മനാമ: മലയാളത്തിന്റെ പ്രശസ്തനായ കവി കൂരിപ്പുഴ ശ്രീകുമാറിനെതിരെ ആർഎസ്എസ് സംഘപരിവാർ സംഘടനകളുടെ നേത്യത്വത്തിൽ നടന്ന ആക്രമണത്തെ ബഹ്റൈൻ നവകേരള ശക്തിയായി പ്രതിഷേധിച്ചു. കലാകരന്മാരെയും സാഹിത്യകാരന്മാരെയും ഭീഷണിപ്പെടുത്തിയും കൊലപ്പെടുത്തിയും നിശബ്ദമാക്കാൻ സംഘപരിവാർ സംഘടനകൾ രാജ്യത്താകമാനം നടത്തിക്കൊണ്ടിരിക്കുന്ന ഫാസിസിറ്റുവത്കരണ നടപടികളുടെ ഭാഗമായുള്ള ആസൂത്രിത അക്രമമാണിതും.

സാമൂഹ്യ വിഷയങ്ങളിൽ പ്രതികരിക്കയും ഫാസിസിറ്റുവത്കരണ നടപടികൾക്കെതിരെ തന്റെ കവിതകളിലൂടെ നിരന്തരം വിമർശനം നടത്തുകയും ചെയ്തിരുന്ന കൂരിപ്പുഴക്കെതിരെയുള്ള അസഹഷ്ണുതയാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്രത്തിനും വ്യക്തി സ്വാതന്ത്രത്തിനും എതിരെയുള്ള ഇത്തരം കടന്നു കയറ്റത്തെ ചെറുത്തു തോൽപ്പിക്കുവാൻ മുഴുവൻ ജനാധിപത്യ ശക്തികളോടും അഭ്യർത്ഥിക്കുന്നു.

അടിസ്ഥാന ജീവൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാരിന്റെ പൊള്ളത്തരങ്ങൾ മറയ്ക്കാൻ വർഗീയ കലാപങ്ങളും ആക്രമണങ്ങളും സംഘടിപ്പിക്കാൻ ആർഎസ്എസ് സംഘടനകൾ രാജ്യത്താകമാനം നടപ്പാക്കാൻ ശ്രമിക്കുന്ന ഇത്തരം കലാപങ്ങൾ, രാജ്യത്തിന്റെ ജനാധിപത്യത്തെപ്പോലും അപകടപ്പെടുത്തും. ഇതിനെതിരെ ഉണർന്നു പ്രവർത്തിക്കാൻ കേരളത്തിലെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളോടും ബ്ഹറൈൻ നവകേരള കമ്മറ്റിക്കു വേണ്ടി അഭ്യർത്ഥിക്കുന്നു.