- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയുടെ 'സ്വന്തം' ബെഹ്റയെ മോദി തട്ടിപ്പറിക്കുമോ? സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നവരിൽ കേരളാ പൊലീസ് മേധാവിയും; 17 ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയപ്പോൾ ബെഹ്റയ്ക്കും മുൻതൂക്കം; സിബിഐ തലപ്പത്ത് അടിമൂത്തപ്പോൾ അലോക് വർമ്മയെ നീക്കിയ കേന്ദ്രം തേടുന്നത് അതിവിശ്വസ്തനായ ഉദ്യോഗസ്ഥനെ; മോദി-അമിത്ഷാ കൂട്ടുകെട്ടുമായുള്ള അടുപ്പം കേരള കേഡർ ഉദ്യോഗസ്ഥന് തുണയായേക്കും
തിരുവനന്തപുരം: സംഘപരിവാർ അനുഭാവിയെന്ന ആരോപണം നേരിട്ട പൊലീസ് മേധാവിയാണ് ലോകനാഥ് ബെഹ്‌റ. ടി പി സെൻകുമാറിനെയും ജേക്കബ് തോമസിനെയും മറികടന്ന് ബഹ്‌റയെ പൊലീസ് മേധാവി ആക്കിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. കേരളത്തിൽ സർക്കാറിന്റെ ചട്ടുകമായ നിന്ന ബെഹ്‌റ വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലാവലിൻ കേസിൽ അടക്കം ഹരീഷ് സാൽവയെ വക്കാലത്ത് ഏൽപ്പിച്ചതെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇങ്ങനെ ഒരോ സമയം പിണറായിക്ക് പ്രിയങ്കരനായ ഉദ്യോഗസ്ഥനായ ലോകനാഥ് ബെഹ്‌റ മോദിക്കും പ്രിയങ്കരനാണ്. ഇപ്പോൾ സിബിഐ തലപ്പത്തേക്ക് വിശ്വസ്തനായ ഉദ്യോഗസ്ഥനെ പരിഗണിക്കുമ്പോൾ അക്കൂട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയും ഇടംപിടിച്ചു. 17 ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി. 34 പേരുടെ പട്ടിക 17 പേരിലേക്ക് ചുരുക്കുകയായിരുന്നു. ഇതിൽ ബെഹ്‌റയുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സിബിഐ തലപ്പത്ത് അടിമൂത്തപ്പോൾ ഡയറക്ടർക്കെതിരെയും സ്പെഷ്യൽ ഡയറക്ടർക്കെതിരെയും സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഡയറക്ടർ അലോക് വ
തിരുവനന്തപുരം: സംഘപരിവാർ അനുഭാവിയെന്ന ആരോപണം നേരിട്ട പൊലീസ് മേധാവിയാണ് ലോകനാഥ് ബെഹ്‌റ. ടി പി സെൻകുമാറിനെയും ജേക്കബ് തോമസിനെയും മറികടന്ന് ബഹ്‌റയെ പൊലീസ് മേധാവി ആക്കിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. കേരളത്തിൽ സർക്കാറിന്റെ ചട്ടുകമായ നിന്ന ബെഹ്‌റ വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലാവലിൻ കേസിൽ അടക്കം ഹരീഷ് സാൽവയെ വക്കാലത്ത് ഏൽപ്പിച്ചതെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇങ്ങനെ ഒരോ സമയം പിണറായിക്ക് പ്രിയങ്കരനായ ഉദ്യോഗസ്ഥനായ ലോകനാഥ് ബെഹ്‌റ മോദിക്കും പ്രിയങ്കരനാണ്.
ഇപ്പോൾ സിബിഐ തലപ്പത്തേക്ക് വിശ്വസ്തനായ ഉദ്യോഗസ്ഥനെ പരിഗണിക്കുമ്പോൾ അക്കൂട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയും ഇടംപിടിച്ചു. 17 ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി. 34 പേരുടെ പട്ടിക 17 പേരിലേക്ക് ചുരുക്കുകയായിരുന്നു. ഇതിൽ ബെഹ്‌റയുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സിബിഐ തലപ്പത്ത് അടിമൂത്തപ്പോൾ ഡയറക്ടർക്കെതിരെയും സ്പെഷ്യൽ ഡയറക്ടർക്കെതിരെയും സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഡയറക്ടർ അലോക് വർമ്മയെ തൽസ്ഥാനത്ത് നിന്ന് നീക്കുകയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയോട് നിർബന്ധിത അവധിയിൽ പോവാനും സർക്കാർ ആവശ്യപ്പെട്ടു.
അഴിമതി ഉൾപ്പെടെയുള്ള കേസുകളിലെ അന്വേഷണ മികവും സീനിയോരിറ്റിയും പരിഗണിച്ചാണ് ബഹ്റ ഉൾപ്പെടെയുള്ള 17 പേരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1983, 84, 85 ബാച്ചുകളിൽനിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ബഹ്റയ്ക്കു പുറമേ 1985 ബാച്ചിൽനിന്ന് ഡൽഹി പൊലീസ് കമ്മീഷണർ അമൂല്യ പട്നായിക്കും പട്ടികയിലുണ്ട്. കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയത്തിനും വിജിലൻസ് കമ്മീഷണർക്കും ഇന്റലിജൻസ് ബ്യൂറോയ്ക്കും പട്ടിക അയച്ചിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കുന്നത് പ്രധാനമന്ത്രി അധ്യക്ഷനും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉൾപ്പെടുന്ന സമിതിയായിരിക്കും.
ജോയന്റ് ഡയറക്ടർ നാഗേശ്വര റാവുവിനാണ് പകരം താത്കാലികമായി ചുമതല നൽകിയത്. സിബിഐ നേതൃത്വത്തിലെ ഈ ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് സർക്കാരിനും സിബിഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് സർക്കാർ നടപടി.
1985 ബാച്ച് കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്ര. ആലപ്പുഴ എ.എസ്‌പി ആയാണ് ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ആയും കൊച്ചി പൊലീസ് കമ്മിഷണർ, പൊലീസ് ആസ്ഥാനത്ത് ഐ.ജി., എ.ഡി.ജി.പി. നവീകരണം എന്നീ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്ന് നിലവിലെ സിബിഐ ഡയറക്ടർ അലോക് വർമ കോടതിയെ സമീപിച്ചിരുന്നു. സിബിഐ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പട്ട വിഷയങ്ങളായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പരിഗണിച്ചിരുന്നത്. ഈ കേസ് വിധിപറയാൻ കോടതി മാറ്റിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ സിബിഐ ഡയറക്ടറെ തേടുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്ത എൻഐഎയുടെ ഡിജിപി വൈ. സി മോദി എന്ന ഉദ്യാഗസ്ഥനും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.