- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെഹ്റിൻ: നവകേരള കേന്ദ്ര സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.
മനാമ: ബഹറിൻ-നവ കേരള കേന്ദ്ര സമ്മേളനത്തിന്റെ വിപുലവമായ ഒരുക്കങ്ങൾക്കായി സ്വാഗത സംഘം രൂപീകരിച്ചു. വെള്ളിയാഴ്‌ച്ച വൈകിട്ട് സഹസ്ര കെസിഎ ഹാളിൽ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി മുതലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നവകേരള കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിന്ദു മലയിൽ സമ്മേളന നടപടികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ച സമ്മേളന പരിപാടികളും അവതിരിപ്പിച്ചു. നവകേരളയുടെ വിവിധ മേഖല സമ്മേളനങ്ങളുടെ തുടർച്ചയായുള്ള കേന്ദ്ര സമ്മേളനം ചിട്ടയായി നടത്തുന്നതിനു വേണ്ട മുന്നൊരുക്കങ്ങളും അവകൾക്കായുള്ള ചുമതലക്കാരെയും സമ്മേളനം നിശ്ചയിച്ചു. കേന്ദ്ര സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പുകൾക്കായി 25 അംഗം സ്വാഗത സംഘം അംഗം കമ്മിറ്റിയും അതിന്റെ ചുമതലക്കാരായി സ്വാഗത സംഘം ചെയർമാനായ ബിജു ജോണിനേയും, വൈസ് ചെയർമാനായി സുനിൽ ഭാസിനെയും, കൺവീനറായി റയിസൺ വർഗ്ഗീസിനെയും ജോ.കൺവീനറായി രതീഷ് പട്ടാഷിയേയും യോഗം തിരഞ്ഞെടുത്തു. സമ്മേളനത്തിന്റെ പ്രാധാന്യവും ആനുകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളുടെ മേഖലാ സംഘടന കമ്മറ്റി സെക്രട്ടറിമാരായ അജികുമാർ
മനാമ: ബഹറിൻ-നവ കേരള കേന്ദ്ര സമ്മേളനത്തിന്റെ വിപുലവമായ ഒരുക്കങ്ങൾക്കായി സ്വാഗത സംഘം രൂപീകരിച്ചു. വെള്ളിയാഴ്‌ച്ച വൈകിട്ട് സഹസ്ര കെസിഎ ഹാളിൽ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി മുതലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നവകേരള കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിന്ദു മലയിൽ സമ്മേളന നടപടികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ച സമ്മേളന പരിപാടികളും അവതിരിപ്പിച്ചു.
നവകേരളയുടെ വിവിധ മേഖല സമ്മേളനങ്ങളുടെ തുടർച്ചയായുള്ള കേന്ദ്ര സമ്മേളനം ചിട്ടയായി നടത്തുന്നതിനു വേണ്ട മുന്നൊരുക്കങ്ങളും അവകൾക്കായുള്ള ചുമതലക്കാരെയും സമ്മേളനം നിശ്ചയിച്ചു. കേന്ദ്ര സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പുകൾക്കായി 25 അംഗം സ്വാഗത സംഘം അംഗം കമ്മിറ്റിയും അതിന്റെ ചുമതലക്കാരായി സ്വാഗത സംഘം ചെയർമാനായ ബിജു ജോണിനേയും, വൈസ് ചെയർമാനായി സുനിൽ ഭാസിനെയും, കൺവീനറായി റയിസൺ വർഗ്ഗീസിനെയും ജോ.കൺവീനറായി രതീഷ് പട്ടാഷിയേയും യോഗം തിരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ പ്രാധാന്യവും ആനുകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളുടെ മേഖലാ സംഘടന കമ്മറ്റി സെക്രട്ടറിമാരായ അജികുമാർ, ഇ.ടി ചന്ദ്രൻ എന്നിവർ വിശദീകരിച്ചു. രജീഷ് പട്ടാഴി സ്വാഗതവും, റെയിസൺ വർഗ്ഗീസ് നന്ദിയും രേഖപ്പെടുത്തി.