ചെയ്യുന്ന നിരവധിയാളുകൾ ഉള്ളതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
വിദേശികൾക്ക് ഒരു ഫ്‌ലാറ്റ് മാത്രമേ വാടകയ്‌ക്കെടുക്കാവൂ എന്ന നിയമം 1992 തൊട്ടു നിലവിലുള്ള താണ്. എന്നാൽ അതു നടപ്പാക്കുന്നതിൽ മുൻസിപ്പൽ അധികൃതർ നിർബന്ധം കാണിക്കാറില്ല. എന്നാൽ നിലവിൽ ഇത് പല സാമൂഹിക പ്രശ്‌നങ്ങൾക്കും കാരണമായ സാഹചര്യത്തിലാണ് നടപടി
കൂടാതെ ഫാമിലി റെസിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്ന വിദേശി ബാച്ചിലർമാർക്ക് സിവിൽ ഐഡി അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.സിവിൽ ഐഡിയിൽ കുവൈത്തി വീടുകളുടെ മേൽവിലാസമുള്ള വിദേശികൾക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.
സഅ്ദ് അബ്ദുല്ല, ഉയൂൻ, വാഹ, അൽ ഖസ്ര്, നസീം ഫൈഹ, അന്തലൂസ് തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി ബാച്ചിലർ റൂമുകൾ ഇതിനോടകം ഒഴിപ്പിച്ചതായാണ് വിവരം. ജമിയ്യകളിലും മറ്റും ജോലി ചെയ്യുന്ന തുച്ഛവരുമാനക്കാരാണ് താമസ സ്ഥലം നഷ്ടമായവരിൽ ഏറെയും. ഫൈഹയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഏറെയും മലയാളികളാണ്.