- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യയിലെ പാക് സ്ഥാനപതിക്ക് സമ്മാനമായി ഒരു ജോഡി സ്‌ളിപ്പർ ചെരുപ്പ് ഓൺലൈനിൽ ബുക്ക് ചെയതെന്ന് ഡൽഹിയിലെ ബിജെപി വക്താവ് താജീന്ദർ ബഗ്ഗ. പാക് ജയിലിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ എത്തിയ അമ്മയുടെയും ഭാര്യയുടെയും ചെരുപ്പ് അഴിച്ച് പരിശോധിച്ചതിൽ പ്രതിഷേധിച്ചാണ് ബിജെപി നേതാവിന്റെ ഇത്തരത്തിലുള്ള പ്രതികരണം. ഓൺലൈനിൽ ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പാക്കിസ്ഥാന്റെ മനുഷ്യത്വരഹിതമായ പ്രവൃത്തിക്കെതിരെ എല്ലാവരും ഇത്തരത്തിൽ പ്രതിഷേധിക്കണമെന്നും ബഗ്ഗ ആഹ്വാനം ചെയ്യുന്നുമുണ്ട്. പാക്കിസ്ഥാന് നമ്മുടെ ചെരുപ്പാണ് വേണ്ടത്, അത് നമ്മൾ കൊടുക്കണം. അതുകൊണ്ട് ഞാൻ ഒരു ചെരുപ്പ് ബുക്ക് ചെയ്തു. നിങ്ങൾ എല്ലാവരും ഒരോ ചെരുപ്പ് വാങ്ങണം. അതു നമ്മുക്ക് പാക് കമ്മിഷണർക്ക് അയച്ചു കൊടുക്കും- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കുൽഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയത് സുരക്ഷാ കാരണങ്ങളാലാണെന്നും, അതിനുള്ളിൽ സംശയകരമായി എന്തോ ഉണ്ടായിരുന്നുവെന്നുമാണ് പാക്കിസ്ഥാൻ പ്രചരിപ
ന്യൂഡൽഹി: ഇന്ത്യയിലെ പാക് സ്ഥാനപതിക്ക് സമ്മാനമായി ഒരു ജോഡി സ്‌ളിപ്പർ ചെരുപ്പ് ഓൺലൈനിൽ ബുക്ക് ചെയതെന്ന് ഡൽഹിയിലെ ബിജെപി വക്താവ് താജീന്ദർ ബഗ്ഗ. പാക് ജയിലിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ എത്തിയ അമ്മയുടെയും ഭാര്യയുടെയും ചെരുപ്പ് അഴിച്ച് പരിശോധിച്ചതിൽ പ്രതിഷേധിച്ചാണ് ബിജെപി നേതാവിന്റെ ഇത്തരത്തിലുള്ള പ്രതികരണം.
ഓൺലൈനിൽ ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പാക്കിസ്ഥാന്റെ മനുഷ്യത്വരഹിതമായ പ്രവൃത്തിക്കെതിരെ എല്ലാവരും ഇത്തരത്തിൽ പ്രതിഷേധിക്കണമെന്നും ബഗ്ഗ ആഹ്വാനം ചെയ്യുന്നുമുണ്ട്.
പാക്കിസ്ഥാന് നമ്മുടെ ചെരുപ്പാണ് വേണ്ടത്, അത് നമ്മൾ കൊടുക്കണം. അതുകൊണ്ട് ഞാൻ ഒരു ചെരുപ്പ് ബുക്ക് ചെയ്തു. നിങ്ങൾ എല്ലാവരും ഒരോ ചെരുപ്പ് വാങ്ങണം. അതു നമ്മുക്ക് പാക് കമ്മിഷണർക്ക് അയച്ചു കൊടുക്കും- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കുൽഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയത് സുരക്ഷാ കാരണങ്ങളാലാണെന്നും, അതിനുള്ളിൽ സംശയകരമായി എന്തോ ഉണ്ടായിരുന്നുവെന്നുമാണ് പാക്കിസ്ഥാൻ പ്രചരിപ്പിച്ചത്. പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
ഇതുകൂടാതെ സുരക്ഷയുടെ പേരിൽ ജാദവിന്റെ ഭാര്യയുടെ കെട്ടുതാലി അടക്കമുള്ള ആഭരണങ്ങളും വളകളും ഊരി മാറ്റാനും ആവശ്യപ്പെട്ടു. നെറ്റിയിൽ അണിഞ്ഞിരുന്ന പൊട്ട് പോലും മാറ്റിച്ചു. ധരിച്ചിരുന്ന വസ്ത്രങ്ങൾ നിർബന്ധിച്ച് അഴിപ്പിച്ചശേഷം പാക്കിസ്ഥാൻ നൽകിയ വസ്ത്രങ്ങൾ ധരിക്കാൻ നിർദ്ദേശിച്ചു. ഭാര്യയിൽ നിന്നും ഊരി വാങ്ങിയ ചെരുപ്പ് മെറ്റൽചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മടക്കി നൽകാനും വിസമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമായത്.