മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ സല്‍മാനിയ സെന്റ്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറല്‍പരം രക്തദാതാക്കള്‍ പങ്കെടുത്ത ക്യാമ്പ് അസോസിയേഷന്‍ സീനിയര്‍ മെംബറും ചാരിറ്റി കോര്‍ഡിനേറ്ററുമായ ജോര്‍ജ്ജ് അമ്പലപ്പുഴ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു.

പ്രസിഡന്റ് ജയ്‌സണ്‍ കൂടാംപള്ളത്ത് അസോസിയേഷനുമായി സഹകരിച്ച സല്‍മാനിയ സെന്റ്രല്‍ ബ്ലഡ് ബാങ്ക് ടീമിന് മെമന്റോ കൈമാറി. APAB ഭാരവാഹികളായ ഹരിഷ് ചെങ്ങന്നൂര്‍, പൗലോസ് കാവാലം , സാം കാവാലം, ശ്രീകുമാര്‍ കറ്റാനം , ജുബിന്‍ ചെങ്ങന്നൂര്‍ , അരുണ്‍ ഹരിപ്പാട് , സതീഷ് മുതുകുളം എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുജേഷ് എണ്ണയ്ക്കാട് ക്യാമ്പുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു.