- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ സെറ്റുൾപ്പടെ വലിയ ലഗേജുകൾ കൊണ്ട് പോകുന്നതിന് വിലക്കേർപ്പെടുത്തി റിയാദ് വിമാനത്താവളം; വലിയ ലഗേജുമായി നാട്ടിലേക്ക് തിരിക്കാന്നുവർ ജാഗ്രതേ
റിയാദ്: 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ സെറ്റുൾപ്പടെ വലിയ ലഗേജുകളുമായി നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുന്നവർ ജാഗ്രതേ. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താ വളത്തിൽ യാത്രക്കാർക്ക് വലിയ ലഗേജുകൾ കൊണ്ട് പോകുന്നതിന് വിലക്കേർപ്പെടുത്തി. 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ സെറ്റുകൾക്കും വിലക്ക് ബാധകമാണ്. എയർപ്പോർട്ട് അഥോറിറ്റിയുടേതാണ് പുതിയ തീരുമാനം. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലഗ്ഗേജ് കൗണ്ടറുകൾ നവീകരിച്ചതിന് ശേഷമാണ് പുതിയ ലഗേജ് സംവിധാനം നിലവിൽ വന്നത്.നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ലഗേജുകൾ കൊണ്ട് പോകുന്ന ബെൽറ്റിന്റെ വീതി കുറച്ചതാണ് വലിയ ലഗേജുകളും 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ സെറ്റുകളും കൊണ്ട് പോകുന്നതിന് തടസ്സമായത്. 32 ഇഞ്ചിൽ കുറവുള്ള ടെലിവിഷൻ സെറ്റുകളും യഥാർഥ പായ്‌ക്കോട് കൂടി മാത്രമെഅനുവദിക്കുക യുള്ളു. പുതിയ ലഗേജ് നിബന്ധനകളറിയാതെ നിരവധി യാത്രക്കാർ ലഗേജുമായി എയർപ്പോർട്ടി ലെത്തി പ്രയാസം നേരിടുന്നുണ്ട്. എന്നാൽ ജിദ്ദ,ദമ്മാം വിമാനത്തവാളങ്ങളിൽ ലഗേജ് നിബന്ധന ബാധകമല്ല. കയറുകൊണ്
റിയാദ്: 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ സെറ്റുൾപ്പടെ വലിയ ലഗേജുകളുമായി നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുന്നവർ ജാഗ്രതേ. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താ വളത്തിൽ യാത്രക്കാർക്ക് വലിയ ലഗേജുകൾ കൊണ്ട് പോകുന്നതിന് വിലക്കേർപ്പെടുത്തി.
32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ സെറ്റുകൾക്കും വിലക്ക് ബാധകമാണ്. എയർപ്പോർട്ട് അഥോറിറ്റിയുടേതാണ് പുതിയ തീരുമാനം. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലഗ്ഗേജ് കൗണ്ടറുകൾ നവീകരിച്ചതിന് ശേഷമാണ് പുതിയ ലഗേജ് സംവിധാനം നിലവിൽ വന്നത്.നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ലഗേജുകൾ കൊണ്ട് പോകുന്ന ബെൽറ്റിന്റെ വീതി കുറച്ചതാണ് വലിയ ലഗേജുകളും 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ സെറ്റുകളും കൊണ്ട് പോകുന്നതിന് തടസ്സമായത്.
32 ഇഞ്ചിൽ കുറവുള്ള ടെലിവിഷൻ സെറ്റുകളും യഥാർഥ പായ്‌ക്കോട് കൂടി മാത്രമെഅനുവദിക്കുക യുള്ളു. പുതിയ ലഗേജ് നിബന്ധനകളറിയാതെ നിരവധി യാത്രക്കാർ ലഗേജുമായി എയർപ്പോർട്ടി ലെത്തി പ്രയാസം നേരിടുന്നുണ്ട്. എന്നാൽ ജിദ്ദ,ദമ്മാം വിമാനത്തവാളങ്ങളിൽ ലഗേജ് നിബന്ധന ബാധകമല്ല.
കയറുകൊണ്ട് കെട്ടി ലഗ്ഗേജുകൾ കൊണ്ട് പോകുന്നതിന് സൗദിയിലെ എല്ലാ വിമാനത്താവള ങ്ങളിലും വിലക്കുണ്ട്.ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ പുതിയ നിബന്ധനകൾ പാലിക്കണമെന്ന് എയർപ്പോർട്ട് അഥോറിറ്റി അധികൃതർ യാത്രക്കാരോടാവശ്യപ്പെട്ടു.