രിത്രത്തിൽ ആദ്യമായി, 32 മത്സരാർത്തികൾ 5 വിവിധ പാനലുകളിലായി വീറോടും വാശിയോടും, എന്നാൽ വളരെയധികം പണം ധൂർത്തടിച്ചുകൊണ്ടും കൊമ്പുകോർക്കുന്ന സ്ഥിതിവിശേഷം ആണ് നാം കണ്ടത്. പ്രമുഖ ഹോട്ടലുകളിലെ വ്യത്യസ്ത മീറ്റിങ് ഹാളുകളിലും ഭക്ഷണശാലകളിലും അവിടെ കൂടുന്ന സ്ഥാനാർത്ഥികളുടെ സുഹൃത്തുക്കൾക്കും കുടുംപങ്ങൾക്കും (രക്ഷിതാക്കൾ വിരളം) അതിവിശാലമായ വിഭവസമൃദ്ധമായ സദ്യയും മറ്റും ഒരുക്കി ഒരു ആർഭാട പ്രതിഭാസം തന്നെ ആയിരുന്നില്ലേ കഴിഞ്ഞ ഒരു മാസത്തിലേറെയായി നാം കണ്ടതും കേട്ടതും! പതിനയ്യായിരമോ അതിലധികമോ ബഹറിൻ ദീനാറുകൾ പ്രമുഖ പാനലുകൾ ഇത്തരുണത്തിൽ ചിലവഴിച്ചു എന്നു പറയപ്പെടുമ്പോൾ, ഇവർ ചെയ്യേണ്ടിയിരുന്നത് പ്രധാന രണ്ടു മുന്നണികൾ മാത്രം രൂപീകരിച്ചു, മറ്റുള്ള സ്ഥാനാർത്ഥികൾ ഇവർക്ക് വഴിമാറി ഒരു ഏകീകൃത മത്സരമുന്നണി ഇരു വശത്തും രൂപം നൽകി, ചെലവ് പരമാവധി ലഘൂകരിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ ഒട്ടേറെ അത്തരം പണവിനിമയ ധൂർത്തുകൾ ഒഴിവാക്കാമായിരുന്നു യെന്നതാണെന്റെ എളിയ അഭിപ്രായം.

ഇപ്പോൾ ജയിച്ച ഭരണമുന്നണിയുടെ മൂന്നു വർഷങ്ങൾ പെട്ടെന്ന് തന്നെ തീരും, ലോകം നെട്ടോട്ടത്തിലാണല്ലോ! അതിനാൽ, വരും തിരഞ്ഞെടുപ്പിലെങ്കിലും ഇത്തരം ഒരു സംവിധാനം സ്വീകരിച്ചാൽ, അനാവശ്യമായി ധൂർത്തടിക്കാൻ ഉദ്ദേശിക്കുന്ന തുക സ്‌കൂൾ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുകയും ചെയ്താൽ, ഒട്ടേറെ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസം സുഗമമായി നടന്നുകിട്ടും. കാരണം, ഒരുപാട് രക്ഷിതാക്കൾ കുട്ടികളുടെ പടിത്ത ചെലവ് താങ്ങാൻ ആവാതെ വിഷമിക്കുന്ന സ്ഥിതിവിശേഷവും, ഒടുവിൽ, ഗത്യന്തരമില്ലാതെ കുടുംപത്തെ നാട്ടിലേക്ക് പറഞ്ഞു വിടേണ്ട സന്ദർഭവും പലർക്കും കാണാനും അറിയാനും കഴിയും, കാരണം ബഹ്രൈൻ ഒരു ചെറിയ രാജ്യമായതിനാൽ.

'ഞങ്ങൾ അതു തെളിയിച്ചുകഴിഞ്ഞു' എന്ന ഇലക്ഷൻ വചനത്തോടെ അരയും തലയും കെട്ടി വീറോടെ, വാശിയോടെ മത്സരിച്ചു കഴിവ് ഒരിക്കൽ കൂടെ തെളിയിച്ച പി.പി.എ (പ്രോഗ്രസ്സിവ് പാരന്റ്‌സ്അലയൻസ്) നയിച്ച ശ്രീ. പ്രിൻസ് നടരാജനും ടീം അംഗങ്ങൾക്കും, ഒപ്പം വ്യക്തിഗത പ്രഭാവം മുൻപന്തിയിലെടുത്തു തെളിയിച്ച യു.പി.പി (യുണൈറ്റഡ് പേരെന്റ്സ് പാനൽ) യിലെ ശ്രീ. അജയ് കൃഷ്ണനും ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈന് വേണ്ടി നല്ലൊരു മഹത്തായ ഭരണം കാഴ്ചവെക്കാൻ വരും മൂന്നുവർഷങ്ങളിൽ കഴിയുമാറാകട്ടെ എന്ന ആശംസകളോടെ. ഇവരുടെ മുന്നിൽ ഭാരിച്ച കടമകൾ നിലനിൽക്കുന്നു,

അദ്ധ്യാപകരുടെ ജോലിഭാരം ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എന്നത് പോലെ ലഘൂകരിക്കുക, അർഹിക്കുന്ന വേദന വ്യവസ്ഥകൾ അവർക്ക് നടപ്പിലാക്കുക (കാരണം അദ്ധ്യാപകർ സന്തോഷവാന്മാർ ആയാൽ അതു വിദ്യാർത്ഥികളിലും വിദ്യാഭ്യാസ നിലവാരത്തിൽ, വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കും), വിദ്യാർത്ഥികൾക്കു ഉന്നത വിദ്യാഭ്യാസ നിലവാരം കാഴ്‌ച്ചവെക്കുക, തുടങ്ങി ഒട്ടേറെ....


- ഇടത്തൊടി കെ. ഭാസ്‌കരൻ
ബുദയ, ബഹ്രൈൻ