- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിന്റെ ആദ്യ പിറന്നാൾ ആഘോഷത്തിനെത്തിയവരോട് ഡേവിഡ് പറഞ്ഞത് ചാരിറ്റി ബോക്‌സിൽ പണം നിക്ഷേപിക്കാൻ; വൃക്കരോഗം ദുരിതം വിതച്ച കുടുംബത്തിന് പ്രവാസി മലയാളികൾ കൈത്താങ്ങേകിയത് ഇങ്ങനെ
വൃക്കരോഗം ദുരിതം വിതച്ച കാലടിയിലെ മറ്റൂർ കൂടിയങ്കത്തൂട്ട് അനിലിന്റെ കുടുംബം ഇപ്പോൾ ഏറെ സന്തോഷിക്കുകയാണ്. ജീവിതം ഇരുളടഞ്ഞ അവസ്ഥയിൽ ബഹ്‌റിനിൽ ജോലി നോക്കുന്ന ഡേവിസ് ദേവസി ചിറമേൽ എന്ന പ്രവാസിയുടെയും ഒരുപറ്റം ബഹ്‌റിൻ മലയാളികളുടെയും കരുണയിൽ ഈ കുടുംബം ഇപ്പോൾ പുതിയ ജീവിതം സ്വപ്‌നം കാണുകയാണ്. കുഞ്ഞിന്റെ പിറന്നാൾ ആഘോഷം വെട്ടിക്കുറച്ച
വൃക്കരോഗം ദുരിതം വിതച്ച കാലടിയിലെ മറ്റൂർ കൂടിയങ്കത്തൂട്ട് അനിലിന്റെ കുടുംബം ഇപ്പോൾ ഏറെ സന്തോഷിക്കുകയാണ്. ജീവിതം ഇരുളടഞ്ഞ അവസ്ഥയിൽ ബഹ്‌റിനിൽ ജോലി നോക്കുന്ന ഡേവിസ് ദേവസി ചിറമേൽ എന്ന പ്രവാസിയുടെയും ഒരുപറ്റം ബഹ്‌റിൻ മലയാളികളുടെയും കരുണയിൽ ഈ കുടുംബം ഇപ്പോൾ പുതിയ ജീവിതം സ്വപ്‌നം കാണുകയാണ്. കുഞ്ഞിന്റെ പിറന്നാൾ ആഘോഷം വെട്ടിക്കുറച്ചും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരോട് ചാരിറ്റി ബോക്‌സിൽ പണം നിക്ഷേപിക്കാൻ പറഞ്ഞുമാണ് വൃക്കരോഗം ബാധിച്ച് ഭീമമായ ചികിത്സാച്ചെലവിനായി ബുദ്ധിമുട്ടിയിരുന്ന അനിലിന്റെ കുടുംബത്തിന് ഡേവിസ് ദൈവദൂതനായി മാറിയത്.
അനിലിനും മകൾ ശ്രീഭദ്രയ്ക്കും ഗുരുതരമായ വൃക്കരോഗം ബാധിച്ചതോടെയാണ് ഈ കുടുംബം നിലയില്ലാക്കയത്തിൽ വീണത്. ഒരേ സമയമാണ് അച്ഛനും മകൾക്കും വൃക്കരോഗം പിടിപെട്ടത്. ഉടൻ തന്നെ ഇരുവർക്കും വൃക്ക മാറ്റി വയ്ക്കണം. ആഴ്ചയിൽ 2 ഡയാലിസിസ് നടത്തിയാണ് ഇപ്പോൾ അനിൽ ജീവിതം പിടിച്ചു നിർത്തുന്നതുതന്നെ. ഭീമമായ ചെലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. മകളും ഇതേ അവസ്ഥയിലായതോടെ അനിലിന്റെ കുടുംബം സങ്കടക്കടലിലായി. അനിലിന്റെ കുടുംബത്തിന്റെ കഥ ഇവിടത്തെ പ്രാദേശിക ചാനലിൽ വാർത്തയാക്കിയിരുന്നു. ഇതിന്റെ ഓൺലൈൻ പതിപ്പായ ന്യൂസ് വാർത്താവാരം സിവി എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് ഡേവിസ് അനിലിന്റെ ദുരവസ്ഥ അറിഞ്ഞത്.
ബഹ്‌റിനിലെ ഒരു കമ്പനി ജീവനക്കാരനാണ് ഡേവിസ്. അനിലിന്റെ ദുരന്തകഥ വായിച്ച സമയത്തായിരുന്നു ഡേവിസിന്റെ ഇളയകുട്ടി ഡേവിഡിന്റെ ഒന്നാം ജന്മദിനം. ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവരോട് തന്റെ കുട്ടിക്ക് സമ്മാനങ്ങളൊന്നും നൽകേണ്ടതില്ലെന്ന് ഡേവിസ് പറഞ്ഞു. താൻ ഒരു ചാരിറ്റി ബോക്‌സ് ബർത്ത്‌ഡേ ഹാളിൽ വച്ചിരിക്കും കുട്ടിക്ക് കൊടുക്കാൻ ആഗ്രഹിക്കുന്ന സമ്മാനത്തിന്റെ മൂല്യം തുകയായി അതിലിടമെന്നും അഭ്യർത്ഥിക്കുകയായിരുന്നു. ഒപ്പം വൃക്കരോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന കുടുംബത്തെ സഹായിക്കാനാണെന്നുള്ള അനിലിന്റെ കഥയും ഡേവിസ് വിവരിച്ചു. അതൊടെ ജന്മദിനത്തിൽ പങ്കെടുക്കാൻ എത്തിയവർ ചാരിറ്റി ബോക്‌സിൽ പണം നിക്ഷേപിച്ചു. 75,000 രൂപയോളമാണ് ആഘോഷത്തിൽ പിരിഞ്ഞു കിട്ടിയത്. തുടർന്നാണ് തന്റെ കൈയിൽ നിന്നും ബാക്കി തുകയെടുത്ത് ഒരു ലക്ഷം രൂപ അനിലിന്റെ കുടുംബത്തിന് നൽകാൻ ഡേവിസ് തീരുമാനിച്ചു. ആർക്കും മാതൃകയാകുന്ന പുണ്യപ്രവൃത്തി. അതാണ് ഡേവിസ് കാട്ടി തരുന്നതും.
മഞ്ഞപ്ര ആനപ്പാറ സ്വദേശിയാണ് ഡേവിസ്. 17 വർഷത്തോളമായി ബഹ്‌റിനിൽ താമസിക്കുന്നു. ഭാര്യയും മൂന്നുകുട്ടികളും അടങ്ങുന്നതാണ് ഡേവിസിന്റെ കുടുംബം.
മറ്റൂരിലെ അനിലിന്റെ വീട്ടിൽ വച്ചാണ് തുക കൈമാറിയത്. ഡേവിസിന്റെ മാതാപിതാക്കളായ ദേവസിയും റോസിയും ചേർന്ന് ഒരുലക്ഷം രൂപയുടെ ചെക്ക് കാലടി സിഐ ക്രിസ്പിൻസാമിന് കൈമാറി. തുടർന്ന് ക്രിസ്പിൻ സാം ചെക്ക് അനിലിന് നൽകി. ചടങ്ങിൽ ഇന്റലിജൻസ് എസ്‌ഐ പോൾ ജോസഫ്, അഡ്വ. ആന്റു, ചാർളി, ക്ലിയർ വിഷൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.