തിരുവനന്തപുരം: ബഹ്‌റൈനിലേക്ക് യുവതികളെ കടത്തി പെൺവാണിഭത്തിന് ഉപയോഗിക്കുന്ന കേസിൽ മുഖ്യ ഇടനിലക്കാരായ ദമ്പതികൾ മുംബൈയിൽ അറസ്റ്റിലായി. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് അബ്ദുൽ നസീറും ഷാജിത മൻസൂറും പിടിയിലായത്. മുംബൈയിൽ വിമാനമിറങ്ങിയ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കവെ ഭീകരവിരുദ്ധ സേന ഐ.ജി നികേഷ് കൗശിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ബഹ് റൈനിൽ നിന്നും മുംബൈയിലെത്തിയ ഇവർ ചെന്നൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

പ്രതികളെകുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കൂടാതെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് പ്രതികളെ പിടികൂടുന്നത്. നസീറിന്റെയും ഷാജിതയുടെയും രാജ്യാന്തര ഇടപാടുകൾ സംബന്ധിച്ച വാർത്തക വാർത്തകൾ പുറത്തു വന്നിരുന്നു.