കുവൈറ്റ്: സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ വിദേശി ബാച്ചിലർമാർക്ക് താമസാനുമതി നിഷേധിക്കുകയും ഇത്തരക്കാതെ കണ്ടെത്താനായി തിരച്ചിൽ നടത്തി വരുന്നതിനുമിടയിൽ ബാച്ചിലർമാരെ വെട്ടിലാക്കി പുതിയ തീരുമാനം.

ഒഴിപ്പിക്കൽ നടപടി നേരിട്ട ബാച്ചിലേഴ്‌സ് വീണ്ടും അതേവീട്ടിലേക്ക് താമസത്തിനെത്തിയാൽ നിയമനടപടി നേരിടേണ്ടിവരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നല്കിയത്. നിയമലംഘനം നടത്തുന്ന അത്തരക്കാരെ നാടുകടത്താനാണ് തീരുമാനമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി പ്ലാനിങ്ങ് അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടർ ജനറൽ അറിയിച്ചു.

54 ശതമാനം കെട്ടിടങ്ങളിലും നിയമലംഘനം നടത്തിയതായി കണ്ടെത്തി. ലാൻലോർഡ്‌സിന് 224 മുന്നറിയിപ്പുകളും നൽകിയിരുന്നു. റമദാനു മുമ്പ് നിയമലംഘകരെ കുടുക്കാനാണ് അധികൃതരുടെ തീരുമാനം.